ജന്മനാ കോടീശ്വരി... പുത്തൻ ആഡംബര കാറിനായി തെന്നിന്ത്യൻ സുന്ദരി പൊടിച്ചത് 2.35 കോടി രൂപ

തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന നായികയാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകളാണെങ്കിലും നെപ്പോ കിഡിന്റെ പ്രിവിലേജിൽ നടക്കാൻ ഒരുകാലത്തും ആഗ്രഹിക്കാത്തയാളാണ് ശ്രുതി. താരങ്ങളുടെ മക്കൾ വാഴുന്ന സിനിമാ ലോകത്ത് തന്റേതായ രീതിയിൽ കരിയർ ഉണ്ടാക്കിയെടുക്കാനും കമലിന്റെ മകൾക്കായിട്ടുണ്ട്. ഗായികയായി വന്ന് നായികയായി അരങ്ങ് തകർത്ത ശ്രുതി ഹാസൻ അഭിനയത്തിലും മ്യൂസിക്കിലും ഒരുപോലെ തന്റെ സിംഹാസനം ഉറപ്പിച്ചിട്ടുണ്ട്. തുടക്ക കാലത്തുണ്ടാക്കിയ തരം​ഗം താരത്തിന് പിന്നീട് കരിയറിൽ ആവർത്തിക്കാനായില്ലെങ്കിലും തെലുങ്ക്, തമിഴ് ചിത്രങ്ങളിലെല്ലാം വിലപിടിപ്പുള്ള നായികയായി തന്നെ ഇന്നും തുടരുന്നുണ്ട്.

അതുപോലെ തന്നെ ഗോസിപ്പ് കോളങ്ങളിലും പലതവണ ശ്രുതി ഹാസന്റെ പേര് നാം വായിച്ചിട്ടുണ്ടാവും. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ താരത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അടുത്തിടെ പങ്കാളി ശന്തനു ഹസാരികയുമായി ശ്രുതി ബ്രേക്കപ്പായ വിവരവും പാപ്പരാസികൾ ആഘോഷിച്ച കാര്യമാണ്. ഏറ്റവുമൊടുവില്‍ സലാര്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചത്. ഇപ്പോഴും ഒരുപിടി ചിത്രങ്ങളുമായി കമലിന്റെ മൂത്തപുത്രി മുന്നോട്ടുപോവുകയാണ്.

Actress Shruti Haasan Spotted In New BMW 740d M Sport

ഗോത്ത് ​ഗേൾളായി സ്വയം വിശേഷിപ്പിക്കുന്ന ശ്രുതി ഒരു സിനിമയിലഭിനയിക്കാൻ 8 കോടി രൂപ വരെയാണ് കൈപ്പറ്റുന്നതെന്നാണ് വിവരം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സലാറിന് വേണ്ടി നടി ഇത്രയും വലിയ തുക വാങ്ങിയതായിട്ടാണ് വിവരം. അദിവി ശേഷിന്റെ പാൻ ഇന്ത്യൻ ചിത്രം ഡക്കോയിറ്റിലാണ് ശ്രുതി അടുത്തതായി അഭിനയിക്കുന്നത്. ഇതിനിടിയിൽ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടി.

ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 740d M സ്പോർട്ടാണ് താരം ഗരാജിലെത്തിച്ചിരിക്കുന്നത്. കാർസ് ഫോർ യൂ എന്ന യൂട്യൂബ് ചാനലാണ് ശ്രുതി ഹാസന്റെ പുത്തൻ കാറിൽ എയർപോർട്ടിലെത്തുന്ന വീഡിയോയും ചാനലിൽ കാണാം. താരം സ്വന്തമാക്കുന്ന ഏറ്റവും വിലക്കൂടിയ വാഹനമാണിതെന്നാണ് വിവരം. ജർമൻ ആഡംബര നിർമാതാക്കളിൽ നിന്നുള്ള മുൻനിര മോഡലാണ് ബിഎംഡബ്ല്യു 7 സീരീസ്.

Actress Shruti Haasan Spotted In New BMW 740d M Sport

1.84 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു 740d M സ്പോർട്ടിന് ഇന്ത്യയിൽ ഏകദേശം 2.35 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സൗകര്യങ്ങൾ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്ന അത്യാഡംബര സെഡാൻ സെലിബ്രിറ്റികൾക്കിടയിലെ ജനപ്രിയ കാറുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ ഇലുമിനേറ്റഡ് ഗ്രില്ലോടു കൂടിയ വലിയ കിഡ്‌നി ഗ്രിൽ, ബിഎംഡബ്ല്യു ക്രിസ്റ്റൽ ലൈറ്റുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, M സ്‌പോർട്ട് ഡിസൈൻ പാക്കേജ്, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡോറുകൾക്ക് സോഫ്റ്റ് ക്ലോസ് ഫംഗ്‌ഷൻ, പോലുള്ള സവിശേഷതകളുമായാണ് 740d M സ്പോർട്ട് സെഡാൻ വരുന്നത്.

Actress Shruti Haasan Spotted In New BMW 740d M Sport

വാഹനത്തിൽ യാത്ര ചെയ്യുന്നവുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സവിശേഷതകൾ കണ്ടാൽ വലിയ ഹോട്ടൽ റൂമുകൾ പോലും നാണിച്ചുപോവുമെന്ന് പറയാം. പിന്നിലെ യാത്രക്കാർക്കായി ബിൽറ്റ്-ഇൻ ആമസോൺ ഫയർ ടിവിയുള്ള 31.3 ഇഞ്ച് 8K റെസല്യൂഷൻ തിയറ്റർ സ്‌ക്രീൻ, ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് റിയർ ഡോറുകളിൽ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ എന്നീ ഫീച്ചറുകളെല്ലാം കമ്പനി നൽകിയിട്ടുണ്ട്.

ഇതോടൊപ്പം ലോഞ്ച് സീറ്റിംഗ്, 36 ട്വീറ്ററുകളും സബ്‌വൂഫറും ഷേക്കറും ഉള്ള റേഞ്ച് സ്പീക്കറുകൾ, ബോവേഴ്‌സ് ആൻഡ് വിൽക്കിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റം, കൈകൊണ്ട് നിർമിച്ച മെറ്റീരിയലുകൾ, 14.9-ഇഞ്ച് ബിഎംഡബ്ല്യു കർവ് ഡിസ്‌പ്ലേ എന്നീ കിടിലൻ സവിശേഷതകളും ശ്രുതി ഹാസന്റെ പുത്തൻ ലക്ഷ്വറി കാറിനകത്ത് കമ്പനി ഒരുക്കിയിട്ടുള്ളത്. 3.0 ലിറ്റർ B57 ആറ്-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് 740d M സ്പോർട്ടിന്റെ ഹൃദയം.

സ്പോർട്ടിയറും ക്വിക്ക് ഷിഫ്റ്റിംഗുമുള്ള 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ കൂറ്റൻ എഞ്ചിന് 375 bhp പവറിൽ പരമാവധി 520 Nm torque വരെ നിർമിക്കാനാവും. മുന്നിലും പിന്നിലും എയർ സസ്‌പെൻഷനാണ് ശ്രുതി ഹാസൻ വാങ്ങിയ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്റെ മറ്റൊരു ഹൈലൈറ്റ്. ഭീമാകാരമായ വലിപ്പം ഉണ്ടായിരുന്നിട്ടും 0-100 ​​കിമീ/മണിക്കൂർ വേഗം വെറും 4.7 സെക്കൻഡിനുള്ളിൽ കൈവരിക്കാനും കാറിനാവും.

More from DriveSpark

Article Published On: Saturday, June 29, 2024, 16:23 [IST]
English summary
Actress shruti haasan spotted in new bmw 740d m sport luxury sedan worth 2 35 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X