നക്ഷത്രക്കണ്ണുള്ള ഗോദയിലെ സുന്ദരി, ജീപ്പിൽ വന്നിറങ്ങുന്ന ടൊവിനോയുടെ ഹിറ്റ് പടത്തിലെ നായികയെ മനസിലായോ
ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത് ടൊവിനോ നായകനായി എത്തി ബോക്‌സ് ഓഫീസിൽ പണംവാരിയ മലയാള സിനിമയാണ് ഗോദ. പക്ഷേ ഈ പടത്തിന്റെ പേര് കേൾക്കുമ്പോഴേ മലയാളികൾക്ക് ആദ്യം ഓർമ വരുന്നത് വാമിഖ ഗബ്ബി എന്ന നക്ഷത്രക്കണ്ണുള്ള നായികയെ ആവും. ഇതിലെ ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന നേരം എന്ന് തുടങ്ങുന്ന പാട്ടിൽ സാരിയുടുത്ത് പൊട്ടുതൊട്ട് വരുന്ന വാമിഖയെ അത്രവേഗം സിനിമപ്രേമികൾ മറക്കാനിടയുണ്ടാവില്ല. പൃഥ്വിരാജിനൊപ്പം 9 എന്ന സിനിമയിലും പിന്നീട് മുഖം കാണിച്ചുവെങ്കിലും താരത്തെ പിന്നെ മലയാള സിനിമയിലൊന്നും അങ്ങനെ ആരും കണ്ടില്ല.
എന്നാൽ ബോളിവുഡിൽ പോയി അരങ്ങ് തകർക്കാൻ വാമിഖ ഗബ്ബിക്കായിട്ടുണ്ട്. ഏത് ഗ്ലാമറസ് വേഷവും ചെയ്യാൻ തയാറായിട്ടുള്ള നടിയിപ്പോൾ ഹിന്ദിയിലെ വലിയ തിരക്കുള്ള നടിയാണ് കേട്ടോ. അവിടുത്തെ സിനിമകളിലും വെബ് സീരീസിലുമെല്ലാം ചൂടൻ രംഗങ്ങളിലൂടെ ഹിറ്റായ താരം യുവാക്കളുടെ ഇഷ്‌ടതാരമാണ്. ഇപ്പോഴിതാ അതിസുന്ദരിയായി എസ്‌യുവിയിൽ നിന്നും ഇറങ്ങി വരുന്ന വാമിഖയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അതും അതിസുന്ദരിയായാണ് നക്ഷത്രക്കണ്ണുമായി വാമിഖ ഗബ്ബി തന്റെ ജീപ്പ് കോമ്പസിൽ നിന്നും ഇറങ്ങിവരുന്നത്. ബോളിവുഡിലെ പ്രമുഖ നടിമാരെല്ലാം ആഡംബര കാറുകളിൽ കറങ്ങുമ്പോൾ ഗോദയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ താരം അമേരിക്കൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ജീപ്പിന്റെ നിരയിലെ പ്രീമിയം ഫുൾ സൈസ് എസ്‌യുവിയിലാണ് കറക്കം.
2023-ലാണ് താരം ജീപ്പ് മെറിഡിയൻ സ്വന്തമാക്കുന്നത്. എസ്‌യുവിയുടെ സിഗ്നേച്ചർ കളർ ഓപ്ഷനായ വെൽവെറ്റ് റെഡാണ് വാമിഖയും സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ജീപ്പിന്റെ ആദ്യ ഉൽപ്പന്നമായ കോമ്പസ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് മെറിഡിയൻ പണികഴിപ്പിച്ചിരിക്കുന്നത്. ലക്ഷ്വറി കാർ വിഭാഗത്തിലല്ല ഇടംപിടിക്കുന്നതെങ്കിലും ഒരു പ്രീമിയം വാഹനത്തിന് വേണ്ടുന്ന എല്ലാത്തരം ഫീച്ചറുകളാലും സമ്പന്നമാണ് മോഡൽ.

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, മുൻവശത്ത് സിഗ്നേച്ചർ ജീപ്പ് ഗ്രിൽ, ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളുന്ന എസ്‌യുവിയുടെ ഡിസൈൻ ആരേയും മോഹിപ്പിക്കുന്നതാണ്. പനോരമിക് സൺറൂഫ്, ലെതർ സീറ്റ് കവറുകൾ, ഫ്ലോട്ടിംഗ്-ടൈപ്പ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് വാഹനത്തിനകത്തെ പ്രധാന ഫീച്ചറുകൾ.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് പാഡ്, ജീപ്പ് ലൈഫ് കണക്റ്റിവിറ്റി സ്യൂട്ട്, ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡ് സവിശേഷതയുള്ളതുമായ മുൻ സീറ്റുകൾ, സിംഗിൾ-ടച്ച് രണ്ടാം നിര സീറ്റുകൾക്കുള്ള ടംബിൾ ഫംഗ്‌ഷനും 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ജീപ്പ് മെറിഡിയൻ എസ്‌യുവിയുടെ ഭാഗമാണ്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ഹൃദയം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 172 bhp പവറിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് മെറിഡിയനിലെ എഞ്ചിൻ.
4x2, 4x4 ഓപ്ഷനുകളിലും വാഹനം സ്വന്തമാക്കാനാവും. സെഗ്‌മെന്റ് ഫസ്റ്റ് ഇൻഡിപെൻഡൻഡ് ഫ്രണ്ട്, റിയർ സസ്‌പെൻഷൻ സജ്ജീകരണവും ഈ എസ്‌യുവിയുടെ ഭാഗമാണ് കേട്ടോ. ജീപ്പ് മെറിഡിയന് 4,769 മില്ലീമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,682 മില്ലീമീറ്റർ ഉയരവും, 2,794 മില്ലീമീറ്റർ വീൽബേസുമാണുള്ളതും. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള മോഡലുകളുമായാണ് വാഹനത്തിന്റെ മത്സരം.


Click it and Unblock the Notifications








