Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

റോഡിലെ വൻ ഗതാഗതക്കുരുക്കും വർധിച്ചുവരുന്ന വാഹനങ്ങളും തിരക്കുകളും കാരണം ഓട്ടോമാറ്റിക് കാറുകളെയാണ് പലരും ഇഷ്‌ടപ്പെടുന്നത്. എന്നാൽ മാനുവൽ ഓടിക്കുന്നതാണ് ഹരമെന്ന് പലരും വീമ്പ് പറയുമെങ്കിലും ഏതു ജോലിയും അനായാസമാക്കാനല്ലേ ഏവർക്കും താത്പര്യം.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

അതുതന്നെയാണ് ഓട്ടോമാറ്റിക് കാറുകൾ നൽകുന്നതും. കൂടുതൽ പ്രായോഗികതയും കൈകാര്യം ചെയ്യാനുള്ള എളുപ്പവുമാണ് ഗിയർലെസ് വാഹനങ്ങളുടെ ജനപ്രീതിക്കു പിന്നിലുള്ള പ്രധാന കാരണം. ഇന്ന് വിപണിയിൽ എഎംടി, ഡിസിടി (ഡ്യുവൽ ക്ലച്ച് ഓട്ടോ), ടോർഖ് കൺവെർട്ടർ, സിവിടി എന്നിവ ഉൾപ്പെടെ നാല് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ലഭ്യമായിട്ടുള്ളത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

എന്നാൽ ഓട്ടോമാറ്റിക്കിൽ പലരും ഇഷ്ടപ്പെടുന്നത് ഡിസിടി ഗിയർബോക്‌സുകളെയാണ്. കാരണം അധിക ലാഗില്ലാതെ ഷിഫ്റ്റുകൾ വേഗത്തിലാക്കി ചീറിപായാം എന്നതാണ് ഇവയെ പലരിലേക്കും അടുപ്പിക്കുന്നത്. നേരത്തെ ഈ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് കാറുകൾ സ്വന്തമാക്കുക എന്നത് അൽപം ചെലവേറിയ കാര്യമായിരുന്നുതാനും.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

എന്നാൽ കഥയാകെ മാറിയിരിക്കുകയാണ്. ഇപ്പോൾ പല ബഹുജന വിപണിയിലെ താങ്ങാനാവുന്ന കാറുകളിലും ഡിസിടി ഇടംപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ആദ്യമായി മുഖ്യധാരയാക്കിയത് ഫോക്‌സ്‌വാഗണ്‍ ആണെന്നതും വസ്തുതയാണ്. എങ്കിലും ഡ്യു ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള താങ്ങാനാവുന്ന ചില കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ടാറ്റ ആൾട്രോസ്

ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പുതിയതും താങ്ങാനാവുന്നതുമായ ഡിസിടി കാറാണ് ടാറ്റ ആൾട്രോസ്. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി ആൾട്രോസിലേക്ക് ഒരു വെറ്റ് ക്ലച്ച് ബോക്‌സാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ സാഹചര്യങ്ങൾക്ക് കൂടുതൽ വിശ്വസനീയമാണ്. സെഗ്‌മെന്റ്-ഫസ്റ്റ് ഷിഫ്റ്റ്-ബൈ-വയർ ടെക്‌നോളജി, ഓട്ടോ പാർക്ക് ലോക്ക് ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്‌സിൽ കാണുന്ന പ്ലാനറ്ററി ഗിയറുകൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഡിസിടി കാർ കൂടിയാണ് ആൾട്രോസ്. ടർബോ-പെട്രോളിനു പകരം ഹാച്ചിന്റെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായാണ് ഈ ട്രാൻസ്മിഷൻ ജോടിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വന്തമാക്കാൻ ഏകദേശം 8 ലക്ഷം രൂപയോളമാണ് ആൾട്രോസ് ഡിടിസിക്കായി മുടക്കേണ്ടത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ഹ്യുണ്ടായി i20

i20 പ്രീമിയം ഹാച്ച്ബാക്കിന്റെ സെക്കൻഡ് ടോപ്പ് സ്‌പോർട്‌സ് ടർബോ വേരിയന്റിൽ നിന്നാണ് 7 സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ടർബോ-പെട്രോൾ എഞ്ചിനും 6 സ്പീഡ് iMT (ക്ലച്ച്‌ലെസ് മാനുവൽ) ഓപ്ഷനും നൽകുന്നുണ്ട്. കൂടുതൽ സ്‌പോർട്ടിയർ ലുക്കിൽ ഡിസിടി ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന i20 N ലൈൻ വേരിയന്റും സ്വന്തമാക്കാനാവും.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

N ലൈൻ മോഡലിന് കർക്കശമായ സസ്‌പെൻഷൻ സജ്ജീകരണം, ത്രോട്ടി എക്‌സ്‌ഹോസ്റ്റ്, മികച്ച ഡ്രൈവിംഗ് കഴിവുകൾക്കായി ഭാരമേറിയ സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു. i20 ടർബോയും N ലൈനും ഒരേ 120 bhp കരുത്തുള്ള ടർബോ-പെട്രോൾ എഞ്ചിനാണ് പങ്കിടുന്നത്. 10 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി i20 ഡിസിടി ലഭ്യമാവുന്നത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ഹ്യുണ്ടായി വെന്യു

വെന്യുവിന്റെ സെക്കൻഡ് ടോപ്പ് SX പ്ലസ് വേരിയന്റിന് ഡിസിടി ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. കൂടാതെ എസ്‌യുവിയിലെ ഓട്ടോമാറ്റിക് ഓപ്ഷനുള്ള ഒരേയൊരു വേരിയന്റാണിത്. ഡിസിടി വേരിയന്റിൽ പ്രത്യേകമായി പാഡിൽ ഷിഫ്റ്ററുകൾ സജ്ജീകരിച്ചിരിക്കുന്നതും നേട്ടമാണ്. ഏകദേശം 12 ലക്ഷം രൂപ മുതലാണ് ഇതിനു മുടക്കേണ്ടി വരുന്ന വില.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

കിയ സോനെറ്റ്

കിയ സോനെറ്റിന്റെ മിഡ് HTX, ടോപ്പ് GTX പ്ലസ് വകഭേദങ്ങൾ 7 സ്പീഡ് ഡിസിടി ഗിയർബോക്‌സ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയ്‌ക്കൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ സജ്ജീകരണം i20, വെന്യു എന്നിവയിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. 11 ലക്ഷം രൂപയോളമാണ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസിടി വേരിയന്റുകൾ സ്വന്തമാക്കാനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

കിയ കാരെൻസ്

7 പീഡ് ഡിസിടി ഗിയർബോക്‌സ് സംവിധാനത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒരേയൊരു എംപിവിയാണ് കിയ കാരെൻസ്. ഇതിന് സെൽറ്റോസിന്റെയും ക്രെറ്റയുടെയും 140 bhp കരുത്തുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നതും. അത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ലക്ഷ്വറി പ്ലസ് വേരിയന്റിൽ മാത്രം ലഭ്യമാവുന്ന ഡിസിടി വേരിയന്റുകൾ ആറ് ഏഴ് സീറ്റർ കോൺഫിഗറേഷനുകളോടെയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നതും. കിയ കാരെൻസിന്റെ ഡിസിടി മോഡലിന് 15 രൂപ മുതലാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ഹ്യുണ്ടായി ക്രെറ്റ

ഹ്യുണ്ടായി ക്രെറ്റയ്ക്ക് അതിന്റെ ടോപ്പ് SX (O) വേരിയന്റിൽ 7 സ്പീഡ് ഡിസിടി സ്റ്റാൻഡേർഡായി ലഭിക്കും. ടർബോ എഞ്ചിന് ഓപ്ഷണലായി പോലും മാനുവൽ ഗിയർബോക്സ് ഓപ്ഷൻ ലഭിക്കുന്നില്ല. ഏകദേശം 18 ലക്ഷം രൂപയോളമാണ് ക്രെറ്റ ഡിസിടി പതിപ്പിനായി ചെലവഴിക്കേണ്ടി വരിക.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ ടോപ്പ് എൻഡ് GTX പ്ലസ്, X-ലൈൻ എഡിഷൻ വേരിയന്റുകൾക്ക് പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം ഡിസിടി ഓപ്ഷൻ ലഭിക്കും. ക്രെറ്റയിൽ കാണുന്ന അതേ എഞ്ചിൻ ഓപ്ഷനാണ് കിയ എസ്‌യുവിയിലും ഉപയോഗിക്കുന്നത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

എന്നിരുന്നാലും ക്രെറ്റയിൽ നിന്ന് വ്യത്യസ്തമായി ഇത് ടർബോ-മാനുവൽ കോമ്പിനേഷനും പെട്രോൾ-ഐഎംടി (ക്ലച്ച്ലെസ്സ് മാനുവൽ) കോമ്പിനേഷനും വാഗ്ദാനം ചെയ്യുന്നു. 18 ലക്ഷം രൂപയാണ് ഇതിനായും മുടക്കേണ്ടി വരുന്നത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

സ്കോഡ സ്ലാവിയ

രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പുതിയ സെഡാനാണ് സ്‌കോഡ സ്ലാവിയ. ഇതിന് ഓപ്‌ഷണലായി 7 സ്പീഡ് ഡിസ്‌ജി ഗിയർബോക്‌സ് ലഭിക്കുന്നു. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കിനെ സ്കോഡയും ഫോക്‌സ്‌വാഗണും ഡിസ്‌ജി എന്നാണ് വിശേഷിപ്പിക്കുന്നത്.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ഈ ഗിയർബോക്‌സ് ഓപ്ഷൻ സ്ലാവിയയുടെ സ്റ്റൈൽ വേരിയന്റിന് മാത്രമുള്ളതാണ്. എന്നാൽ ഒരു ഓപ്ഷണൽ 6 സ്പീഡ് മാനുവലും സെഡാനിൽ തെരഞ്ഞെടുക്കാം. പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ ഡിസിടി പതിപ്പിനായും 18 ലക്ഷം രൂപയോളം മുടക്കേണ്ടി വരും.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

സ്കോഡ കുഷാഖ്

കുഷാഖ്, സ്ലാവിയ എന്നിവ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡിസ്എജി ഗിയർബോക്‌സ് പങ്കിടുന്ന മോഡലുകളാണ്. സ്ലാവിയയ്ക്ക് സമാനമായി 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓഫറിലുണ്ട്. ഇതിനും 18 ലക്ഷം രൂപയോളമാണ് ചെലവഴിക്കേണ്ടി വരിക.

Altroz മുതൽ Taigun വരെ; ഇന്ത്യയിൽ വില കുറവുള്ള ഡിസിടി ഓട്ടോമാറ്റിക് കാറുകളെ പരിചയപ്പെടാം

ഫോക്‌സ്‌വാഗൺ ടൈഗൂൺ

ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 6 സ്പീഡ് മാനുവലിനൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിക്കുന്നുണ്ട്. സ്കോഡയുടെ മോഡലുകളെ പോലെ തന്നെ 18 ലക്ഷം രൂപയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ ഡിസിടി പതിപ്പിനായും മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Monday, April 4, 2022, 17:15 [IST]
English summary
Altroz to taigun most affordable dct cars in india right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X