കാമുകനൊപ്പം 12 ലക്ഷത്തിന്റെ സ്കൂട്ടറിൽ കറങ്ങാനിറങ്ങി സ്വപ്‌ന സുന്ദരി: എല്ലാവരും ചോദിക്കുന്നത് ആ കാര്യം
രൺബിർ കപൂർ നായകനായി എത്തി ബംബർ ഹിറ്റായ അനിമലിലൂടെ നാഷണൽ ക്രഷായ സുന്ദരിയാണ് തൃപ്തി ദിമ്രി (Tripti Dimri). 917.82 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ വാരിയ ചിത്രത്തിലെ നായിക രാശ്മിക മന്ദാനയായിരുന്നുവെങ്കിലും ആളുകളുടെ കണ്ണിലുടക്കിയത് തൃപ്തിയുടെ കഥാപാത്രമായിരുന്നു. അതീവ ഗ്ലാമറസായി അഭിനയിച്ച ചൂടൻ രംഗങ്ങളെല്ലാം ഫാൻസ് ഇതിനോടകം പലതവണ കണ്ടുകാണും. രൺബീർ കപൂറുമായുള്ള തൃപ്തിയുടെ കെമിസ്ട്രിയും താരത്തിന്റെ പ്രകടനവും വാനോളം പുകഴ്ത്തിയാണ് സോഷ്യൽ മീഡിയ കൊണ്ടാടിയത്. അഭിനയം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അനമലാണ് താരത്തിന് ബ്രേക്ക്ത്രൂ ആയത്.
എന്തായാലും ഇപ്പോൾ ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് ഉയരാൻ തൃപ്തി ദിമ്രിക്കായിട്ടുണ്ട്. ഇപ്പോഴിതാ കാമുകനൊപ്പം 12 ലക്ഷത്തിന്റെ സ്കൂട്ടറിൽ കറങ്ങാനിറങ്ങിയ നാഷണൽ ക്രഷിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കാമുകൻ സാം മർച്ചൻ്റിനൊപ്പം മുംബൈ നഗരത്തിലാണ് ഗ്ലാമർ നായിക നഗരം ചുറ്റാനിറങ്ങിയത്. ഇന്ത്യയിൽ വിൽപ്പനയില്ലാത്ത ഹോണ്ടയുടെ ആഡംബര സ്‌കൂട്ടറിലാണ് ഇരുവരുടേയും കറക്കം.

വെള്ള ടോപ്പും നേവി ബ്ലൂ പാൻ്റുമിട്ട ത്രിപ്‌തി ഹെൽമറ്റ് പോലും വെക്കാതെയാണ് കാമുകനൊപ്പം കറങ്ങാനിറങ്ങിയിരിക്കുന്നത്. പാപ്പരാസികൾ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ താരം ക്യാമറകളിൽ നിന്ന് മുഖം തിരിക്കുന്നതും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാണാം. കമന്റ് ബോക്‌സെടുത്താൽ ഹെൽമറ്റിനെ കുറിച്ചാണ് കൂടുതൽ ആളുകളും ആശങ്കാകുലരായിരിക്കുന്നതെന്ന് മനസിലാക്കാം.
ഹെൽമെറ്റ് എവിടെയെന്ന് ഒരാൾ ചോദിച്ചപ്പോൾ ഇത്തരം വിദ്യാസമ്പന്നരായ ആളുകൾ ഹെൽമറ്റ് ധരിക്കുന്നതിനെക്കുറിച്ച് ബോധവാൻമാരാവത്തതിൽ സങ്കടമുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും ത്രിപ്‌തിയുടേയും കാമുകൻ സാം മർച്ചന്റിന്റേയും സ്‌കൂട്ടർ യാത്ര വൈറലായിട്ടുണ്ട്. ഹോണ്ടയുടെ അഡ്വഞ്ചർ സ്‌കൂട്ടറായ X ADV 750 മോഡലാണ് വണ്ടിഭ്രാന്തൻമാർ ഏറെ ശ്രദ്ധിച്ചിട്ടുണ്ടാവുക. ഏകദേശം 12 ലക്ഷം രൂപയോളം ചെലവ് വരുന്ന ടൂവീലറാണിത്.

ഇന്ത്യൻ വിപണിയിൽ ഇല്ലെങ്കിലും ആഗോളതലത്തിൽ ജനപ്രിയമായ മോഡലാണ്. ഒറ്റനോട്ടത്തിൽ ഹോണ്ട X-ADV ഒരു മാക്സി-സ്കൂട്ടറാണെന്ന് പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഇത് സിറ്റി യാത്രകൾക്കും ഓഫ്-റോഡിംഗിനും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌കൂട്ടറാണെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ആദ്യ കാഴ്ച്ചയിൽ ആരായാലും ഒന്ന് നോക്കിനിന്ന് പോവുന്ന ലുക്കും ഇതിനുണ്ട്.
ഇന്റഗ്രേറ്റജ് ഡിആർഎല്ലുകളോട് കൂടിയ ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, ട്രെൻഡി എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഹാൻഡ്‌ഗാർഡുകൾ, സ്‌കൽപ്‌റ്റഡ് ബോഡി പാനലുകൾ, എഞ്ചിൻ ഗാർഡ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ്, എഡ്ജ് ടെയിൽ ലാമ്പ് തുടങ്ങിയ കാര്യങ്ങളാണ് ഹോണ്ട X-ADV പ്രീമിയം സ്‌കൂട്ടറിനെ കാഴ്ച്ചയിൽ വേറെ ലെവലാക്കുന്നത്.

സ്‌പോക്ക് വീലുകൾ, അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾ (USD), എഞ്ചിൻ സംപ് ഗാർഡ് പോലുള്ള ഓഫ്-റോഡ് ആവശ്യ ഫീച്ചറുകളും ഹോണ്ടയുടെ ആഡംബര സ്‌കൂട്ടറിന് സമ്മാനിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് പ്രാപ്‌തമാക്കിയ TFT സ്‌ക്രീൻ, വോയ്‌സ് കൺട്രോൾ, സ്‌മാർട്ട് കീ തുടങ്ങിയ ഫീച്ചറുകളുടെ അകമ്പടിയും കൂടിയാവുമ്പോൾ X-ADV കൂടുതൽ കിടിലമാവുന്നു. 21 ലിറ്റർ സ്ഥലമാണ് അണ്ടർസീറ്റ് സ്റ്റോറേജിൽ ഹോണ്ട ഒരുക്കിയിരിക്കുന്നത്.
ഒരു ഫുൾ-ഫേസ് അഡ്വഞ്ചർ സ്റ്റൈൽ ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ ഇത് പര്യാപ്തമാണ്. സ്‌റ്റോറേജ് സ്‌പെയ്‌സിനുള്ളിൽ സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും കമ്പനി കൊടുത്തിട്ടുണ്ട്. 745 സിസി, പാരലൽ ട്വിൻ എഞ്ചിനാണ് അഡ്വഞ്ചർ സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 57 bhp പവറിൽ 69 Nm torque വരെ വികസിപ്പിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








