ഈ ആഡംബര എസ്‌യുവി വാങ്ങുന്ന ആദ്യ ഇന്ത്യൻ നടി, ബാലയ്യയുടെ ഭാഗ്യ നായിക മുടക്കിയത് 12.25 കോടിക്ക് മുകളിൽ
മോഡലിംഗിലൂടെ അഭിനയരംഗത്തെത്തി ബോളിവുഡിൽ തരംഗമായി മാറിയ സുന്ദരിയാണ് ഉര്‍വശി റൗട്ടേല. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും ഗാനരംഗങ്ങളിലും പ്രത്യക്ഷപ്പെട്ട താരം അടുത്തിടെയായി വിവാദ നായികയായാണ് അറിയപ്പെടുന്നത് തന്നെ. വസ്ത്രം മാറി ബാത്ത്‌റൂമില്‍ കുളിക്കാനായി എത്തുന്ന വീഡിയോ ബോധപൂർവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലിട്ട് നടി പ്രചരിപ്പിച്ചതും വലിയ വാർത്തയായിരുന്നു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന യുവനടിമാരില്‍ ഒരാള്‍ കൂടിയായ ഉർവശി തെന്നിന്ത്യൻ സിനിമകളിലും തന്റെ ഭാഗ്യപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഡാകു മഹാരാജ് എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി എത്തി ഉർവശി തരംഗമാവുകയും ചെയ്‌തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ മാത്രം 72.7 മില്യൺ ഫോളോവേഴ്‌സുള്ള ഉ8വശി. 2015 മിസ് ദിവ യൂണിവേഴ്‌സ്, 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 50 കോടി രൂപയോളം ആസ്‌തിയുള്ള ഉര്‍വശി റൗട്ടേല പ്രതിഫലത്തിന്റെ കാര്യത്തിലും സമ്പന്നയാണ്. ഒരു സിനിമയിൽ അഭിനയിക്കാൻ 3 കോടിയും ഒരു പാട്ടിൽ ചുവടുവെക്കാൻ 35 മുതല്‍ 40 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

അതിനാൽ തന്നെ യാത്രകളും ആഡംബരമാരിയിരിക്കും. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഫെറാറി, റേഞ്ച് റോവര്‍ ഇവോക്ക് തുടങ്ങിയ ആഡംബര കാറുകളാണ് ഉർവശിയുടെ പോർച്ചിലുള്ളത്. ഇക്കൂട്ടത്തിലേക്ക് താരം പുതിയൊരു റോൾസ് റോയ്‌സ് കലിനൻ കൂടി വാങ്ങിയതായാണ് വിവരം. ഇന്നലെ ദുബായിയിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനൽ കാണാൻ ഉര്‍വശി റൗട്ടേല എത്തിയത് കോടികൾ വില വരുന്ന ഈ കാറിലാണ്.
ഇതിന്റെ റീലും നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ റോൾസ് റോയ്‌സിന്റെ ഈ അത്യാഡംബര വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടിയായി ഉർവശി റൗട്ടേല മാറും. സെലിബ്രിറ്റികളുടെ വാഹന വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബിലെ കാർസ് ഫോർ യു എന്ന ചാനലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കുമ്പോൾ വാഹനം നടിയുടേത് തന്നെയാണെന്നാണ് തോന്നുന്നതും.

ലോകത്തിലെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗരാജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.
എന്നാൽ ഉർവശി വാഹനം സ്വന്തമാക്കിയിരിക്കുന്നത് ദുബായിയിലാണ്. റീലിൽ റോൾസ് റോയ്‌സ് കലിനന്റെ നമ്പർപ്ലേറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. ഒരുകാലം വരെ സെഡാൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി മോഡലാണ് (SUV) കലിനൻ എന്നതും ശ്രദ്ധേയമാണ് കേട്ടോ. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത്. L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തെ പുറംകാഴ്ച്ചയിൽ ആഡംബരമാക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.
സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവിയുടെ ഈ കൂറ്റൻ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഉര്‍വശി റൗട്ടേലയുടെ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനാവും.


Click it and Unblock the Notifications








