മോഹൻലാലിന്റെ 'ഓളിച്ചോടിയ രജനി' ഇനി ഇലക്‌ട്രിക് കാറിൽ, പുത്തൻ കാർ വാങ്ങി സൗമ്യ ഭാഗ്യൻ പിള്ള

നിവിൻ പോളിയുടെ സർവ്വം മായയിലെ തുളസി, ലാലേട്ടന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ഹൃദയപൂർവത്തിലെ രജനി ദൃശ്യം ത്രീയിൽ ശാന്തി എന്ന കഥാപാത്രങ്ങളിലൂടെ ഈ അടുത്തിടെ വെള്ളിത്തിരയിൽ ഏവരും ശ്രദ്ധിക്കപ്പെട്ട മുഖമായിരിക്കും സൗമ്യ ഭാഗ്യൻ പിള്ളയുടേത്. കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മലയാളം ടെലിവിഷൻ നടി കൂടിയായ ഇവർ ബിഗ് സ്ക്രീനിൽ തിളങ്ങാൻ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. അളിയൻസ് എന്ന ജനപ്രിയ പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് സൗമ്യയെ മലയാളികൾക്കിടയിൽ പ്രശസ്തയാക്കിയത്. എന്തായാലും ലഭിച്ച കഥാപാത്രങ്ങളെല്ലാം ഉഗ്രനാക്കി മലയാളികളുടെ പ്രിയങ്കരായായി മാറിയിരിക്കുകയാണ് കക്ഷി.

താരം നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇപ്പോഴിതാ തന്റെ ഇനിയുള്ള യാത്രകൾക്ക് പുതിയൊരു ഇലക്‌ട്രിക് വാഹനം വാങ്ങിയിരിക്കുകയാണ് സൗമ്യ ഭാഗ്യൻ പിള്ള. ചിത്രങ്ങളിൽ കാണുന്നത് പോലെ ടാറ്റയുടെ ഇലക്‌ട്രിക് സൂപ്പർസ്റ്റാറായ പഞ്ച് ഇവിയാണ് താരത്തിന്റെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പം എത്തിയാണ് പുതിയ അതിഥിയെ നടി വരവേറ്റിരിക്കുന്നത്.

Actress Soumya Bhagyan Pillai Buys Brand New Tata Punch EV

സൗമ്യ വാഹനത്തിന്റെ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങൾ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. സ്മാർട്ട്, സ്മാർട്ട് പ്ലസ്, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് S എന്നീ 5 വേരിയൻ്റുകളിലാണ് ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുന്നത്. ഒപ്പം 30 kWh, 40 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും പുതിയ പഞ്ച് ഇവി വാങ്ങിക്കാനാവും. ഇതിൽ ഏത് വേരിയന്റാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത് വ്യക്തമായിട്ടില്ല.

വിലയുടെ കാര്യം നോക്കുകയാണെങ്കിൽ 9.69 ലക്ഷം രൂപ മുതൽ 12.59 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ചി ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ബാറ്ററി സർവീസ് പ്രോഗ്രാം വഴിയും ഇവി സ്വന്തമാക്കാനാവും. ഇതുവഴിയാണെങ്കിൽ ബേസ് വേരിയന്റ് 6.49 ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാവും. പകരം ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ബാറ്ററി വാടകയായി 2.60 രൂപ നൽകേണ്ടിയും വരുന്നതായിരിക്കും.

Actress Soumya Bhagyan Pillai Buys Brand New Tata Punch EV

3 വര്‍ഷത്തെ ഓണര്‍ഷിപ്പിന് ശേഷം 60 ശതമാനം തുകയോ അല്ലെങ്കില്‍ 5 വര്‍ഷത്തിന് ശേഷം 40 ശതമാനം തുകയോ നല്‍കി വാഹനം തിരിച്ചെടുക്കുമെന്ന് ഇതിലൂടെ കമ്പനി ഉറപ്പുനല്‍കുന്നു. ആയതിനാൽ പിന്നീട് ഒരുഘട്ടത്തിൽ കൊടുത്താലോ എന്ന് ആലോചിച്ചാലും വലിയ നഷ്‌ടമില്ലാതെ നിലവിലെ വാഹനം കമ്പനിക്ക് തന്നെ കൈമാറാം. 40 kWh ബാറ്ററി പായ്ക്കിന് 15 വര്‍ഷത്തെ ലൈഫ് ടൈം വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയുടെ 30 kWh ബാറ്ററി പായ്ക്ക് മോഡലുകൾ സിംഗിൾ ചാർജിൽ 365 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ യോഗ്യമാണ്. അതേസമയം 40 kWh ബാറ്ററി പായ്ക്ക് വേരിയന്റുകൾ 468 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ യോഗ്യമാണ്. ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാൽ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ രണ്ട് ബാറ്ററി പായ്ക്കുകളും 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോർട്ടുമായാണ് വരുന്നത് എന്നതിനാൽ അധിക സമയം ചാർജിംഗിനായി മാറ്റിവെക്കേണ്ടി വരില്ല.

Actress Soumya Bhagyan Pillai Buys Brand New Tata Punch EV

ഇത് 26 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് ചെയ്യാനും അനുവദിക്കുന്നുവെന്ന് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നു. ഇനി ഡിസൈൻ വശങ്ങളിലേക്ക് വരികയാണെങ്കിൽ ആരേയും ആകർഷിക്കുന്ന വിധത്തിലുള്ള കോംപാക്‌ട് രൂപമാണ് മോഡലിനുള്ളത്. ഗ്രേ ബോഡി ക്ലാഡിംഗ്, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്നില്‍ പുതിയ എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവയാണ് പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഫിയര്‍ലെസ് യെല്ലോ, ബംഗാള്‍ റൂഷ്, കാരമല്‍, പ്യുവര്‍ ഗ്രേ, പ്രൈസ്‌റ്റൈന്‍ വൈറ്റ്, എംപവേര്‍ഡ് ഓക്‌സൈഡ്, സൂപ്പര്‍നോവ കോപ്പര്‍ എന്നീ കളർ ഓപ്ഷനുകളിലാണ് ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തുന്നത്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ്, കൂള്‍ഡ് ഗ്ലൗബോക്സ്, TPMS, ഇലക്ട്രിക് ORVM-കള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

ഇതോടൊപ്പം വോയ്സ്-എനേബിള്‍ഡ് ഇലക്ട്രിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകൾ ഇലക്ട്രിക് എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയിലെ സേഫ്റ്റി ഫീച്ചറുകൾ.

Article Published On: Monday, July 13, 2026, 18:47 [IST]
English summary
Actress soumya bhagyan pillai buys brand new tata punch ev
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X