താമസം 231 കോടിയുടെ ആഡംബര ഭവനത്തിൽ, യാത്ര ചെയ്യാൻ നടി പുതുതായി വാങ്ങിയത് 2.16 കോടിയുടെ കാർ

ബോളിവുഡിൽ അച്ഛന്‍റെ പാതയിലൂടെ സിനിമയിലെത്തിയ നെപ്പോ കിഡാണ് സോനം കപൂർ എങ്കിലും തന്റെ കഴിവ് കൊണ്ട് മാത്രം ഹിന്ദിയിലെ വിലപിടിപ്പുള്ള താരമായി മാറാൻ താരത്തിനായിട്ടുണ്ട്. ഓണ്‍ സ്‌ക്രീന്‍ പ്രകടനത്തേക്കാള്‍ തന്റെ വ്യക്തി ജീവിതത്തിലൂടെയാണ് സോനം വാര്‍ത്തകളില്‍ നിറയാറുള്ളത്. ഒപ്പം സിനിമയേക്കാൾ മോഡലിംഗും നന്നായി ഇണങ്ങുന്ന താരം സിനിമയിലെ ഫാഷൻ‌ ഐക്കണയാണ് അറിയപ്പെടുന്നത്. സോനത്തെ പോലെ ഫാഷൻ പരീക്ഷണങ്ങൾ ന‌‌ട‌ത്തിയ മറ്റൊരു നടിയില്ലെന്നാണ് ആരാധകരുടെ പക്ഷം. 2018-ൽ ബിസിനസുകാരനായ ആനന്ദ് അഹുജയുമായുള്ള വിവാഹത്തിന് ശേഷവും ലൈംലൈറ്റിൽ സജീവമാണ് സോനം.

നിലവിൽ ഭർത്താവിനും മക്കൾക്കും ഒപ്പം ലണ്ടനിലാണ് സോനം കപൂർ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ലണ്ടനിലെ നോട്ടിംഗ് ഹില്ലിലുള്ള 231 കോടി രൂപയോളം വില വരുന്ന ആഡംബര ഭവനത്തിലാണ് താരം താമസിക്കുന്നത്. സിനിമകളിലെ തിരക്ക് കുറച്ച് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയെങ്കിലും കരിയർ വിട്ടൊരു കളിയും താരത്തിനില്ല. അതിനാൽ അടിക്കടി ഇന്ത്യയിലെത്താനും നടി സമയം കണ്ടെത്താറുണ്ട്.

Actress Sonam Kapoor Spotted In New Mercedes Benz S-Class Worth 2 16 Crore

ജന്മനാ കോടീശ്വരിയായതിനാൽ തന്നെ ആഡംബര പൂർവമായ ജീവിതമാണ് സോനം കപൂർ നയിക്കുന്നത് എന്നതിൽ ആർക്കും സംശയമൊന്നുമില്ല. അടിക്കറി ഉപയോഗിക്കുന്ന കാറുകൾ മാറ്റാനും താരം പ്രത്യേക ശ്രദ്ധകൊടുക്കാറുണ്ട്. ഇപ്പോഴിതാ പുത്തനൊരു ആഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി. മെർസിഡീസ് ബെൻസിന്റെ അത്യാഡംബര സെഡാനായ എസ്-ക്ലാസാണ് സോനത്തിന്റെ പോർച്ചിലെത്തിയിരിക്കുന്നത്.

പുതിയ കാറിൽ താരം വന്നിറങ്ങുന്ന വീഡിയോയും ഇപ്പോൾ ഇന്റർനെറ്റിൽ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് വ്യത്യസ്‌ത വേരിയന്റുകളിലായി എത്തുന്ന മെർസിഡീസ് ബെൻസ് എസ്-ക്ലാസിന്റെ S350d മോഡലാണ് സോനം കപൂർ തെരഞ്ഞെടുത്തിരിക്കുന്നത്. 1.79 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ആഡംബര സെഡാന് മുംബൈയിൽ ടാക്‌സും ഇൻഷുറൻസും എല്ലാമായി 2.16 കോടി രൂപയോളം വരും ഓൺ-റോഡ് വില.

Actress Sonam Kapoor Spotted In New Mercedes Benz S-Class Worth 2 16 Crore

3.0 ലിറ്റർ 6-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ബോളിവുഡ് നടിയുടെ ഏറ്റവും പുതിയ മെർസിഡീസ് ബെൻസ് എസ്-ക്ലാസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 286 bhp പവറിൽ പരമാവധി 600 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ആഡംബര സെഡാന് 0-100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ വെറും 6.4 സെക്കൻഡുകൾ മതിയാവും.

അതേസമയം കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയാണ് പരമാവധി പുറത്തെടുക്കാൻ കഴിയുന്നത്. പതിറ്റാണ്ടുകളായി വാഹന വിപണിയിലെ ആഡംബരത്തിന്റെ നിർവചനമാണ് മെർസിഡീസ് എസ്-ക്ലാസ്. എല്ലാത്തരം ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് യാത്രക്കാരെ ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്റീരിയറിലേക്ക് കയറി ഇരുന്നാൽ പിന്നെ ഇറങ്ങാൻ തോന്നാത്ത വിധമാണ് അകത്തളം പണികഴിച്ചിരിക്കുന്നത്.

Actress Sonam Kapoor Spotted In New Mercedes Benz S-Class Worth 2 16 Crore

അപ്ഹോൾസ്റ്ററിക്കുള്ള ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകൾ, MBUX കണക്റ്റഡ് കാർ സാങ്കേതികവിദ്യ, "ഹേ മെർസിഡീസ്" വോയ്‌സ് അസിസ്റ്റന്റ്, ഒരു വലിയ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, ഫിംഗർപ്രിന്റ് സ്‌കാനർ, പ്രീമിയം ബർമസ്റ്റർ 3D സൗണ്ട് സിസ്റ്റം, അലക്‌സ ഹോം ഇന്റഗ്രേഷൻ, ചാരിയിരിക്കുന്ന റിയർ സീറ്റ്, റിയർ സീറ്റിൽ കാൽഫ് മസാജ് തുടങ്ങി നിരവധി സവിശേഷതകളാണ് സോനം കപൂറിന്റെ പുതിയ ബെൻസ് കാർ വാഗ്‌ദാനം ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 31, 2025, 15:25 [IST]
English summary
Actress sonam kapoor spotted in new mercedes benz s class worth 2 16 crore
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X