ADAS മുതൽ വെന്റിലേറ്റഡ് സീറ്റുകൾ വരെ; മുൻനിര ബ്രാൻഡുകൾ 2022-ൽ കൊണ്ടുവന്ന കിടിലൻ ഫീച്ചറുകൾ

വ്യത്യസ്‌ത ബ്രാൻഡുകളിൽ നിന്നുള്ള തട്ടുപൊളിപ്പൻ വാഹനങ്ങൾ അരങ്ങേറിയ വർഷമാണ് കടന്നു പോവുന്നത്. ഇക്കൊല്ലം പുത്തൻ കാറുകൾ പുറത്തിറക്കാൻ കമ്പനികളെല്ലാം ഉത്സാഹിച്ച് മത്സരിച്ച വർഷം കൂടിയായിരുന്നു ഇതെന്ന് മറന്നുകൂടാ... സെഗ്‌മെന്റുകളിലുടനീളം ഫീച്ചറുകളാൽ സമ്പന്നമായ നിരവധി മോഡലുകളാണ് വിപണിയിൽ ഇടംപിടിച്ചതും. ചില വാഹന നിർമാതാക്കൾ ഇന്ത്യയിൽ ആദ്യമായി പുതിയ സവിശേഷതകൾ വാഗ്ദാനം ചെയ്ത വർഷം കൂടിയാണിത്.

ADAS ഉള്ള ചില മാസ് മാർക്കറ്റ് കാറുകളും ചിലതിൽ പനോരമിക് സൺറൂഫുകളും മറ്റുചിലതിൽ സ്ട്രോംഗ്-ഹൈബ്രിഡ് സിസ്റ്റങ്ങൾ എന്നിവയെല്ലാം ഇന്ത്യയിലെ വൈവിധ്യമാർന്ന ഉപഭോക്താക്കൾക്കായി വാഹന നിർമാതാക്കൾ അവതരിപ്പിച്ചു. എസ്‌യുവി മോഡലുകൾക്ക് കൂടുതൽ ഡിമാന്റ് ലഭിക്കുന്നതിനാൽ ഇത്തരം കാറുകളിലാണ് ഇപ്പോൾ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നത്. മാരുതി സുസുക്കിയെല്ലാം എതിരാളികളെ വീഴ്ത്താൻ ആധുനിക സവിശേഷതകൾ തങ്ങളുടെ മോഡലുകൾക്ക് സമ്മാനിക്കാനും ഈ വർഷം വിനിയോഗിച്ചു. 2022 ൽ ഈ ബ്രാൻഡുകളിൽ അരങ്ങേറിയ 7 മികച്ച സവിശേഷതകൾ എന്തെല്ലാമെന്ന് പറഞ്ഞു തരാം...

ADAS മുതൽ വെന്റിലേറ്റഡ് സീറ്റുകൾ വരെ; മുൻനിര ബ്രാൻഡുകൾ 2022-ൽ കൊണ്ടുവന്ന കിടിലൻ ഫീച്ചറുകൾ

സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ

സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ എന്ന കൺസെപ്റ്റ് ഹിറ്റായ വർഷമായിരുന്നു 2022. മാരുതി, ടൊയോട്ട, ഹോണ്ട എന്നിവ ഈ സാങ്കേതികവിദ്യ ഇവിടെ അവതരിപ്പിക്കാൻ തുടങ്ങി. പുതിയ സിറ്റി ഹൈബ്രിഡുമായി ഹോണ്ടയാണ് ഒന്നാമതെത്തിയത്. തുടർന്ന് ടൊയോട്ട ഹൈറൈഡർ എസ്‌യുവിയും ഈ ടെക്നോളജി ഉപയോഗപ്പെടുത്തിയപ്പോൾ ഹൈറൈഡറിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാൻഡ് വിറ്റാരയിലൂടെ മാരുതിയും ഹൈബ്രിഡ് എഞ്ചിൻ രാജ്യത്ത് ഉപയോഗിക്കാൻ തുടങ്ങി. ടൊയോട്ട തങ്ങളുടെ എംപിവിയുടെ ഏറ്റവും പുതിയ തലമുറ ആവർത്തനമായ ഇന്നോവ ഹൈക്രോസിലും സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ ചേർത്ത് ശ്രദ്ധേയമായി.

ADAS

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഇന്ന് കാറിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളിൽ ഒന്നാണ്. ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ-എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ ഫീച്ചറുകൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും മികച്ച ഡ്രൈവിംഗ് അനുഭവവും നൽകുന്നു. ഈ വർഷം മിക്ക ബ്രാൻഡുകളും അവരുടെ ഇന്ത്യയിലെ പുതിയ മോഡലുകളിൽ ആദ്യമായി ADAS ചേർത്തു. ടൊയോട്ടയുടെ ഇന്ത്യൻ നിരയിൽ നിന്ന്, ഇന്നോവ ഹൈക്രോസിന് ഈ സവിശേഷത ലഭിച്ചപ്പോൾ ഹോണ്ട ഇന്ത്യയിലെ സിറ്റി ഹൈബ്രിഡിലേക്ക് ADAS ചേർത്തു. കൂടാതെ ഹ്യുണ്ടായി പുതിയ ട്യൂസോണിലൂടെയും രാജ്യത്ത് ADAS അവതരിപ്പിച്ചു.

ADAS മുതൽ വെന്റിലേറ്റഡ് സീറ്റുകൾ വരെ; മുൻനിര ബ്രാൻഡുകൾ 2022-ൽ കൊണ്ടുവന്ന കിടിലൻ ഫീച്ചറുകൾ

പനോരമിക് സൺറൂഫ്

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള പ്രീമിയം മോഡലുകൾക്ക് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫീച്ചറുകളിൽ ഒന്നാണ് പനോരമിക് സൺറൂഫ്. ഒന്നിലധികം വാഹന നിർമാതാക്കൾ ഇപ്പോൾ കുറച്ച് വർഷങ്ങളായി ഇത് വാഗ്ദാനം ചെയ്യുന്നുമുണ്ട്. ടൊയോട്ടയും മാരുതിയും ഉപഭോക്താക്കളെ ശ്രദ്ധിക്കുകയും അവരുടെ പുതിയ എസ്‌യുവികളായ ഹൈറൈഡർ, ഗ്രാൻഡ് വിറ്റാര എന്നിവയിലൂടെ 2022-ൽ ആദ്യമായി തങ്ങളുടെ ലൈനപ്പിലേക്ക് ഈ ഫീച്ചർ അവതരിപ്പിക്കുകയും ചെയ്തു. ടൊയോട്ട അത് ഇന്നോവ ഹൈക്രോസിലും മുന്നോട്ടുകൊണ്ടു പോവുകയുണ്ടായി.

ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ

ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു മാസ്-മാർക്കറ്റ് ബ്രാൻഡുകളിൽ ഒന്നായി കിയ അറിയപ്പെട്ടിരുന്നു. എന്നാൽ 2022-ൽ മാരുതിയും ടൊയോട്ടയും വരെ HUD തങ്ങളുടെ കാറുകളിലേക്ക് കൊണ്ടുവന്നു. മാരുതി ഈ സവിശേഷത ഇതാദ്യമായി പരിചയപ്പെടുത്തിയത് മുഖം മിനുക്കിയെത്തിയ ന്യൂ ഏയ്‌ജ് ബലേനോയിലായിരുന്നു. തുടർന്ന് കമ്പനി ഗ്രാൻഡ് വിറ്റാരയലും ഇതേ ഫീച്ചർ കൊണ്ടുവന്നു. ടൊയോട്ട ഗ്ലാൻസയുടെ ഫെയ്‌സ്‌ലിഫ്റ്റ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ഇവ ലഭിച്ചു.

ADAS മുതൽ വെന്റിലേറ്റഡ് സീറ്റുകൾ വരെ; മുൻനിര ബ്രാൻഡുകൾ 2022-ൽ കൊണ്ടുവന്ന കിടിലൻ ഫീച്ചറുകൾ

360-ഡിഗ്രി ക്യാമറ

എസ്‌യുവി, എസ്‌യുവി ആകൃതിയിലുള്ള മോഡലുകളുടെ തുടർച്ചയായ വളർച്ച തുടങ്ങിയ കാര്യങ്ങൾ താങ്ങാനാവുന്ന സെഗ്‌മെന്റുകളിൽ പോലും 360-ഡിഗ്രി ക്യാമറയെ ഒരു ജനപ്രിയ ഫീച്ചറാക്കി മാറ്റിയ വർഷമായിരുന്നു 2022. ചില കാർ നിർമാതാക്കൾ കുറച്ച് കാലമായി തങ്ങളുടെ മോഡലുകളിൽ ഈ ഫീച്ചർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മാരുതി ഇത് ആദ്യമായി തങ്ങളുടെ മോഡലുകളിലേക്ക് കൊണ്ടുവന്നത് ഈ വർഷമായിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബലേനോ പ്രീമിയം ഹാച്ച്ബാക്കിലാണ് ഇത് അവതരിപ്പിച്ചത്.

വയർലെസ് ഫോൺ ചാർജിംഗ്

ഫാക്ടറി ഫിറ്റഡ് ഫീച്ചറായി വയർലെസ് ഫോൺ ചാർജിംഗ് ചേർക്കാൻ മാരുതി 2022 വരെ കാത്തിരുന്നു. ഹ്യുണ്ടായി, കിയ തുടങ്ങിയ എതിരാളികൾക്കിടയിൽ ഈ സവിശേഷത വളരെ സാധാരണമാണെങ്കിലും ചെറുതും എന്നാൽ ഉപയോഗപ്രദവുമായ ഈ ഫീച്ചർ ഈ വർഷം പുതിയ ബ്രെസയിലും എത്തി. അതിനുശേഷം മാരുതി വലിയ ഗ്രാൻഡ് വിറ്റാരയിലും ഇത് വാഗ്ദാനം ചെയ്യാൻ തുടങ്ങിയതും ഏറെ സ്വീകാര്യമായ കാര്യമാണ്. ഇന്ന് കൂടുതൽ താങ്ങാനാവുന്ന സെഗ്മെന്റുകളിലേക്ക് ഇത്തരം കാര്യങ്ങൾ കമ്പനികൾ കൊണ്ടുവരുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണെന്ന് വേണം പറയാൻ.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ

2022-ൽ മാരുതിയുടെ അവസാനത്തെ വലിയ കൂട്ടിച്ചേർക്കലായിരുന്നു വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ. ചൂടുള്ള വേനൽക്കാലവും ഈർപ്പമുള്ളതുമായ ഒരു രാജ്യത്തിന് ഇത് വളരെ ആകർഷകമായ സവിശേഷതയാണ്. എന്നാൽ കുറച്ച് മാസ്-മാർക്കറ്റ് ബ്രാൻഡുകൾ മാത്രം വാഗ്ദാനം ചെയ്യുന്ന ഒരു പ്രീമിയം സവിശേഷതയായി തുടരുന്നു. ഈ വർഷം പുതിയ XL6-ലൂടെയാണ് മാരുതി ഈ ഫീച്ചർ അവതരിപ്പിച്ചത്. 2022-ൽ ആദ്യമായി ചില ബ്രാൻഡുകൾ ആദ്യമായി വാഗ്‌ദാനം ചെയ്‌തപ്പോൾ ഇവയെല്ലാം ഇതിനകം തന്നെ മറ്റ് പല ബ്രാൻഡുകളിലൂടെയും പലർക്കും സുപരിചിതമായ കാര്യമായിരുന്നു.

More from DriveSpark

Article Published On: Friday, December 30, 2022, 13:00 [IST]
English summary
Adas to ventilated seats let s look which brands offered these first time features in 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X