26 കി.മീ. വരെ മൈലേജ്, കുറഞ്ഞ വില; AMT ഗിയർബോക്‌സുള്ള ബജറ്റ് ഫ്രണ്ട്‌ലി കാറുകൾ

ഇന്ത്യൻ വാഹന വിപണിയുടെ മുഖഛായ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാറിവരികയാണ്. മാനുവൽ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന കൂടിയതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഓട്ടോമാറ്റിക്കിൽ തന്നെ അനേകം ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ ഇന്ന് നിലവിലുണ്ട്. അതായത് എഎംടി, സിവിടി, ടോർക്ക് കൺവേർട്ടർ എന്നിവയാണ് അതിൽ ചിലത്.

പണ്ട് ക്ലച്ച്ലെസ് കാറുകളെന്നാൽ വില കൂടുതൽ മുടക്കേണ്ട അവസ്ഥ വരെയുണ്ടായിരുന്നു. മൈലേജിന്റെ കാര്യത്തിലും മടിയൻമാരായിരുന്നു ഓട്ടോമാറ്റിക് വാഹനങ്ങൾ. ഈ വലിയ പോരായ്‌മയെ എങ്ങനെ മറികടക്കാമെന്ന് ചോദ്യവും വാഹന നിർമാതാക്കൾ പരസ്‌പരം ചോദിച്ചു. ഓട്ടോമാറ്റിക് കാറുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുള്ള ഉത്തരമായി എഎംടി ട്രാൻസ്‌മിഷന് രൂപംകൊടുത്ത് മാരുതി സുസുക്കിയാണ് ഇതിന് ഉത്തരം കണ്ടെത്തിയത്.

Automatic Car Driving

അങ്ങനെ സാധാരണക്കാരന് ഓട്ടോമാറ്റിക് കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കി എഎംടി ട്രാൻസ്‍‌മിഷനുകൾ വിപണികൈയടക്കി. കൂടുതൽ ആളുകൾ ഡ്രൈവിംഗ് എളുപ്മാക്കാനായി ക്ലച്ച്ലെസ് കാറുകളിലേക്ക് ചേക്കേറിയപ്പോൾ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ (AMT) ഘടിപ്പിച്ച കാറുകളുടെ ആവശ്യം കുത്തനെ ഉയരുകയും ചെയ്‌തു. ചെറിയ വിലയ്ക്ക് എഎംടി മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങുമ്പോള്‍ വില്‍പ്പന കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

എന്നാൽ എഎംടിയെന്നാല്‍ ഓട്ടോമാറ്റിക്കാണെന്ന മിഥ്യാധാരണ ഇന്നും പലര്‍ക്കുമുണ്ട്. ക്ലച്ച് പെഡൽ ഇല്ലാതെ അടിസ്ഥാനപരമായി സ്വന്തമായി ഗിയർ മാറുന്ന ഒരു മാനുവൽ കാറാണ് എഎംടി മോഡലുകൾ. മാനുവല്‍ കാറുകളുടെ ഗിയര്‍ബോക്‌സ് സംവിധാനമാണ് എഎംടി മോഡലുകളിലും പ്രവർത്തിക്കുന്നത്. എന്നാല്‍ ക്ലച്ചിന്റെയും ഗിയറിന്റെ പ്രവര്‍ത്തനം ഓട്ടോമാറ്റിക്കായിരിക്കുമെന്ന് മാത്രം. ക്ലച്ചിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ചില സെൻസറുകളുടെ സഹായത്തോടെ ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് എന്ന ഇലക്ട്രോണിക് സംവിധാനമാണ്.

Automatic Car

ചുരുക്കി പറഞ്ഞാൽ ഓട്ടോമാറ്റിക് കാറുകളുടെ പ്രയോജനം ലഭിക്കുന്ന എഎംടി മോഡലുകൾ ഇന്ത്യൻ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഭൂരിഭാഗം ഓട്ടോമാറ്റിക് കാറുകളും എഎംടി വേരിയന്റുകളാണ്. കുറഞ്ഞ മെയിന്റനെൻസാണ് ഇവയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. ആയതിനാൽ ഇന്ന് ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന വിലയുടെ കാര്യത്തിൽ താങ്ങാനാവുന്ന എഎംടി കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ടാറ്റ ടിയാഗോ: 6.93 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ടാറ്റ ടിയാഗോ XTA വേരിയന്റ് ഇന്ത്യയിലെ ഏറ്റവും മികച്ച എഎംടി കാറുകളിൽ ഒന്നാണ്. വിലയുടെ കാര്യത്തിലും പോക്കറ്റിൽ ഒതുങ്ങുന്ന ബജറ്റ് മാത്രമാണ് ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരിക. 84.82 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 19 കിലോമീറ്ററിന്റെ മൈലേജും ടിയാഗോ എഎംടിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Tata Tiago

മാരുതി വാഗൺആർ: രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി കാറുകളിൽ ഒന്നാണ് ഈ ടോൾബോയ് ഹാച്ച്ബാക്ക്. വാഗൺആറിന്റെ VXi AGS വേരിയന്റാണ് താങ്ങാനാവുന്ന വിലയുമായി എത്തുന്ന അടുത്ത എഎംടി ഗിയർബോക്‌സുള്ള കാർ. എഎംടി ഓപ്ഷനെ മാരുതി പൊതുവേ എജിഎസ് എന്നാണ് വിശേഷിപ്പിക്കാറ്. വാഗൺആറിന്റെ ഈ മോഡലിന് 6.54 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എഎംടി കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി വാഗൺആറിന്റെ ഈ വേരിയന്റ് . 65.70 bhp പവറിൽ 89 Nm torque നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിൽ ലഭ്യമാവുക. 5-സ്പീഡ് എഎംടി യൂണിറ്റാണിത്. 25.19 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇതിൽ അവകാശപ്പെടുന്നത്.

Maruti WagonR

മാരുതി സെലേറിയോ: എഎംടി ഗിയർബോക്‌സ് ഇന്ത്യയിൽ ആദ്യമായി ലഭിച്ച കാറാണിതെന്ന പ്രത്യേകതക്കൊപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന വാഹനവും സെലേറിയോ ആണെന്നതാണ് രസകരമായ കാര്യം. 6.38 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള ഹാച്ച്ബാക്കിന്റെ VXi AGS വേരിയന്റ് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന എഎംടി കാറുകളിൽ അടുത്തതായി സ്ഥാനംപിടിക്കുന്നു.

65.70 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സെലേറിയോയുടെ ഹൃദയം. 5-സ്പീഡ് എഎംടിയുമായി ജോടിയാക്കിയ വാഹനം ലിറ്ററിന് 26 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. ഇത് രാജ്യത്തെ ഒരു കാർ നൽകുന്ന ഏറ്റവും ഉയർന്ന ഇന്ധനക്ഷമത കണക്കുകളാണ്. മികച്ച റിഫൈൻമെന്റും പെപ്പി പെർഫോമൻസും നൽകാൻ സെലേറിയോയ്ക്കാവും.

Maruti Celerio

റെനോ ക്വിഡ്: മാരുതി കാറുകളിൽ നിന്നും വ്യത്യസ്‌തമായി എന്തേലും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് റെനോയുടെ ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക്. എഎംടി ട്രാൻസ്‌മിഷൻ ഓപ്ഷനോടെ ഇന്ത്യയിൽ ലഭിക്കുന്ന താങ്ങാനാവുന്ന വാഹനങ്ങളിൽ ഒന്നാണ് ക്വിഡ്. 6.12 ലക്ഷം രൂപ വിലയുള്ള മോഡലിന്റെ 1.0 RXT Easy-R വേരിയന്റിലാണ് ഈ ട്രാൻസ്മിഷൻ ലഭ്യമാവുക.

അങ്ങനെ മെയിന്റനെൻസ് കുറഞ്ഞ എഎംടി ഗിയർബോക്‌സിൽ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറുകളിൽ ഒന്നായി റെനോ ക്വിഡും മാറുന്നു. 67.06 bhp പവറിൽ ഏതാണ്ട് 91 Nm torque വികസിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ചിന് തുടിപ്പേകുന്നത്. 5-സ്പീഡ് എഎംടിയുമായി ജോടിയാക്കിയ ഈ വാഹനം 22.3 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയും അവകാശപ്പെടുന്നുവെന്നതാണ് ഹൈലൈറ്റ്.

Renault Kwid

മാരുതി എസ്-പ്രെസോ: നിലവിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് മാരുതി സുസുക്കി എസ്-പ്രെസോ. മോഡലിന്റെ VXi Opt AGS വേരിയന്റാണ് ബജറ്റ് ഫ്രണ്ട്ലിയായ എഎംടി കാറുകളിൽ ഒന്നാമൻ. 5.76 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്ഷോറൂം വില വരുന്നത്. വാഗൺആറിലും സെലേറിയോയിലും കാണുന്ന അതേ എഞ്ചിൻ 25.30 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും നൽകും.

More from DriveSpark

Article Published On: Wednesday, May 17, 2023, 18:24 [IST]
English summary
Affordable amt cars in india right now s presso kwid celerio and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X