Cars With Rear AC Vents ഇനി കൂടുതൽ കൂളാവാം... റിയർ എസി വെന്റുള്ള ബജറ്റ് ഫ്രണ്ട്ലി കാറുകൾ
വേനൽക്കാലം കൊടുംപിരി കൊണ്ടുനിൽക്കുകയാണ്. ടൂവീലറിൽ പകൽ സമയത്തുള്ള യാത്ര ഉപേക്ഷിച്ച് പലരും കാറുകളിക്ക് മാറിക്കഴിഞ്ഞു. 41 ഡിഗ്രി ചൂട് വരെ കേരളത്തിൽ പലയിടത്തും റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. ഉയരുന്ന താപനിലയും കത്തുന്ന ചൂടും കാരണം കാറിലെ യാത്ര വരെ വളരെ കഷ്‌ടമാണ്. എസി ഇട്ടാലും വേണ്ടത്ര കൂളിംഗ് യാത്രക്കാർക്ക് എത്തുന്നില്ല.
പിന്നിലിരിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഒരുനല്ല കാർ എസി എപ്പോഴും വിലമതിക്കപ്പെടുമ്പോൾ റിയർ എസി വെന്റുകൾ കൂടിയുണ്ടെങ്കിൽ യാത്രകൾക്ക് ഇരട്ടി മധുരമാണ്. പിന്നിലെ യാത്രക്കാർക്ക് മുന്നിലെ വെന്റുകളിൽ നിന്നുംവരുന്ന തണുപ്പിനെ ആശ്രയിക്കാതെ തന്നെ സ്വയം പര്യാപ്‌തമാവാൻ ഇക്കാര്യം സഹായിക്കും. നിലവിലെ കാലാവസ്ഥ പരിഗണിക്കുമ്പോൾ പിൻസീറ്റ് യാത്രക്കാർക്കും എസി വെന്റുകൾ സ്റ്റാൻഡേർഡായി നൽകേണ്ടത് അത്യാവിശ്യമാണ്. ഇത്തരത്തിൽ റിയർ എസി വെന്റുകൾ വാഗ്‌ദാനം ചെയ്യുന്ന ചില ബജറ്റ് ഫ്രണ്ട്ലി കാറുകളെ നമുക്ക് ഒന്നു പരിചയപ്പെടാം...

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: മുടക്കുന്ന പണത്തിന് അതിനുള്ള മൂല്യം നൽകുന്നൊരു കാറാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. കോംപാക്‌ട് ഹാച്ച്ബാക്കിന്റെ മാഗ്ന വേരിയന്റ് മുതൽ റിയർ എസി വെന്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. നിലവിൽ 6.63 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പിൻ എസി വെന്റുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കാറായി ഇതിനെ വിശേഷിപ്പിക്കാം.
ഹ്യുണ്ടായി ഓറ: ഗ്രാൻഡ് i10 നിയോസിന്റെ സെഡാൻ വകഭേദമായ ഓറയിലും റിയർ എസി വെന്റുകളുടെ അധിക സവിശേഷത ലഭ്യമാവും. സബ്-4 മീറ്റർ കോംപാക്‌ട് സെഡാന്റെ S വേരിയന്റ് മുതലാണ് കമ്പനി യർ എസി വെന്റുകൾ വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് 7.18 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ വില ആരംഭിക്കുന്നത്. കാറിന്റെ ആദ്യ തലമുറ മുതൽ ഹ്യുണ്ടായി ഈ സവിശേഷത ഓറയിൽ അണിനിരത്തുന്നുണ്ട്.

മാരുതി ഡിസയർ: ഓറയുടെ എതിരാളിയായ മാരുതി സുസുക്കി ഡിസയറിലും റിയർ എസി വെന്റുകളുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ കാർ കൂടിയായ ഇതിന്റെ VXI വേരിയന്റ് മുതലാണ് റിയർ എസി വെന്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുക. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 7.44 ലക്ഷം രൂപയാണ് ഈ സവിശേഷതയുള്ള ഡിസയറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഹ്യുണ്ടായി i20: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ജനപ്രിയനായ i20 മോഡലിലും ഈ ഫീച്ചറുണ്ട്. കാറിന്റെ എല്ലാ വേരിയന്റിലും സവിശേഷത സ്റ്റാൻഡേർഡാണെന്നത് കൈയടി അർഹിക്കുന്ന കാര്യം. 7.46 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. അടിക്കടി വിലയിൽ പരിഷ്ക്കാരം ലഭിക്കുന്നുണ്ടെങ്കിലും മുടക്കുന്ന കാശിനുള്ള മുതലാണ് ഹ്യുണ്ടായി i20. അത്രയേറെ ഫീച്ചറുകളാൽ സമ്പന്നമാക്കിയാണ് കമ്പനി വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത്.

റെനോ ട്രൈബർ: RXT വേരിയൻറ് മുതൽ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ മാത്രമല്ല മൂന്നാം നിര എസി വെന്റുകളും ലഭിക്കുന്ന ഈ ലിസ്റ്റിലെ ഒരേയൊരു കാറാണ് റെനോ ട്രൈബർ. 7.61 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റർ മോഡലും ട്രൈബറാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം മിടുക്കനാണ്. ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗാണ് റെനോയുടെ എംപിവി മോഡൽ സ്വന്തമാക്കിയിരിക്കുന്നത്.
കിയ സോനെറ്റ്: സ്റ്റാൻഡേർഡായി റിയർ എസി വെന്റുകൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്‌ട് എസ്‌യുവിയാണ് കിയ സോനെറ്റ്. നിലവിൽ 7.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇതോടൊപ്പം സെഗ്മെന്റിലെ ഏറ്റവും മികച്ച എസി നൽകുന്ന മോഡലുകളിൽ ഒന്നുകൂടിയാണ് കിയ സോനെറ്റ്.

റെനോ കൈഗർ: റെനോ കൈഗറിന് RXT ട്രിം ലെവൽ മുതൽ റിയർ എസി വെന്റുകൾ ലഭിക്കുന്നുണ്ട്. ഇത് നിലവിൽ അടിസ്ഥാന വിലയായ 7.92 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. സബ്-കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലുകളിൽ ഒന്നു കൂടിയാണ് കൈഗർ.
മാരുതി സുസുക്കി ബലേനോ: 8.38 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള ബലേനോയുടെ സീറ്റ വേരിയൻറ് മുതൽ യാത്രക്കാർക്ക് റിയർ എസി വെന്റുകൾ ലഭിക്കും. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സ വഴി വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന വാഹനവും ഇതുതന്നെയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ മുൻപന്തിയിലാണ് ബലേനോയുടെ സ്ഥാനം.

ടാറ്റ ആൾട്രോസ്: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി ബലേനോയുടേയും ഹ്യുണ്ടായി i20-യുടേയും മുഖ്യശത്രുവായ ടാറ്റ ആൾട്രോസിന്റെ 8.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള XZ വേരിയന്റ് മുതൽ ഉപഭോക്താക്കൾക്ക് റിയർ എസി വെന്റുകൾ ലഭിക്കും. വിശാലമായ ബുട്ട്സ്പേസിനൊപ്പം ഈ കിടിലൻ ഫീച്ചർ കൂടി ലഭിക്കുന്നതോടെ ആൾട്രോസിലെ യാത്ര മികച്ചതാവുന്നു. ചൂടുകാലത്ത് റിയർ എസി വെന്റുകളുള്ള കാറുകൾ ഏറെ ഗുണകരമാണ്.


Click it and Unblock the Notifications








