നടൻ വിജയിയുമായുള്ള കല്യാണം ഉടൻ, കൂട്ടുകാരിയുടെ ആഡംബര എസ്‌യുവിയിൽ ലിഫ്റ്റടിച്ച് സ്വപ്‌ന സുന്ദരി

സെലിബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട കാറുകളിൽ ഒന്നാണ് ലാൻഡ് റോവർ ഡിഫൻഡർ (Land Rover Defender). പ്രത്യേകിച്ച് ഹിന്ദി സിനിമാ താരങ്ങൾക്കിടയിലെ പ്രിയങ്കരനാണ് ഈ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനം. സിനിമാ മേഖലയിൽ ഉള്ളവർ മാത്രമല്ല കേട്ടോബിസിനസുകാർ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയ സമ്പന്നർക്കിടയിൽ ഡിഫൻഡറിന് ഒരുപാട് ആരാധകരുണ്ട്. കോടികൾ വില വരുന്ന വാഹനം പല വ്യത്യസ്‌ത വേരിയന്റുകളിലാണ് സ്വന്തമാക്കാനും സാധിക്കുന്നത്. നല്ല യാത്രാ കംഫർട്ട് തരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും അതിഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കാനാവുന്നത്.

ജീപ്പ് റാങ്ലർ, മെർസിഡീസ് ബെൻസ് ജി-ക്ലാസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ തുടങ്ങിയ വമ്പൻമാരോട് ഏറ്റുമുട്ടിയാണ് ലാൻഡ് റോവർ ഡിഫൻഡർ സെലിബ്രിറ്റികൾക്കിടയിലും സമ്പന്നർക്കിടയിലും ജനപ്രിയമായി നിൽക്കുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ ഈ ഇതിഹാസ മോഡലിന്റെ പ്രാരംഭ വില 1.04 കോടി രൂപയാണ്. അതേസമയം അതിന്റെ ടോപ് വേരിയന്റിന്റെ വില 1.57 കോടി രൂപയോളം വരുമെന്നാണ് കണക്കുകൾ.

Actress Tamannaah Bhatia And Rasha Thadani Spotted In Land Rover Defender Luxury SUV

ഇപ്പോൾ ലാൻഡ് റോവർ ഡിഫൻഡർ മറ്റൊരു കാരണത്താലാണ് വൈറലായിരിക്കുന്നത്. മറ്റൊന്നുമല്ല, ബി-ടൗണിലെ രണ്ട് താരസുന്ദരിമാർ ഒരുമിച്ച് വാഹനത്തിൽ കറങ്ങാനിറങ്ങിയതോടെയാണ് ആഡംബര എസ്‌യുവിയും ഓസിന് സ്റ്റാറായി മാറിയിരിക്കുന്നത്. അതിന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ നന്ദി പറയേണ്ടത് നമ്മുടെ സ്വപ്‌ന സുന്ദരിയായ തമന്ന ഭാട്ടിയയോടും റാഷ തഡാനിയോടുമാണ്.

ഇരുവരും മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരു ലാൻഡ് റോവർ ഡിഫെൻഡറിൽ ഒരുമിച്ച് എത്തുന്നതിന്റെ വീഡിയോ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തമന്നയും നടൻ വിജയിയുമായുള്ള കല്യാണത്തിനായി ആരാധകർ കാത്തിരിക്കുകയാണിപ്പോൾ. ബോളിവുഡിലെ മുൻനിര താരമായിരുന്ന രവീണ ടണ്ഠന്റെ പുത്രി റാഷ തഡാനി അടുത്തിടെ വാങ്ങിയ ഡിഫൻഡർ 110 മോഡലിലാണ് പരിപാടിക്കായി തമന്നയും ഒപ്പമെത്തിയിരിക്കുന്നത്.

Actress Tamannaah Bhatia And Rasha Thadani Spotted In Land Rover Defender Luxury SUV

90, 110, 130 തുടങ്ങീ വ്യത്യസ്‌ത വേരിയന്റുകളിലാണ് ലാൻഡ് റോവർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. റാഷയുടെ ഡിഫൻഡർ 110 HSE മോഡലിന് തുടിപ്പേകുന്നത് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 296 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ഫോർ വീൽ ഡ്രൈവ് സിസ്റ്റവും കൂടെയെത്തുമ്പോൾ സംഗതി കളറാവും.

അഡാറ് ലുക്കിൽ പണികഴിപ്പിച്ചിരിക്കുന്ന ഡിഫന്‍ഡര്‍ 110 വലിപ്പത്തിലും മോശക്കാരനല്ല കേട്ടോ. 5,018 മില്ലീമീറ്റർ നീളവും 2,008 മില്ലീമീറ്റർ വീതിയും 1,967 മില്ലീമീറ്റർ ഉയരവും 3,022 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസും വരെ വാഹനത്തിനുണ്ട്. ലക്ഷ്വറി എസ്‌യുവി ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന വണ്ടിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ അവകാശപ്പെടുന്നത്.

Actress Tamannaah Bhatia And Rasha Thadani Spotted In Land Rover Defender Luxury SUV

ഏറ്റവും പുതിയ സാങ്കേതികവിദ്യ, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷാ ഗാഡ്‌ജെറ്റുകൾ എന്നിവയുമായാണ് ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനം പണിതിറക്കിയിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ. ഡിഫൻഡറിന് 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഏറ്റവും പുതിയ പിവി പ്രോ യൂസർ ഇൻ്റർഫേസുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.

കൂടാതെ ഹെഡ്-അപ്പ് ഡിസ്‌പ്ലേ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, ക്ലിയർസൈറ്റ്, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നിവയും വണ്ടിയിലുണ്ട്. ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ഡിഫൻഡർ 110 എസ്‌യുവിയിൽ ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, February 20, 2025, 18:19 [IST]
English summary
Actress tamannaah bhatia and rasha thadani spotted in land rover defender luxury suv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X