മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത മോഹൻലാൽ സിനിമ ദൃശ്യം ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ തീർത്തത് ഒരു വലിയ വിപ്ലവമായിരുന്നു. പല ഭാഷയിലേക്കും റീമേക്ക് ചെയ്‌ത് പുറത്തിറക്കിയ അപൂർവം ചിത്രങ്ങളിൽ ഒന്നുകൂടിയാണിത്. ദൃശ്യം സൂപ്പർ ഹിറ്റായതോടെ ഇതിന്റെ തുടർച്ചയായി ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാംഭാഗവും പുറത്തിറക്കുകയുണ്ടായി. ഒടിടി റിലീസായിട്ടാണ് എത്തിയതെങ്കിലും ഇതും പാൻഇന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ആദ്യ ചിത്രം പോലെ തന്നെ ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടാൻ ദൃശ്യം രണ്ടിനും സാധിച്ചു. ഇതിലെ സൂപ്പർ ട്വിസ്റ്റുകളിലൊന്ന് സംഭവിച്ചത് കോടതി മുറിയിലാണ്. പ്രതിക്കൂട്ടിൽ നിൽക്കുന്ന ജോർജുകുട്ടിയെ അവിശ്വസനീയതയോടെ തിരിഞ്ഞുനോക്കുന്ന വക്കീൽ രേണുകയുടെ മുഖം മലയാളി മറക്കാൻ ഇടയില്ല. ജീവിതത്തിലും വക്കീലായി തിരക്കിട്ടോടി നടക്കുന്നയാളാണ് രേണുകയെന്ന കഥാപാത്രത്തെ മനോഹരമാക്കിയ ശാന്തി മായാദേവി.

Actress Santhi Mayadevi Buys New Toyota Innova Hycross

വക്കീല്‍ പ്രഫഷനില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് സിനിമയിലേക്കുള്ള വാതിലുകള്‍ ശാന്തിക്ക് മുന്നില്‍ തുറക്കുന്നത്. മുമ്പ് സ്വകാര്യ ചാനലുകളിൽ അവതാരികയായി പ്രവർത്തിച്ച പരിചയവുമായാണ് എത്തിയതെങ്കിലും ദൃശ്യം രണ്ടിലെ ചെറിയ കഥാപാത്രം പോലും വലിയ ഇംപാക്‌ടാണ് ഉണ്ടാക്കിയെടുത്തത്. ചിത്രത്തിന്റെ ക്ലൈമാക്സ് സസ്പെൻസ് വെളിപ്പെടുത്തുന്ന സീനിൽ അമ്പരപ്പെട്ട് വായ പൊളിച്ചുപോവുന്ന നിമിഷം മതി മലയാളികൾക്ക് ശാന്തി മായാദേവിയുടെ മുഖം എന്നും ഓർമിക്കാൻ.

ദൃശ്യം രണ്ടിന് ശേഷം മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും തുടക്കം കുറിച്ച ശാന്തി പടത്തിലും ചെറിയൊരു വേഷം ചെയ്‌തിട്ടുണ്ട്. അങ്ങനെ സിനിമയിലും കരിയറിലും തന്റെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോവുന്ന താരത്തിന്റെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുത്തനൊരു പ്രീമിയം വാഹനം സ്വന്തമാക്കിയതാണ് ആ സന്തോഷ വാർത്ത.

Actress Santhi Mayadevi Buys New Toyota Innova Hycross

എംപിവികളുടെ രാജാവായ ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസാണ് ശാന്തി മായാദേവിയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ടൊയോട്ടയുടെ മുൻനിര വിതരണക്കാരായ കൈരളി ടൊയോട്ടയിൽ നിന്നുമാണ് താരം വണ്ടിയെടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഡീലർഷിപ്പ് തന്നെയാണ് ശാന്തിയേയും കൊളാബ്രേറ്റ് ചെയ്‌ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനും മകൾക്കും ഒപ്പമെത്തിയാണ് ഹൈക്രോസിന്റെ ഡെലിവറി ശാന്തി ഏറ്റെടുത്തിരിക്കുന്നത്.

കൊച്ചിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നതിനാൽ അവിടെ തന്നെയാണ് വാഹനവും രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ടോപ്പ് എൻഡ് ZX ഹൈബ്രിഡ് വേരിയന്റാണ് വക്കീൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് 30.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും മറ്റെല്ലാ ചെലവുകളും കഴിഞ്ഞ് വണ്ടി നിരത്തിലിറക്കാൻ ഏകദേശം 39.85 ലക്ഷം രൂപയാണ് ഓൺ-റോഡ് വിലയായി നൽകേണ്ടത്.

Actress Santhi Mayadevi Buys New Toyota Innova Hycross

ഓട്ടോമാറ്റിക്കും ഹൈബ്രിഡുമായതിനാൽ കൊച്ചിയിലെ തിരക്കിൽ കൊണ്ടുനടക്കാൻ കൂടുതൽ പ്രായോഗികമായിരിക്കും വാഹനം. ഡീസൽ പൂർണമായും ഒഴിവാക്കിയതോടെ ഇന്നോവ ഹൈക്രോസിന് 2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, അല്ലെങ്കിൽ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ഇതിൽ ശാന്തി തെരഞ്ഞെടുത്തിരിക്കുന്നത് ഹൈബ്രിഡ് ടോപ്പ് എൻഡായതിനാൽ എല്ലാ സൌകര്യങ്ങളും ഫീച്ചറുകളും ലഭ്യമാവും.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്. 184 bhp പവറോളം ഉത്പാദിപ്പിക്കാനും ഇതിനാവും. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ലിറ്ററിന് പരമാവധി 23.24 കിലോമീറ്റർ വരെ മൈലേജാണ് ലഭിക്കുന്നത്. കനത്ത ട്രാഫിക്കിൽ വാഹനം സ്വമേധയാ ഇവിയിലേക്ക് മാറുന്നതാണ് ഹൈലൈറ്റ്.

Actress Santhi Mayadevi Buys New Toyota Innova Hycross

ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനം പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലെല്ലാം പ്രീമിയംനെസ് തുളുമ്പി നിൽക്കുകയാണെന്ന് വേണം പറയാൻ. പുതിയ ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, വലിയ വെന്റുകളുള്ള മസ്‌കുലര്‍ ഫ്രണ്ട് ബമ്പര്‍, സ്ലിം എല്‍ഇഡി ഡിആര്‍എല്‍ ബാറുകള്‍ എന്നിവയെല്ലാം ഗംഭീര ലുക്കാണ് സമ്മാനിക്കുന്നത്.

ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, അണ്ടര്‍-ബോഡി ക്ലാഡിംഗ്, മസ്‌കുലര്‍ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ ഹൈക്രോസിന് എസ്‌യുവി ടച്ചാണ് നൽകിയിരിക്കുന്നത്. പുറത്തെ പോലെ അകത്തളവും പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. ഫ്രീ-സ്റ്റാന്‍ഡിംഗ് 10.1-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീൽ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍-ഹോള്‍ഡ് ബട്ടണ്‍, വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് പോലുള്ള പീച്ചറുകളെല്ലാം എംപിവിയിലുണ്ട്.

Actress Santhi Mayadevi Buys New Toyota Innova Hycross

സേഫ്റ്റിക്കും കൂടുതൽ പ്രാധാന്യം കൊടുത്താണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് പണികഴിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുടെ സേഫ്റ്റി സെന്‍സ് 3.0 എന്നിറിയപ്പെടുന്ന ADAS-ൽ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-ട്രേസ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നു. മറ്റ് സുരക്ഷാ ബിറ്റുകളില്‍ 6 വരെ എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി, റിയർ പാര്‍ക്കിംഗ് ക്യാമറ എന്നിവയും മറ്റും ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Friday, April 19, 2024, 14:41 [IST]
English summary
Actress santhi mayadevi buys new toyota innova hycross worth rs 40 lakhs video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X