വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

125 സിസി ഫാമിലി സ്‌കൂട്ടർ ശ്രേണിയിലേക്ക് മോഹവിലയിൽ ടിവിഎസ് അവതരിപ്പിച്ച പുത്തൻ മോഡലാണ് ജുപ്പിറ്റർ. ഹോണ്ട ആക്‌ടിവ അരങ്ങുവാഴുന്ന 110 സിസി വിഭാഗത്തിൽ പല കാരണങ്ങൾകൊണ്ടും സ്വന്തമായൊരു വ്യക്തിത്വം കണ്ടെത്തിയ മോഡലിയിരുന്നു ജുപ്പിറ്റർ.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടർ മോഡലായ ജുപ്പിറ്റർ ശ്രേണിയിലേക്ക് എത്തിയ പുത്തൻ 125 ഇതിനോടകം തന്നെ ഏറെ ചർച്ചയാവുകയും ചെയ്‌തിട്ടുണ്ട്. ഒരു ദശകത്തിനുള്ളിൽ 45 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച ജുപ്പിറ്ററിന്റെ പാരമ്പര്യവുമായാണ് കരുത്തുറ്റ പുത്തൻ മോഡൽ എത്തിയതും.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

പുതിയതും കൂടുതൽ പ്രീമിയവുമായ 125 സിസി സ്കൂട്ടറുകളുടെ ഡിമാന്റിലുണ്ടായ വർധനവാണ് ഈ വിഭാഗത്തിലേക്ക് കടക്കാൻ ജുപ്പിറ്റിലൂടെ ടിവിഎസ് സാധ്യമാക്കിയത്. നിലവിൽ സുസുക്കി ആക്‌സസും ഹോണ്ട ആക്‌ടിവയുമാണ് 125 സിസി സെഗ്മെന്റിലെ ഫാമിലി ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മോഡലുകൾ.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

എങ്കിലും പുതിയ ജുപ്പിറ്റർ 125 പതിപ്പിനും അനുകൂലമായി പ്രവർത്തിക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. നിങ്ങൾ ഒരു ഫാമിലി സ്കൂട്ടർ തിരയുകയാണെങ്കിൽ ഗൗരവമായി പരിഗണിക്കപ്പെടേണ്ട മോഡലുകളിൽ ഒന്നാണിതും. എന്നിരുന്നാലും ടിവിഎസിന്റെ ഈ സ്‌കൂട്ടറിന്റെ ചില ഗുണദോഷങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

മേന്മകൾ

മികച്ച ലോ-മിഡ് റേഞ്ച് പെർഫോമൻസിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാഹനമാണ് ടിവിഎസ് ജൂപ്പിറ്റർ 125. ഇത് സിറ്റി റൈഡിംഗിനും പരമാവധി ഇന്ധനക്ഷമതയ്ക്കുമായി ട്യൂൺ ചെയ്‌തിരിക്കുന്ന എഞ്ചിനുമായാണ് വരുന്നതും. സ്‌കൂട്ടർ അതിന്റെ സ്റ്റെബിലിറ്റിയുടെ കാര്യത്തിലും ഹാൻഡിലിങിന്റെ കാര്യത്തിലും അങ്ങേയറ്റം മികച്ചതാണ്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

അതേസമയം ടിവിഎസിന്റെ ഈ പുതിയ എഞ്ചിന്റെ പരിഷ്‌ക്കരണ നിലവാരങ്ങളും അങ്ങേയറ്റം മികച്ചതാണെന്ന കാര്യവും ജുപ്പിറ്റർ 125 പതിപ്പിനെ വേറിട്ടുനിർത്തും. മാത്രമല്ല സ്‌കൂട്ടറിന് സെഗ്‌മെന്റിലെ ആദ്യത്തെ ഗ്യാസ് ചാർജ്ഡ് പിൻ മോണോഷോക്കും ലഭിക്കുന്നുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

സീറ്റിനടിയിൽ 33 ലിറ്ററിന്റെ ഏറ്റവും ഉയർന്ന സ്റ്റോറേജ് സ്പേസാണ് പുതിയ ടിവിഎസ് ജുപ്പിറ്റർ 125 വാഗ്‌ദാനം ചെയ്യുന്നത്. ഒരു പെട്രോൾ സ്‌കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും വലിയ സംഭരണ ശേഷിയാണിത്. മറ്റൊരു മോഡലിനും ഇക്കാര്യത്തിൽ അവകാശവാദം ഉന്നയിക്കാനാവില്ല.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

രണ്ട് ഹാഫ് ഫേസ് ഹെൽമെറ്റുകളോ ചെറിയ ഫുൾഫേസ് ഹെൽമെറ്റുകളോ എളുപ്പത്തിൽ ഇതിൽ സൂക്ഷിക്കാനാവും. ഇതിനു പുറമെ സാധാരണ സ്‌കൂട്ടറുകളിൽ കാണാറുള്ള വളരെ പ്രായോഗികമായ ഹുക്കുകളും ഓപ്പൺ ഗ്ലൗബോക്സും ജുപ്പിറ്ററിനുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

125 സ്‌കൂട്ടറിന്റെ ഫ്ലോർബോർഡും വളരെ വലുതാണ്. റൈഡറിന്റെ കാലുകൾ നന്നായി ഉൾക്കൊള്ളാൻ മാത്രമല്ല, അനേകം സാധനങ്ങൾ കൊണ്ടുപോകാൻ വീതിയുള്ളതുമാണിത്. ഇത് പല ഉപഭോക്താക്കളും ആഗ്രഹിക്കുന്ന സവിശേഷതകളിൽ ഒന്നാണ്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ടിവിഎസ് ജുപ്പിറ്റർ 125 മോഡലിലെ വീൽബേസ് 110 സിസി പതിപ്പിന് തുല്യമാണെങ്കിലും, ഈ മോഡൽ ഈ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ ഒന്നാണ്. 110 സിസി പതിപ്പിനേക്കാൾ 65 മില്ലീമീറ്റർ നീളമുള്ള സീറ്റ് കൊണ്ടുവരാൻ ഈ ഘടകം ഏറെ സഹായകരമായിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളിലും റൈഡറിനും പില്യണും മികച്ച ആശ്വാസം നൽകാൻ ഇത് അനുവദിക്കുന്നുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ഫ്യുവൽ ടാങ്കിന്റെ സ്ഥാനമാറ്റമാണ് ടിവിഎസ് ജുപ്പിറ്റർ 125 വേരിയന്റിലെ ഏറ്റവും വലിയ മാറ്റം. ഇത് ഇപ്പോൾ ഫ്ലോർബോർഡിന് കീഴിൽ ചുറ്റും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് സ്ഥാപിച്ചിരിക്കുന്നതും. കൂടാതെ ഫ്യുവൽ ഫില്ലർ ലിഡ് ആപ്രോണിലാണ് സ്ഥാപിച്ചിരിക്കുന്നതും. ഇത് മികച്ച പ്രവേശനം മാത്രമല്ല, കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രവും നൽകുന്നു.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ഇനി ദോഷങ്ങൾ അല്ലെങ്കിൽ പോരായ്‌മകൾ

ടിവിഎസ് ജുപ്പിറ്റർ 125 കാഴ്ച്ചയുടെ കാര്യത്തിൽ പലരേയും നിരാശപ്പെടുത്തിയേക്കാം. ചുരുക്കി പറഞ്ഞാൽ ഒരു സമ്മിശ്ര പ്രതികരണമാണ് സ്‌കൂട്ടറിന്റെ ഡിസൈനിനെ കുറിച്ച് പുറത്തുവരുന്നത്. മാത്രമല്ല ആക്‌സസിന്റെ ഒരു രൂപം പലകാര്യത്തിലും തോന്നുന്നുവെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ടിവിഎസ് ജുപ്പിറ്റർ 110 പതിപ്പ് പോലെ ഡിസൈൻ വളരെ യാഥാസ്ഥിതികമാണ്. ഇത് കൂടുതൽ ബോൾഡ് ലൈനുകൾ നൽകി മികച്ചതാക്കാമായിരിന്നു. എന്നാൽ സ്‌കൂട്ടറിന് നൽകിയിരിക്കുന്ന കളർ ഓപ്ഷനുകൾ ഒരു പിരിധി വരെ ഈ പോരായ്‌മകളെ മറയ്ക്കുന്നുണ്ട്.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

മികച്ച ലോ, മിഡ് റേഞ്ച് ഉണ്ടെങ്കിലും ടോപ്പ് എൻഡ് പെർഫോമൻസിന്റെ കാര്യത്തിൽ ജുപ്പിറ്റർ 125 നിരാശരാക്കിയേക്കാം. സ്‌കൂട്ടർ 60-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കുറച്ച് സമയമെടുക്കും. അതിനുശേഷം 84 കിലോമീറ്റർ വേഗത പിന്നിട്ടാൽ സ്‌കൂട്ടർ വളരെ മടുപ്പുളവാക്കും വിധമാണ് പ്രതികരിക്കുക. എന്നിരുന്നാലും ഒരു ഫാമിലി വിഭാഗത്തെ ലക്ഷ്യമിടുന്നതിനാൽ ഇവിടെയും അക്കാര്യം ആരും പരിഗണിച്ചേക്കില്ല.

വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? അറിഞ്ഞിരിക്കണം Jupiter 125 സ്‌കൂട്ടറിന്റെ മേന്മകളും പോരായ്‌മകളും

ടിവിഎസിന്റെ ഈ പുതിയ സ്‌കൂട്ടറിന്റെ അടിസ്ഥാന പതിപ്പിന് 73,400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ജുപ്പിറ്റർ 125 പതിപ്പിന്റെ ടോപ്പ് എൻഡ് ഡിസ്ക്-അലോയ് വേരിയന്റിന് 81,300 രൂപയുമാണ് എക്സ്ഷോറൂം വില. എതിരാളികളുമായി ഇത് താരതമ്യം ചെയ്‌താൽ അൽപം ഉയർന്നതായി തോന്നിയേക്കാം. പ്രത്യേകിച്ചും സെഗ്‌മെന്റിലെ കിങായ ആക്‌സസുമായി തട്ടിനോക്കിയാൽ.

Most Read Articles

Malayalam
English summary
Advantages and disadvantages of the tvs jupiter 125 scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X