പ്രായം വെറുമൊരു നമ്പർ മാത്രം, കോടികൾ വിലയുള്ള ഈ എസ്‌യുവി വാങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി

ലോകമെമ്പാടുമുള്ള സമ്പന്നരായ വ്യവസായികൾക്കും സെലിബ്രിറ്റികൾക്കും ഇടയിൽ വളരെ ജനപ്രിയമായ ആഡംബര കാറുകളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. ബ്രിട്ടീഷ് ലക്ഷ്വറി വാഹന ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവിയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട മോഡൽ ശരിക്കും ചലിക്കുന്നൊരു കൊട്ടാരമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ ഈ വിലയ്ക്കുള്ള വണ്ടിയുണ്ടോയെന്നൊക്കെ പലർക്കും തോന്നിയേക്കുമെങ്കിലും അകത്തേക്ക് ഒരുതവണയെങ്കിലും കയറാൻ പറ്റിയാൽ പിന്നെ ഇറങ്ങാൻ കൂട്ടാക്കിയേക്കില്ല. അന്യായ യാത്രാസുഖവും കാര്യങ്ങളും തരുന്ന വണ്ടി വെറുതെയാണോ പണക്കാരുടെ സ്വന്തം കാറായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ കലിനൻ എസ്‌യുവി സ്വന്തമാക്കിയ ഇന്ത്യക്കാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതിനെന്താ ഇത്ര പ്രത്യേകതയെന്ന് പലരും ആലോചിക്കുന്നുണ്ടാവും അല്ലേ. റോൾസ് റോയ്‌സ് കലിനൻ ഇന്ത്യയിൽ സ്വന്തമാക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന നിലയിലാണ് ഈയൊരു വീഡിയോ വൈറലായിരിക്കുന്നത്. ആൽകെം ലബോറട്ടറീസ് ഉടമയും ശതകോടീശ്വരനുമായ ബിസിനസുകാരൻ നവൽ കിഷോർ സിംഗ് ആണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ എസ്‌യുവി പോർച്ചിലെത്തിച്ചിരിക്കുന്നത്.

Alkem Labs Owner Naval Kishore Singh Becomes The Oldest Man To Buy Rolls-Royce Cullinan In India

കോടിക്കണക്കിന് വിലമതിക്കുന്ന പുതിയ റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഡെലിവറി വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നവാൽ കിഷോർ സിംഗ് തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം മുംബൈയിലെ റോൾസ് റോയ്‌സ് ഡീലർഷിപ്പിലെത്തിയാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഡെലിവറി സ്വീകരിച്ചിരിക്കുന്നത്. ആഡംബര വാഹനത്തിന്റെ വൈറ്റ് കളർ ഓപ്ഷനാണ് വ്യവസായി തെരഞ്ഞെടുത്തിരിക്കുന്നതും.

നിലവിൽ വിൽപ്പനയിലുള്ള കലിനൻ സീരീസ് II അല്ലിതെന്നതാണ് രസകരമായ മറ്റൊരു കാര്യം. സീരീസ് I മോഡലാണ് നവാൽ കിഷോർ സിംഗ് വാങ്ങിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. മിക്കവാറും വർഷങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്‌ത വാഹനം ഇപ്പോഴായിരിക്കും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവുക. റോൾസ് റോയ്‌സ് സീരീസ് I കലിനൻ എസ്‌യുവിക്ക് 6.95 കോടി രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില.

Alkem Labs Owner Naval Kishore Singh Becomes The Oldest Man To Buy Rolls-Royce Cullinan In India

ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷനുകളെ ആശ്രയിച്ച് വില വീണ്ടും ഉയരുകയും ചെയ്യും. 569 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നതും. മിക്ക ആഡംബര കാറുകളെയും പോലെ കലിനനും യാത്രക്കാർക്ക് പരമാവധി സുഖം പ്രദാനം ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അവിശ്വസനീയമായ യാത്രാസുഖവും അങ്ങേയറ്റം നിശബ്ദമായ ക്യാബിനും കൂടി ഒന്നിച്ച് എത്തുമ്പോൾ യാത്രകൾ ആഡംബരമാവുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. 6.6 കിലോമീറ്റർ മൈലേജാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവിക്ക് ലഭിക്കുന്നതെന്ന് അറിഞ്ഞാൽ പലരും ഒന്ന് അമ്പരന്നേക്കും. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഫാന്റം സെഡാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കലിനൻ പണികഴിപ്പിച്ചിരിക്കുന്നത്.

മുൻവശത്ത് പുരികങ്ങൾക്ക് സമാനമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ കൊണ്ട് ചുറ്റപ്പെട്ട സിഗ്നേച്ചർ റോൾസ് റോയ്‌സ് പാന്തിയോൺ ഗ്രില്ലും കാണാം. സ്ട്രോംഗ് ഷോൾഡർ ലൈൻ, സൂയിസൈഡ് ഡോറുകൾ, പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ്, 22 ഇഞ്ച് വലിപ്പമുള്ള കൂറ്റൻ അലോയ് വീലുകൾ, 1930-കളിലെ ഡി-ബാക്ക് റോൾസ് റോയ്‌സിനെ ഓർമിപ്പിക്കുന്ന നീണ്ടുനിൽക്കുന്ന ബൂട്ട് ലിഡ് എന്നിവയെല്ലാമാണ് കാഴ്ച്ചയിൽ വാഹനത്തെ കിടിലമാക്കുന്ന സംഗതികൾ.

മുകളിൽ പറഞ്ഞതുപോലെ എക്സ്റ്റീരിയറിനേക്കാൾ കിടലമായ ഇന്റീരിയറാണ് റോൾസ് റോയ്‌സ് എസ്‌യുവിയുടെ മറ്റൊരു പ്രത്യേകത. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡാഷ്‌ബോർഡിൽ സിഗ്നേച്ചർ അനലോഗ് ക്ലോക്ക്, സെന്റർ കൺസോളിൽ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം കലിനനിൽ ഒരുക്കിയിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും ആശാൻ കിടുവാണ് കേട്ടോ. നൈറ്റ് വിഷൻ ആൻഡ് വിഷൻ അസിസ്റ്റ്, പനോരമിക് വ്യൂ നൽകുന്ന 4 ക്യാമറ സംവിധാനം, ഓൾ-റൗണ്ട് വിസിബിലിറ്റി, ഹെലികോപ്റ്റർ വ്യൂ, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, കൊളിഷൻ വാർണിംഗ് തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് റോൾസ് റോയ്‌സ് കലിനൻ എസ്‌യുവി വിപണനത്തിന് എത്തുന്നത്. അങ്ങനെ നവാൽ കിഷോർ സിംഗിന്റെ പുത്തൻ വാഹനം വൈവിധ്യങ്ങളാൽ സമൃദ്ധമാണ്.

More from DriveSpark

Article Published On: Saturday, June 21, 2025, 12:00 [IST]
English summary
Alkem labs owner naval kishore singh becomes the oldest man to buy rolls royce cullinan in india
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X