അംബാനി റൊമാന്റിക്കായാൽ... ആഡംബര കാറിൽ ഭാര്യക്കൊപ്പം നൈറ്റ് ഡ്രൈവിനിറങ്ങി കോടീശ്വരൻ

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെയും (Mukesh Ambani) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ഏവർക്കും താത്പര്യമുള്ള വിഷയമാണ്. അതിനാൽ തന്നെ അംബാനി കുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കളാണുള്ളത്. ഇരട്ട സഹോദരങ്ങളായ ആകാശ് (Akash Ambani), ഇഷ, ഇളയ സഹോദരന്‍ അനന്ത് അംബാനി എന്നിവര്‍. മൂന്നാമത്തെ ആളുടെ വിവാഹം രാജ്യം മുഴുക്കെ ആഘോഷിച്ച കാര്യമായിരുന്നു. ഇനിയും അതിന്റെ ആരവങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന് വേണം പറയാൻ.

എന്നാൽ അംബാനിയുമായി ബന്ധപ്പെട്ട് ഇപ്പോൾ കൗതുകമുണർത്തുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. മൂത്ത മകൻ ആകാശ് അംബാനിയുടെ മുംബൈ നൈറ്റ് ഡ്രൈവ് വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പണക്കാരനായാലും റൊമാൻസ് വന്നാലും സന്തോഷം വന്നാലും ഇവരും ഇത്തരത്തിലൊക്കെ ചിന്തിക്കുമല്ലോ എന്നതാണ് സാധാരണക്കാരുടെ മനസിലേക്ക് ഓടിയെത്തുന്നത്.

Akash Ambani Takes Wife And Sister For A Night Drive

ആകാശിന്റെ ഭാര്യ ശ്ലോക മെഹ്തക്കും ഇഷ അംബാനിയും ഒപ്പം ടോപ്-ഡൗണ്‍ റോള്‍സ് റോയ്‌സിലായിരുന്നു മൂവരുടേയും രാത്രികാല കറക്കം. അത്യാഡംബര കാറിലെ രാത്രി യാത്ര മൂവരും ആസ്വദിക്കുകയാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. സോച് ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആകാശ് അംബാനിയുടെ നൈറ്റ് ഡ്രൈവ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അതീവ സുരക്ഷയിലാണ് അംബാനിമാർ യാത്ര ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സുരക്ഷാ വാഹന വ്യൂഹത്തിൽ നിരവധി വാഹനങ്ങളും ജീവനക്കാരും ഇവർക്ക് അകമ്പടിയേകാൻ മുന്നിലും പിന്നിലുമായി പോവുന്നുണ്ട്. റോൾസ് റോയ്‌സ് ഫാൻ്റം ഡ്രോപ്പ്ഹെഡ് കൂപ്പെയിലെ യാത്രയ്ക്ക് ഏകദേശം പത്തിലധികം കാറുകളുടെ അകമ്പടിയായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയിൽ കാണുന്ന ഡ്രോപ്പ്ഹെഡ് കൂപ്പെ ആനന്ദ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.

Akash Ambani Takes Wife And Sister For A Night Drive

460 bhp കരുത്തിൽ പരമാവധി 720 Nm torque വരെ ഉത്പാദിപ്പിക്കുന്ന കൂറ്റൻ 6.8 ലിറ്റർ V12 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് ഫാൻ്റം ഡ്രോപ്പ്ഹെഡ് ആഡംബര കാറിന്റെ ഹൃദയം. ഇന്ത്യയിൽ ഈ മോഡലിന്റെ ആറെണ്ണം മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളതെന്നാണ് കണക്കുകൾ. ഏകദേശം 10 കോടി രൂപയോളമാണ് അപൂർവമായ ഈ വാഹനത്തിന് വരുന്ന വില. അതായത് ഇത് രാജ്യത്തെ ഏറ്റവും ചെലവേറിയ കൺവേർട്ടബിൾ കാറുകളിൽ ഒന്നാണെന്ന് സാരം.

കരകൗശലത്തിൻ്റെയും ചാരുതയുടെയും ആഡംബര സമന്വയമാണ് റോൾസ് റോയ്‌സ് ഫാൻ്റം ഡ്രോപ്പ്ഹെഡിന്റെ അകത്തളം. ഇൻ്റീരിയറിലെ അധിക പാർട്‌സുകളും വുഡിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡ്രോപ്പ്‌ഹെഡ് കൂപ്പെയിലെ ഡാഷ്‌ബോർഡും സ്റ്റിയറിംഗ് വീലും ഫാൻ്റം സെഡാനിൽ കാണപ്പെടുന്നതിന് സമാനമാണ്. ഇത് വാഹനത്തിൻ്റെ ഇൻ്റീരിയറിന് പരിചിതവും എന്നാൽ പരിഷ്‌കൃതവുമായ ഫീലാണ് സമ്മാനിക്കുന്നത്.

ബ്ലാക്ക്, ഡയമണ്ട് ബ്ലാക്ക്, ആന്ത്രാസൈറ്റ്, ജൂബ്ലി സിൽവർ, സിൽവർ, ഡാർക്കസ്റ്റ് ടങ്സ്റ്റൺ, ബ്ലൂ വെൽവെറ്റ്, മെട്രോപൊളിറ്റൻ ബ്ലൂ, വുഡ്‌ലാൻഡ് ഗ്രീൻ, ന്യൂ സെബിൾ, മഡെയ്‌റ റെഡ്, എൻസൈൻ റെഡ്, കോർണിഷ് വൈറ്റ്, ഇംഗ്ലീഷ് വൈറ്റ്, ആർട്ടിക് വൈറ്റ് എന്നിങ്ങനെ 15 കളർ ഓപ്ഷനുകളിലായിരുന്നു ഡ്രോപ്പ്ഹെഡ് കൂപ്പെ ലഭ്യമായിരുന്നത്. ഇതിൽ ആർട്ടിക് വൈറ്റിലുള്ള നിറമാണ് അംബാനി ഗരാജിലുള്ളത്.

നിലവിൽ വിപണനത്തിന് എത്തുന്നില്ലാത്തതിനാൽ വളരെ അപൂർവമായ കാറുകളിൽ ഒന്നായാണ് റോൾസ് റോയ്‌സിന്റെ ഈ സുന്ദരക്കുട്ടനെ കാണുന്നത്. എന്തായാലും മൂവരുടേയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാണ് ആകാശ്. റിലയന്‍സിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നേതൃനിരയില്‍ ഇഷ അംബാനിയുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 22, 2024, 15:45 [IST]
English summary
Akash ambani takes wife and sister for a night drive in rolls royce phantom drop head coupe
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X