അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

ബ്രിട്ടണിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റെടുത്തിരിക്കുകയാണ്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ വംശജനും കൂടിയാണ് ഇദ്ദേഹം.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനക് എത്തുന്നത് നമ്മുടെ നാട്ടിലും വലിയ ആഘോഷങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇക്കൊല്ലം ബ്രിട്ടന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരം ഏറ്റിരുന്നു.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

എന്നാല്‍ 45 ദിവസത്തെ ഭരണകാലയളവിന് ശേഷം ലിസിന് രാജിവെക്കേണ്ടിവന്നു. അതിസമ്പന്നനായ വ്യക്തി കൂടിയാണ് ഋഷി സുനക് എന്നതും ശ്രദ്ധേയമായ കാര്യമാണ്. റിഷി സുനകിനും ഭാര്യ അക്ഷത മൂര്‍ത്തിക്കും 730 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കമ്പൈന്‍ഡ് സ്വത്താണുള്ളത്.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

അതായത് 6856 കോടിയിലധികം ഇന്ത്യന്‍ രൂപ. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരുടെ പട്ടിക സണ്‍ഡേ ടൈംസ് പുറത്തുവിട്ടപ്പോേള്‍ അതില്‍ 222-ാം സ്ഥാനത്തായിരുന്നു സുനക്. ശതകോടീശ്വരനായ ഋഷി സുനകിന് ഔദ്യോഗിക യാത്രയൊരുക്കുന്ന വാഹനം റേഞ്ച് റോവർ എസ്‌യുവിയായിരിക്കും.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

വളരെയധികം പ്രത്യേകതകൾ നിറഞ്ഞ വാഹനമാണിതെന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ലാൻഡ് റോവർ തകർച്ചയുടെ വക്കിലായിരുന്നു. അവിടുന്ന് ടാറ്റ മോട്ടോർസ് കമ്പനിയെ ഏറ്റെടുത്തതോടെ ലാൻഡ് റോവറിന്റെ മുഖം തന്നെ മാറി.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

പുതിയ ബ്രിട്ടീഷ് പ്രധാന മന്ത്രിക്ക് യാത്ര ഒരുക്കുന്നതിൽ ഇനി ഇന്ത്യയുടെ പങ്കും ചെറുതല്ലെന്ന് സാരം. ഋഷി സുനക് ഉപയോഗിക്കുന്ന റേഞ്ച് റോവർ എസ്‌യുവി യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രയുടെ ഭാഗമാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് തന്റെ ഭരണകാലത്ത് കസ്റ്റം-മെയ്ഡ് ബുള്ളറ്റ് പ്രൂഫ് ലാൻഡ് റോവർ സെന്റിനൽ യാത്രക്കായി ഉപയോഗിച്ചിരുന്നത്.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാർ ശേഖരത്തിൽ സാധാരണയായി റേഞ്ച് റോവർ, ലാൻഡ് റോവർ ഡിസ്കവറി എസ്‌യുവികളുടെ അകമ്പടിയോടെയുള്ള ആർമഡ് റേഞ്ച് റോവർ സെന്റിനൽ എസ്‌യുവികൾ ഉൾപ്പെടുന്നു. നേരത്തെ യുകെ പ്രധാനമന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക കാറായി ജാഗ്വർ XJ മോഡലാണ് ഉപയോഗിച്ചിരുന്നത്.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

നിലവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ഉപയോഗിക്കുന്ന വാഹനം ഒരു ബുള്ളറ്റ് പ്രൂഫ് ഓഫ് റോഡ് റേഞ്ച് റോവർ അബിയോ സെന്റിനൽ എസ്‌യുവിയാണ്. "7.62 mm ഹൈ വെലോസിറ്റി ആർമർ തുളച്ചുകയറുന്നതിൽ നിന്നും തീപിടുത്തത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിലും നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ഏറ്റവും അപകടകരമായതും ലക്ഷ്യമിടുന്നതുമായ ഭീഷണികളെ ചെറുക്കുന്നതിനാണ് എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കാർ നിർമാതാവ് പറയുന്നത്.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

ഈ അസാധാരണ വാഹനം 33 പൗണ്ട് വരെ ട്രിനിട്രോടോലുയിൻ (TNT) സ്‌ഫോടനങ്ങളിൽ നിന്നും പ്രതിരോധത്തിൽ നിന്നും ലാറ്ററൽ പരിരക്ഷ നൽകുന്നു. DM51 ഗ്രനേഡ് സ്ഫോടനങ്ങൾക്കെതിരെ അടിയിൽ നിന്നും മുകളിൽ നിന്നും വാഹനം സുരക്ഷ നൽകുന്നു.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

മറഞ്ഞിരിക്കുന്ന എസ്‌കേപ്പ് ഹാച്ച്, ആന്റി-ടാംപർ എക്‌സ്‌ഹോസ്റ്റ്, മൾട്ടി-ലാമിനേറ്റഡ് കവചിത പ്രൈവസി ഗ്ലാസ് എന്നിങ്ങനെ നിരവധി സുരക്ഷാ സൗകര്യങ്ങളോടെയാണ് എസ്‌യുവി വരുന്നത്. എസ്‌യുവിയുടെ ഉള്ളിൽ ഏഴ് പേർക്ക് ഇരിക്കാനുള്ള സ്ഥലമുണ്ട്. സീറ്റുകളിൽ ഇന്റലിജന്റ് ഫോൾഡ് സാങ്കേതികവിദ്യയും ഉണ്ട്.

അകമ്പടിക്ക് വൻ നിരയൊന്നുമില്ല, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം ഏതെന്ന് അറിയാമോ?

ഇത് പിൻസീറ്റിൽ ഇരിക്കുന്നവരെ ഒരു ആപ്പിന്റെ സഹായത്തോടെ ഫോൾഡ് ചെയ്യാനും അനുവദിക്കുന്നു. എസ്‌യുവി എട്ട് ഉപകരണങ്ങളെ വരെ 4G വൈ-ഫൈയിലേക്ക് ബന്ധിപ്പിക്കാൻ അനുവദിക്കുന്നുമുണ്ട്. ഇത് ഒമ്പത് യുഎസ്ബി ചാർജിംഗ് പോയിന്റുകളും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, October 26, 2022, 18:33 [IST]
English summary
All you need to know about the official vehicle of new british prime minister rishi sunak
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X