8 കോടി പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ സുന്ദരി, ആഡംബര കാറിൽ കയറിപ്പോവുന്ന വീഡിയോ കണ്ടോ
ഇന്ത്യൻ സിനിമയിലെ മഹാനടനായ കമൽ ഹാസന്റെ മകളെന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ താരമാണ് ശ്രുതി ഹാസൻ. അച്ഛനെ പോലെ തന്നെ അഭിനയത്തിലും സംഗീതത്തിലും വേറിട്ടുനിൽക്കാൻ താരത്തിന് ഇതുവരെയായിട്ടുണ്ട്. ബോളിവുഡിലായിരുന്നു അരങ്ങേറ്റമെങ്കിലും ശ്രുതിയുടെ ഭാഗ്യം ഇങ്ങ് തെന്നിന്ത്യൻ സിനിമകളിലായിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ശ്രുതി ഹാസന്‍. ചിത്രങ്ങളിലെ ഗ്ലാമർ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ആരാധകരെ നേടിയെടുത്ത വ്യക്തിത്വമാണ് കമൽ ഹാസന്റെ മകൾ. ഉലകനായകൻ കമൽ ഹാസന്റെ മകളാണെങ്കിലും നെപ്പോ കിഡിന്റെ പ്രിവിലേജിൽ നടക്കാൻ ഒരുകാലത്തും ആഗ്രഹിക്കാത്തയാളാണ് ശ്രുതിയെന്ന് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്.
ഗോത്ത് ഗേളായി സ്വയം വിശേഷിപ്പിക്കുന്ന ശ്രുതി ഒരു സിനിമയിലഭിനയിക്കാൻ 8 കോടി രൂപ വരെയാണ് കൈപ്പറ്റുന്നതെന്നാണ് വിവരം. ഏറ്റവുമൊടുവില്‍ താരത്തിന്റേതായി പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ചിത്രമായ സലാറിന് വേണ്ടി നടി ഇത്രയും വലിയ തുക വാങ്ങിയതായിട്ടാണ് വിവരം. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് നടിയുടെ അടുത്ത പടം.

കഴിഞ്ഞ വർഷം യാത്രകൾക്കായി പുതിയൊരു ബിഎംഡബ്ല്യു 740d M സ്പോർട്ട് മോഡൽ ശ്രുതി ഹാസൻ വാങ്ങിയിരുന്നു. ഇപ്പോഴിതാ ആ വാഹനത്തിൽ അതീവസുന്ദരിയായി താരം കയറിപ്പോവുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജർമൻ ആഡംബര നിർമാതാക്കളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലായ 7 സീരീസ് ഇതിനോടകം പല താരങ്ങളുടേയും പ്രിയകാറുകളിൽ ഒന്നാണ്.
1.84 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 740d M സ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2.35 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ പകരം വെക്കാനില്ലാത്ത ലക്ഷ്വറി സെഡാനുകളിൽ ഒന്നാണെന്ന് വേണം വിശേഷിപ്പിക്കാൻ.

ഇലുമിനേറ്റഡ് ഗ്രില്ലോടു കൂടിയ വലിയ കിഡ്‌നി ഗ്രിൽ, ബിഎംഡബ്ല്യു ക്രിസ്റ്റൽ ലൈറ്റുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, M സ്‌പോർട്ട് ഡിസൈൻ പാക്കേജ്, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡോറുകൾക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്‌ഷൻ, പോലുള്ള ഗംഭീര ഡിസൈൻ സവിശേഷതകളോടെയാണ് ജർമൻ ബ്രാൻഡ് തങ്ങളുടെ 740d M സ്പോർട്ടിനെ പണികഴിപ്പിച്ചിരിക്കുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും കാര്യമായ ആഡംബര ഫീച്ചറുകൾ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു കുത്തിനിറച്ചിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്കായി ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷൻ തിയറ്റർ സ്‌ക്രീൻ, ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്‌വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകൾ എന്നിവയെല്ലാം യാത്രകൾ ആനന്ദകരമാക്കും.

ഇതോടൊപ്പം ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം, കൈകൊണ്ട് നിർമിച്ച മെറ്റീരിയലുകൾ, 14.9-ഇഞ്ച് ബിഎംഡബ്ല്യു കർവ് ഡിസ്‌പ്ലേ എന്നീ കിടിലൻ സവിശേഷതകളും ശ്രുതി ഹാസൻ കഴിഞ്ഞ വർഷം വാങ്ങിയ പുതിയ ബിഎംഡബ്ല്യു 7 സീരീസിന്റെ ഭാഗമാണ്. 3.0 ലിറ്റർ B57 ആറ്-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് 740d M സ്പോർട്ട് വേരിയന്റിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 375 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുണ്ടെന്നാണ് കമ്പനി പറയുന്നത്. മുന്നിലും പിന്നിലും എയർ സസ്‌പെൻഷനാണ് ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്റെ മറ്റൊരു പ്രധാന സവിശേഷത. ഭീമാകാരമായ വലിപ്പം ഉണ്ടായിരുന്നിട്ടും 0-100 കിമീ/മണിക്കൂർ വേഗം വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ 7 സീരീസിനാവും.


Click it and Unblock the Notifications








