എന്നാ ഒരു ഗ്ലാമറാ, സാരിയുടുത്ത് മാലാഖയെപ്പോലെ റേഞ്ച് റോവറിലെ വരവ്; ഈ സുന്ദരിയെ അറിയാൻ ഒറ്റപാട്ട് മതി

അല്ലു അര്‍ജുന്‍ നായകനായ പുഷ്‌പ 2 മല്ലൂസിനെ തൃപ്ത്തിപ്പെടുത്തിയില്ലെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000 കോടി രൂപ സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച് മുന്നേറിയിരുന്നു. പടത്തിൽ നായികയായി എത്തിയ രാശ്‌മിക മന്ദാനയും വെറുപ്പിച്ചുവെങ്കിലും പുഷ്‌പയുടെ രണ്ടാം ഭാഗത്തിലെ ഒറ്റ പാട്ടിലൂടെ മലയാളികളെ വരെ ഫാൻസാക്കി പോയ പെൺകുട്ടിയാണ് ശ്രീലീല. കിസിക് എന്ന ഐറ്റം സോംഗിലൂടെ ലോകത്തെമ്പാടും താരം വലിയ ആരാധകവൃന്ദത്തെയാണ് സൃഷ്‌ടിച്ചെടുത്തത്. താരങ്ങള്‍ക്ക് പാന്‍ ഇന്ത്യന്‍ പ്രശസ്തി കൈവരാന്‍ സിനിമ വേണ്ട ഒറ്റ പാട്ട് മതിയെന്ന് ശ്രീലീല തെളിയിക്കുകയും ചെയ്‌തു.

ഗുണ്ടൂര്‍ക്കാരം എന്ന തെലുങ്ക് ചിത്രത്തില്‍ മഹേഷ് ബാബുവിനോടൊപ്പം മാടത്തപ്പെട്ടി എന്ന ഗാനത്തില്‍ അസാധ്യമായ ഡാന്‍സുമായി എത്തി ആദ്യം വിസ്‌മയിപ്പിച്ച ശ്രീലീലക്ക് പാൻഇന്ത്യൻ റീച്ച് കിട്ടാൻ പുഷ്‌പയുടെ രണ്ടാംഭാഗത്തിലൂടെയായി. വായിൽ വെള്ളിക്കരണ്ടിയുമായാണ് ജനനമെങ്കിലും എല്ലാവർക്കും മാതൃയാക്കാനാവുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഈ നടി. സിനിമ നടി എന്നതിലുപരി ഡോക്‌ടർ കൂടിയായ ശ്രീ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് കേട്ടോ.

Actress Sreeleela Spotted In Range Rover Luxury SUV

ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെദത്തെടുക്കൊണ്ടാണ് തന്‍റെ 23- ാം വയസില്‍ ശ്രീലീല അമ്മയായത്. ഇക്കാര്യം അടുത്തിടെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. തുടർന്ന് ഫാൻസിന്റെ എണ്ണത്തിൽ ഇരട്ടി വർധനവുമായി. തെലുങ്കിലും കന്നഡയിലും തിരക്കുള്ള അഭിനേത്രിയായി മാറിയ ശ്രീ തമിഴിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിക്കുകയാണ്. അതിനിടയിൽ തന്റെ റേഞ്ച് റോവർ എസ്‌യുവിയിൽ അതീവസുന്ദരിയായി ശ്രീലീല വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സാരിയണിഞ്ഞ് അന്യായ ലുക്കിലാണ് റേഞ്ച് റോവറിൽ നടി വന്നിറങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ റേഞ്ച് റോവർ എസ്‌യുവികള്‍ സെലിബ്രിറ്റികളുടെ ഇഷ്‌ട വാഹനമാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി HSE ലോംഗ്-വീല്‍ബേസ് മോഡലാണ് ശ്രീലീലയുടെ പക്കലുള്ളത്. ഇന്ത്യയിൽ ഈ ലക്ഷ്വറി എസ്‌യുവിക്ക് 3.11 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്.

Actress Sreeleela Spotted In Range Rover Luxury SUV

ഈ മോഡലിൽ തന്നെയാണോ താരം വന്നിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല. മിക്കവാറും സ്വന്തം കാറിലാവാം താരം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നതെന്നാണ് വിവരം. 3.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിനാണ് ശ്രീലീലയുടെ ഗരാജിലെ റേഞ്ച് റോവറിന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോസുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 351 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി വരുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ എസ്‌യുവിയുടെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 5.9 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന് മണിക്കൂറിൽ 0-100 കിലോമീറ്റര്‍ വേഗത കൈവരിനാവും. അതേസമയം പരമാവധി വേഗം മണിക്കൂറില്‍ 242 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറുകളിലെ സുന്ദരൻ തന്നെയാണ് ഇവനെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും.

Actress Sreeleela Spotted In Range Rover Luxury SUV

സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് റേഞ്ച് റോവർ എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്. കോടികൾ വില വരുന്ന വാഹനമായതിനാൽ തന്നെ അത്യാഡംബര ഫീച്ചറുകളാൽ ഇന്റീരിയറും സമ്പന്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ പോലുള്ള ഗംഭീര സവിശേഷതകളെല്ലാം ലാൻഡ് റോവർ റേഞ്ച് റോവറിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, March 29, 2025, 11:01 [IST]
English summary
Actress sreeleela spotted in range rover luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X