ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന കുസൃതിക്കുട്ടി, ചെറുപ്രായത്തിലെ കോടികൾ വില വരുന്ന ബെൻസ് വാങ്ങി

വേറിട്ട സംസാര രീതിയും ചിരിയുമായി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാംഗി കൃഷ്ണകുമാർ. തമിഴ് റിയാലിറ്റി ഷോ സൂപ്പർ സിംഗറിലൂടെ പോപ്പുലറായ പെൺകുട്ടി പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മകളാണ്. നിഷ്ക്കളങ്കമായ തുറന്നു പറച്ചിലുകളാണ് ശിവാംഗിയെ പ്രേക്ഷകർ ഇത്രയേറെ ഇഷ്‌ടപ്പെടാൻ കാരണം. റിയാലിറ്റി ഷോകളിലിലൂടെയും ടിവി അവതരണത്തിലൂടെയുമാണ് താരം അറിയപ്പെടാൻ തുടങ്ങിയതെങ്കിലും പാട്ടുകാരിയായും നടിയായും വരെ ശിവാംഗി തിളങ്ങുന്നുണ്ട്. അമ്മയും മകളും ഒന്നിച്ചുള്ള ഓൺലൈൻ അഭിമുഖങ്ങളെല്ലാം പ്രേക്ഷകർക്ക് കാണാനും ഏറെയിഷ്ടമാണ്. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന കുസൃതിക്കുട്ടിയാണെങ്കിലും ആളൊരു പുലിയാണ് കേട്ടോ.

തന്റെ ഇരുപത്തിയഞ്ചാം വയസിൽ ഒരു പുത്തൻ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ശിവാംഗി കൃഷ്ണകുമാർ. എന്റെ ആദ്യത്തെ കാർ വാങ്ങി, 15 വയസുകാരിയായിരുന്നപ്പോൾ അസാധ്യമെന്ന് കരുതിയ ശിവാംഗി ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് പുതിയ കാർ വാങ്ങിയ വിവരം താരം ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയാണ് തന്റെ പുതിയ കാറിനെ ശിവാംഗി സ്വീകരിച്ചിരിക്കുന്നത്.

Actress Sivaangi Krishnakumar Buys New Mercedes-Benz GLE Luxury SUV

ഇനി ഏതാണ് താരം വാങ്ങിയിരിക്കുന്ന കാർ എന്നല്ലേ, ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ GLE എസ്‌യുവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 300d എഎംജി ലൈൻ, 450 LWB, 450d LWB എന്നിങ്ങനെ മൂന്നോളം വേരിയന്റുകളിൽ വരുന്ന ലക്ഷ്വറി എസ്‌യുവിക്ക് 1.28 കോടി മുതൽ 1.49 കോടി രൂപ വരെയാണ് ചെന്നൈയിൽ വരുന്ന ഓൺ-റോഡ് വില. ഇതിൽ ഏത് വേരിയന്റാണ് ശിവാംഗി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

ഇതിൽ GLE 300d വേരിയന്റിന് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്‌ഡ് ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 269 bhp പവറിൽ പരമാവധി 550 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. കൂടാതെ 6.9 സെക്കൻഡിനുള്ളിൽ ഈ എസ്‌യുവിക്ക് 100 കിലോമീറ്റർ വേഗത മറികടക്കാനും സാധിക്കും. എന്നാൽ പരമാവധി വേഗത മണിക്കൂറിൽ 225 കിലോമീറ്ററായി മെർസിഡീസ് ബെൻസ് നിജപ്പെടുത്തിയിട്ടുമുണ്ട്.

Actress Sivaangi Krishnakumar Buys New Mercedes-Benz GLE Luxury SUV

3.0 ലിറ്റർ V6 പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ആഡംബര കാർ സ്വന്തമാക്കാനാവും. ഇതിന് 365 bhp പവറിൽ പരമാവധി 500 Nm torque വരെയാണ് നൽകാനാവുക. വിലകൂടിയ GLE 450 വേരിയന്റിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇനി പെർഫോമൻസ് പ്രേമികൾക്കായി ജർമൻ ആഡംബര വാഹന നിർമാതാക്കൾ 435 bhp കരുത്തിൽ 520 Nm torque സൃഷ്ടിക്കുന്ന 3.0 ലിറ്റർ, സിക്‌സ് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഒരുക്കിയിട്ടുണ്ട്.

ഇത് GLE എസ്‌യുവിയുടെ AMG വേരിയന്റാണ്. ബെൻസിന്റെ 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഈ ലക്ഷ്വറി എസ്‌യുവിയുടെ പ്രത്യേകതയാണ്. GLE എസ്‌യുവിയുടെ മൂന്ന് എഞ്ചിനുകൾക്കും കാര്യക്ഷമത വർധിപ്പിക്കാനായി മൈൽഡ്-ഹൈബ്രിഡ് 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ (ISG) സംവിധാനവും നൽകിയിട്ടുണ്ട്. അവയുടെ പീക്ക് ഔട്ട്‌പുട്ടുകളിൽ 20 bhp, 200 Nm torque എന്നിവ അധികമായി നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്.

Actress Sivaangi Krishnakumar Buys New Mercedes-Benz GLE Luxury SUV

ഡിസൈനിലേക്ക് നോക്കിയാൽ ഇതിന് സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്രിൽ, 22 ഇഞ്ച് അലോയ് വീലുകൾ, മനോഹരമായ എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ORVM എന്നിവയെല്ലാമാണ് ലഭിക്കുന്നത്. ഇന്റീരിയറിലേക്ക് കയറിയാൽ S-ക്ലാസിൽ നിന്ന് കടമെടുത്ത പുതിയ സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ MBUX സിസ്റ്റം എന്നിവയെല്ലാമാണ് വാഹനത്തെ കളറാക്കുന്നത്.

ഇതുകൂടാതെ സ്റ്റൈലിഷ് എയർകോൺ വെന്റുകൾ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് ആൻഡ് റിയർ സീറ്റുകൾ, മസാജ് ഫംഗ്‌ഷനോടുകൂടിയ വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, സുതാര്യമായ ബോണറ്റ് ഫംഗ്‌ഷൻ, ഇലക്ട്രിക് സൺ ബ്ലൈന്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.

More from DriveSpark

Article Published On: Saturday, August 9, 2025, 14:49 [IST]
English summary
Actress sivaangi krishnakumar buys new mercedes benz gle luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X