അപരിചിതർക്കൊപ്പം താമസിക്കാൻ വയ്യ! ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ച് നടി, യാത്ര സാധാരണക്കാരന്റെ കാറിൽ

ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ് (Bigg Boss). മലയാളത്തിൽ മാത്രമല്ല, മറ്റ് പല ഭാഷകളിലും ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. സീസൺ ഏഴ് മലയാളിത്തിൽ തുടങ്ങിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ഗെയിമുകളുടെ നിലവാരമായാലും ബിഗ് ബോസിന്‍റെ തന്നെ സ്പോട്ട് കൗണ്ടറുകളിലുമെല്ലാം ഗംഭീര മാറ്റങ്ങളോടെയാണ് ഏഴാം സീസൺ ആരംഭിച്ചിരിക്കുന്നത്. ഷോ നാല് ദിവസം പിന്നിടുമ്പോഴേക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ശക്തരായ മത്സരാർഥികൾ തന്നെയാണ് പുതിയ പതിപ്പിന്റെ മറ്റൊരു ആകർഷണം.

രേണു സുധി, അപ്പാനി ശരത്, ബിന്നി സെബാസ്റ്റ്യൻ, അനീഷ് ടിഎ, അനുമോൾ, ആര്യൻ കതൂരിയ, ബിൻസി, കലാഭവൻ സരിഗ, അക്ബർ ഖാൻ, ലെസ്ബിയൻ കപ്പിൾസായ ആദില നസിറിൻ, ഫാത്തിമ നൂറ, ഒനീൽ സാബു, ഷാനവാസ് ഷാനു, അഭിശ്രീ, നെവിൻ, മുൻഷി രഞ്ജിത്, ശൈത്യ സന്തോഷ്, ശാരിക, റെന ഫാത്തിമ, ഗിസേലെ തക്രാൽ എന്നിവരാണ് ഈ സീസണിലെ മത്സരാർത്ഥികൾ.

Actress Zareen Khan Spotted In Humble Toyota Innova MPV

എന്നാൽ ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ച ഒരു സിനിമ നടിയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അപരിചിതരോടൊപ്പം 100 ദിവസം കഴിയുന്നത് തനിക്ക് ആലോചിക്കാൻ കൂടി വയ്യെന്ന കാര്യം പറഞ്ഞാണ് നടി ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾ കരുതുന്നത് പോലെ മലയാളത്തിലേക്കല്ല കേട്ടോ, ഏറ്റവും പ്രശസ്‌തമായ ഹിന്ദി 17-ാം സീസണിലേക്ക് ക്ഷണം കിട്ടിയ ബോളിവുഡ് സുന്ദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മറ്റാരുമല്ല, സൽമാൻ ഖാന്റെ ബോംബ് പടമായ വീറിൽ അഭിനയിച്ച സരീൻ ഖാനാണ് ബിഗ് ബോസ് സീസൺ 17-ലേക്കുള്ള ക്ഷണം നിരസിച്ചത്. ഇതിന് പിന്നാലെ താരത്തിന്റെ പുതിയൊരു വീഡിയോയും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുന്ദരിയായി കാറിൽ നിന്നും ഇറങ്ങിവരുന്ന സരീന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റന്റ് ബോളിവുഡി എന്ന പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Actress Zareen Khan Spotted In Humble Toyota Innova MPV

ഏതോ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സരീൻ കാറിൽ നിന്നും ഇറങ്ങി മാധ്യമങ്ങൾക്ക് മുന്നിൽ ചിത്രങ്ങൾക്കായി പോസ് ചെയ്യുന്നത് കാണാം. ടൊയോട്ട ഇന്നോവയിലാണ് നായിക വന്നിറങ്ങുന്നത്. ഇത് വാടക കാറാണോ അതോ സ്വന്തമാണോയെന്നത് വ്യക്തമായിട്ടില്ല. എന്തായാലും സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രശസ്‌തിയുള്ള എംപിവികളിൽ ഒന്നാണിത്. നല്ല യാത്രാ സുഖവും മൈലേജും തരുന്ന ഇന്നോവ ഇന്ത്യക്കാരെ സേവിക്കാൻ തുടങ്ങിയിട്ട് വർഷം 20 ആയി.

ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിലുള്ള ഇന്നോവയുടെ സെക്കൻഡ് ജെൻ മോഡലായ ക്രിസ്റ്റയിലാണ് സരീൻ ഖാൻ വന്നിറങ്ങിയിരിക്കുന്നത്. നിലവിൽ 19.99 ലക്ഷം രൂപ മുതൽ 26.82 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 150 bhp പവറിൽ പരമാവധി 343 Nm torque വരെ നൽകാനാവും.

Actress Zareen Khan Spotted In Humble Toyota Innova MPV

റിയർ വീൽ ഡ്രൈവായ ക്രിസ്റ്റക്ക് ഇക്കോ, പവർ ഡ്രൈവ് മോഡുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഡ്രൈവർ സീറ്റ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നോവ ക്രിസ്റ്റയ്ക്ക് സ്റ്റാൻഡേർഡായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, 7 എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം ലഭിക്കും. അടുത്തിടെ ക്രിസ്റ്റയുടെ കൂടുതൽ പരുക്കനാക്കായ തഷാൻ എഡിഷനും ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചിരുന്നു. അധിക ആക്‌സസറികൾ നൽകി എംപിവിയെ കളറാക്കിയിരിക്കുന്ന മോഡലാണിത്.

More from DriveSpark

Article Published On: Thursday, August 7, 2025, 17:49 [IST]
English summary
Actress zareen khan spotted in humble toyota innova mpv
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X