വീണ്ടും ആഡംബര കാറിനായി മുടക്കിയത് 4 കോടിയോളം, ആലിയയുടെ യാത്രയിനി ഈ എസ്‌യുവിയിൽ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. അഭിനയത്തിന്‍റെ കാര്യത്തിൽ ഇരുവരും പുലികളാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്​. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഇരുവരും സിംഹങ്ങളാണെന്നു വേണം പറയാൻ.

ബോളിവുഡിൽ കഴിഞ്ഞ ചിത്രത്തിന് ഏകദേശം 20 കോടി രൂപയോളമാണ് ആലിയ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതുപോലെ തന്നെ ജീവിതത്തിലും ആഡംബരത്തം നിലനിർത്തുന്നവരാണ് ഇരുവരും. ഏവരുടേയും പ്രിയങ്കരിയായ താരസുന്ദരി ആലിയ ഭട്ടിന്റെ ഗരാജിൽ ലക്ഷ്വറി കാറുകളുടെ വമ്പൻ കളക്ഷനുമുണ്ട്. അടുത്തിടെ 1.52 കോടിയുടെ പുതിയ ബിഎംഡബ്ല്യു X7 നടി സ്വന്തമാക്കിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Alia Bhatt Added Range Rover Autobiography

ഇപ്പോഴിതാ ഇതിനു പിന്നാലെ മറ്റൊരു ആഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആലിയ ഭട്ട്. ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസ് (LWB) എസ്‌യുവിയാണ് സുന്ദരിയുടെ യാത്രകൾക്ക് കൂട്ടിനായി എത്തിയിരിക്കുന്നത്. ഏകദേശം 3.20 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന വാഹനത്തിന്റെ ടോപ്പ് വേരിയന്റിന് ഏകദേശം 4.84 കോടി രൂപയാണ് മുംബൈയിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇൻഷുറൻസിന് തന്നെ ഏകദേശം 15 ലക്ഷം രൂപയോളം ചെലവ് വരും.

കാർപാത്തിയൻ ഗ്രേ നിറത്തിലുള്ള റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഭർത്താവ് രൺബീർ കപൂർ ബെൽഗ്രേവിയ ഗ്രീൻ കളർ ഓപ്ഷനിലുള്ള ഇതേ വാഹനം വാങ്ങിയിരുന്നു. ഈ പുത്തൻ ആഡംബര എസ്‌യുവി പുറമെ റേഞ്ച് റോവർ വോഗ്, ഔഡി Q7, ഓഡി ക്യു5, ഔഡി A6 സെഡാൻ, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങി നിരവധി ആഡംബര കാറുകളും ആലിയ ഭട്ടിന്റെ ഗരാജിലുണ്ടെന്നത് ശ്രദ്ധേയമാണ്.

Alia Bhatt Added Range Rover Autobiography

സിനിമാ നടന്മാർക്കും ക്രിക്കറ്റ് താരങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ വളരെ ജനപ്രിയമായ ഒരു എസ്‌യുവിയാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഈ ലക്ഷ്വറി എസ്‌യുവി 2022-ലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് വീൽബേസ് മോഡലുകളിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ വേരിയന്റുകളും ലഭിക്കുന്നുണ്ട്.

Alia Bhatt New Car

കൂടാതെ 5-സീറ്റർ ഫോർമാറ്റിൽ സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പിലും റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലഭ്യമാണ്. നീളമുള്ള വീൽബേസ് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് മൂന്നാം നിര സീറ്റിംഗ് തിരഞ്ഞെടുക്കാം. ഇതിൽ ഡീസൽ എഞ്ചിൻ വരുന്ന എസ്‌യുവി മോഡലാണ് ബോളിവുഡിന്റെ താരസുന്ദരിയായ ആലിയ ഭട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. തന്റെ പുത്തൻ കാറിന് MH 02 FX 1500 എന്ന നമ്പരാണ് ലഭിച്ചിരിക്കുന്നത്.

Alia Bhatt Added Range Rover Autobiography

നടിയുടെ ഗരാജിലെ മിക്ക കാറിനും 1500 വരുന്ന നമ്പരാണ് വരുന്നത്. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന വേളയിൽ പലരും പുത്തൻ വാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. വാഹനങ്ങൾ വാങ്ങാൻ ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് പൊതുവേയുള്ള ചിന്ത. ഇതേ സമയം ധാരാളം സെലിബ്രിറ്റികളും തങ്ങൾക്ക് ഇഷ്‌ടപ്പെട്ട കാറുകൾ വാങ്ങാൻ മുന്നോട്ടു വരാറുണ്ട്. ആലിയ ഭട്ടിന്റെ പുത്തൻ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ആരുംകൊതിക്കുന്ന ആകാരമാണ് ലക്ഷ്വറി എസ്‌യുവിക്കുള്ളത്.

ഫീച്ചറുകളുടെ കാര്യത്തിൽ ലാൻഡ് റോവറിന്റെ പിവി പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ 13.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 35 സ്പീക്കർ, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനോട് കൂടിയ 1,600W മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റം എസ്‌യുവിക്ക് ലഭിക്കുന്നു. ഓൾ-വീൽ സ്റ്റിയറിംഗ്, 11.4 ഇഞ്ച് റിയർ എന്റർടൈൻമെന്റ് ടച്ച്‌സ്‌ക്രീനുകൾ പോലുള്ള ഗംഭീര സംവിധാനങ്ങളാണ് ലഭിക്കുന്നത്.

ഇതുകൂടാതെ ആറ് ഡ്രൈവിംഗ് മോഡുകളുള്ള ടെറൈൻ റെസ്‌പോൺസ് 2 സിസ്റ്റം, 'ഡിജിറ്റൽ എൽഇഡി' ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, മസാജ് സീറ്റുകൾ, ക്യാബിൻ എയർ പ്യൂരിഫയർ, 3D സറൗണ്ട് ക്യാമറ സിസ്റ്റം എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ആലിയ ഭട്ടിന്റെ എസ്‌യുവിയുടെ ഭാഗമായെത്തുന്നുണ്ട്.

Alia Bhatt Range Rover

റേഞ്ച് റോവർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിൽ 3.0 ലിറ്റർ പെട്രോളും ഡീസലും 4.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടുന്നു. എന്നാൽ ബോളിവുഡിന്റെ സുന്ദരി 3.0 ലിറ്റർ ഡീസൽ, മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള വേരിയന്റാണ്. ഇതിന് 346 bhp കരുത്തിൽ പരമാവധി 700 Nm torque വരെ വികസിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വണ്ടിക്ക് 4-വീൽ ഡ്രൈവ് കഴിവുകളുമുണ്ട്.

More from DriveSpark

Article Published On: Tuesday, October 24, 2023, 17:33 [IST]
English summary
Alia bhatt added range rover autobiography suv worth rs 4 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X