അന്യായ ഗ്ലാമറിൽ ബെൻസിൽ വന്നിറങ്ങിയ ത്രിലോക സുന്ദരി, സൺഗ്ലാസ് വെച്ചുള്ള ശർവരിയുടെ സ്റ്റൈലൻ നടത്തം

ബോളിവുഡിലെ മുൻനിര നായിമാരായ ദീപിക പദുക്കേണിനും ആലിയ ഭട്ടിനും പ്രിയങ്ക ചോപ്രയ്ക്കുമെല്ലാം ഇങ്ങ് മലയാളികൾക്കിടയിൽ വരെ വലിയ ഫാൻബേസ് ആണുള്ളത്. എന്നാൽ അണ്ടർറേറ്റഡ് ആയിട്ടുള്ള ഒരുപാട് നായികമാർ അവിടെ തകർത്ത് അഭിനയിക്കുന്നുണ്ട്. ഇവരിൽ പലരുടെ പേരും നമുക്ക് അറിയില്ലെങ്കിലും അവരുടെ മുഖം കണ്ടാൽ മലയാളികൾക്ക് തിരിച്ചറിയാനാവും. അത്തരത്തിൽ ഒരാളാണ് ശർവരി വാഗ്. വളരെ ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് രംഗത്തെത്തി അവിടുന്ന ബോളിവുഡിലെത്തിയ മിടുക്കിയാണ് കക്ഷി. പേര് പറയുമ്പോൾ മനസിലായില്ലെങ്കിലും നിരവധി പരസ്യ ചിത്രങ്ങളിലൂടെ പലർക്കും ശർവരിയുടെ മുഖം സുപരിചിതമായിരിക്കും.

അതുമല്ലെങ്കിൽ ബണ്ടി ഓർ ബബ്‌ലി എന്ന ചിത്രം കണ്ടിട്ടുള്ളവർക്കും താരത്തെ ഓർത്തെടുക്കാനാവും. അങ്ങനെ ലൈംലൈറ്റിൽ നിറഞ്ഞുനിൽക്കുന്ന ഒരാളല്ലെങ്കിലും ശർവരി വാഗിന് നല്ല ഫാൻബേസുണ്ടെന്ന് വേണം പറയാൻ. ഇപ്പോഴിതാ നടിയുടെ പുത്തനൊരു വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്. തന്റെ മെർസിഡീസ് ബെൻസ് GLC എസ്‌യുവിയിൽ അതീവസുന്ദരിയായി വന്നിറങ്ങുന്ന നടിയുടെ വീഡിയോയാണ് ഫാൻസ് ഏറ്റെടുത്തിരിക്കുന്നത്.

Actress Sharvari Wagh Spotted In Mercedes-Benz GLC Luxury SUV

ആഡംബര എസ്‌യുവിയിൽ നിന്നും ഇറങ്ങുന്ന ശർവരിയുടെ വേഷവും വാഹനവുമാണ് ഇതിലെ ഹൈലൈറ്റ്. സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയങ്കരമായുള്ള ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനമാണ് മെർസിഡീസ് ബെൻസിന്റെ GLC. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന വാഹനത്തിന്റെ ഏത് വേരിയന്റാണ് ബണ്ടി ഓർ ബബ്‌ലി ചിത്രത്തിലെ നടിയുടെ പക്കലുള്ളതെന്ന് വ്യക്തമല്ല.

75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മെർസിഡീസ് GLC ഇന്ത്യയിൽ വാങ്ങാനാവുക. ഇതിൽ GLC എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 90.24 ലക്ഷം രൂപയാണ് ബോളിവുഡ് താരങ്ങളുടെ പ്രധാന കേന്ദ്രമായ മുംബൈയിൽ വരുന്ന ഓൺ-റോഡ് വില.

Actress Sharvari Wagh Spotted In Mercedes-Benz GLC Luxury SUV

ഇനി ആഡംബര എസ്‌യുവിയുടെ ഡീസൽ പതിപ്പാണെങ്കിൽ 92.99 ലക്ഷം രൂപയും ഓൺ-റോഡ് വിലയായി മുടക്കേണ്ടി വരും കേട്ടോ. വാഹനത്തിന്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബെൻസിന്റെ GLC 300 പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 254 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം GLC 220d വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 194 bhp കരുത്തിൽ 440 Nm torque വരെ നൽകുന്നതാണെന്നും കമ്പനി പറയുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് വരുന്നത്. 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും എഞ്ചിനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും മെർസിഡീസ് ബെൻസ് എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ടേ.

Actress Sharvari Wagh Spotted In Mercedes-Benz GLC Luxury SUV

ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ കൊണ്ടുവരുന്ന ഈ സംവിധാനത്തെ മെർസിഡീസ് ബെൻസ് EQ ബൂസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. വെറും 6.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം ലക്ഷ്വറി എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്ററായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഇനി ഡിസൈനിലേക്ക് വന്നാൽ ആരേയും മോഹിപ്പിക്കുന്ന അഴകാണ് ബെൻസിന്റെ GLC എസ്‌യുവിക്കുള്ളത്. വലിയ ഗ്രിൽ, റീഡിസൈൻ ചെയ്‌ത എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിൽ ബ്ലാക്ക്ഡ്-ഔട്ട് ബാറുള്ള എൽഇഡി ടെയിൽലൈറ്റുകൾ, കൂറ്റൻ അലോയ് വീലുകൾ മോഡലിൽ എറിച്ചുനിൽക്കുന്ന കാര്യങ്ങളാണ്. ലക്ഷങ്ങൾ വിലയുള്ള ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനമായതിനാൽ ഫീച്ചറുകളുടെ കാര്യത്തിലും ഒന്നാന്തരമാണ് വണ്ടി.

11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, എയർക്രാഫ്റ്റ്-സ്റ്റൈൽ എയർ വെൻ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറകൾ, എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം GLC എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്. 7 എയർബാഗുകൾ, പ്രീ-സേഫ് ADAS എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ബെൻസിന്റെ ഈ മോഡലിലുണ്ട്.

More from DriveSpark

Article Published On: Sunday, March 23, 2025, 15:00 [IST]
English summary
Actress sharvari wagh spotted in mercedes benz glc luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X