അജിത്തിന്റെ സാഹസികയാത്രയും സന്ദേശവും

തല അജിത്തിന്റെ വണ്ടിപ്രാന്തിനെക്കുറിച്ച് നേരത്തെ പലവട്ടം നമ്മള്‍ ചര്‍ച്ചിച്ചിരുന്നു. വാഹനങ്ങളോടുള്ള ഭ്രാന്തമായ അഭിനിവേശത്തിനൊപ്പം ഒരല്‍പം സാമൂഹ്യസേവനപരതയും അജിത്തിനുണ്ട്. വെറുതെ വണ്ടിയെടുത്ത് കറങ്ങിയാലും എന്തെങ്കിലും സന്ദേശം കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ ശീലമാണ്. സിനിമകളിലൂടെ നല്‍കിവരാറുള്ള വന്‍ സന്ദേശങ്ങള്‍ക്ക് പുറമെയാണിത്.

മിലൻ ഓട്ടോഷോയിൽ നിന്ന് അജിത്തിന്റെ ഗാരേജിലേക്ക്

കുറെ നാളുകള്‍ക്കു മുമ്പ് ചെന്നൈയില്‍ എന്തോ അത്യാവശ്യം പ്രമാണിച്ച് ബൈക്കെടുത്ത് വന്ന അജിത്ത് അത് ഹെല്‍മെറ്റ് ധരിക്കാത്തവരെ ബോധവല്‍ക്കരിക്കാനാണെന്ന് ആരോപിച്ചിരുന്നു. അന്ന് ഒരു ബിഎംഡബ്ല്യു എച്ച്പി4ലായിരുന്നു യാത്ര. ഇത്തവണ മുംബൈയില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞു വരുന്ന വഴിക്ക് പൂനെയിലിരുന്ന ബൈക്കെടുത്ത് ബങ്കളുരു വഴി ചെന്നൈയിലെത്തി മൂപ്പര്‍. ഈ യാത്രയിലും ഒരു സന്ദേശമുണ്ട്...

ഐതിഹ്യം

ഐതിഹ്യം

ചിത്രത്തില്‍ കാണുന്നത് പഴയ ചെന്നൈ - ബങ്കളുരു യാത്രയാണ്. എല്ലാവരും ഹെല്‍മെറ്റ് ധരിക്കണം എന്നതായിരുന്നു യാത്രയും സന്ദേശം. ഈ യാത്ര പൂര്‍ത്തിയായതിനു ശേഷം ബങ്കളുരു ഭാഗത്തുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ തുടങ്ങി എന്നാണ് ഐതിഹ്യം.

ഇത്തവണത്തെ സന്ദേശം

ഇത്തവണത്തെ സന്ദേശം

ഇത്തവണത്തെ യാത്ര ഒരു ബിഎംഡബ്ല്യു കെ 1300 എസ് ബൈക്കിലാണ്. സന്ദേശം: 'എല്ലാവരും ഹെല്‍മെറ്റ് ധരിക്കുകയും റോഡ് നിയമങ്ങള്‍ അനുസരിച്ച് യാത്ര ചെയ്യുകയും വേണം!' പൂനെയില്‍ നിന്ന് ബങ്കളുരു വഴി ചെന്നൈയിലെക്ക് നീങ്ങുകയായിരുന്നു അജിത്ത്.

ബിഎംഡബ്ല്യു കെ 1300 എസ്

ബിഎംഡബ്ല്യു കെ 1300 എസ്

തങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്ക് നിരകളിലെ 'അവാന്റ് ഗാര്‍ഡ്' എന്ന വിശേഷണമാണ് ബിഎംഡബ്ല്യു മോട്ടോറാഡ്, കെ 1300 സ്‌പോര്‍ടിന് നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനം ഇന്ന് ലഭ്യമാണ്. കെ 1300 എസ്സിനെ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്.

ഡിസൈൻ

ഡിസൈൻ

അസാധ്യമായ എയ്‌റോഡൈനമിക് ഡിസൈന്‍ വാഹനത്തിന് ലോകമെമ്പാടും വന്‍ ആരാധകനിരയെ നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

വില

വില

ബങ്കളുരുവില്‍ ഈ ബൈക്കിന് 25 ലക്ഷത്തിന്റെ പരിസരത്തില്‍ ഓണ്‍റോഡ് വില വരും.

എന്‍ജിന്‍

എന്‍ജിന്‍

1293 സിസിയാണ് ഈ ബൈക്കിന്റെ ശേഷി. 9,250 ആര്‍പിഎമ്മില്‍ 175 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 140 എന്‍എം ചക്രവീര്യം 8,250 ആര്‍പിഎമ്മില്‍.

എതിരാളികള്‍ (ചിത്രത്തില്‍ 2013 മോഡല്‍ ബിഎംഡബ്ല്യു കെ1300 സ്‌പോര്‍ട്‌)

എതിരാളികള്‍ (ചിത്രത്തില്‍ 2013 മോഡല്‍ ബിഎംഡബ്ല്യു കെ1300 സ്‌പോര്‍ട്‌)

ബിഎംഡബ്ല്യു കെ1300 സ്‌പോര്‍ട്‌ന് സുസൂക്കി ഹയബൂസ അടക്കമുള്ളവര്‍ എതിര്‍നിരയിലുണ്ട്. ഹോണ്ട വിഎഫ്ആര്‍1200എഫ്, കാവസാക്കി കോണ്‍ക്വോഴ്‌സ്, യമഹ എഫ്‌ജെആര്‍1300എ തുടങ്ങിയ എതിരാളികള്‍ ഇന്നുണ്ട്.

വേഗത

വേഗത

6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങള്‍ക്ക് പകരുന്നത്. കെ 1300 എസ്സിന് പിടിക്കാവുന്ന പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണ്.

More from DriveSpark

Article Published On: Thursday, October 17, 2013, 14:47 [IST]
English summary
The recent adventure ride of Tala Ajith cought attention of media due to the intention behind the ride. BMW K 1300 S was the bike used in his Pune-Chennai trip.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X