ആരാധകനായ ഇന്ത്യക്കാരന് ഥാർ റോക്‌സ് സമ്മാനിച്ച് അമേരിക്കൻ ബോഡി ബിൽഡർ, കൈയടിച്ച് സോഷ്യൽ മീഡിയ

അടുത്തിടെ ഇന്ത്യ സന്ദർശിച്ചതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആളാണ് അമേരിക്കൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസറും ബോഡി ബിൾഡറുമായ ആഷ്ടൺ ഹാൾ (Ashton Hall). യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മില്യൺ ഫോളോവേഴ്‌സുള്ള താരം ലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന കഠിനമായ വ്യായാമമുറകളുടെ റീലുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താണ് വൈറലായത്. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ആഷ്ടന്റെ യാത്രയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ ഫിറ്റ്നസ് ഇൻഫ്ലുവൻസർ യോഗേന്ദ്ര കുശ്വയുമായുള്ള കൂടിക്കാഴ്ചയായിരുന്നു (Yogendra Kushwa).

ഇന്ത്യൻ ആഷ്ടൺ ഹാൾ എന്ന പേരിലാണ് യോഗേന്ദ്ര കുശ്വ പ്രശസ്‌തി നേടുന്നത്. എന്തായാലും ഇരുവരുടേയും കൂടിക്കാഴ്ച്ച സോഷ്യൽ മീഡിയയിൽ ആളിക്കത്തിയിരിക്കുകയാണ്. കൂടാതെ തന്റെ ആരാധകന് ലക്ഷങ്ങൾ വില മതിക്കുന്ന ഒരു സർപ്രൈസ് സമ്മാനവും അമേരിക്കൻ ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് എസ്‌യുവികളിൽ ഒന്നായ മഹീന്ദ്ര ഥാർ റോക്‌സാണ് യോഗേന്ദ്രയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

American Bodybuilder And Influencer Ashton Hall Gifted Mahindra Thar Roxx SUV To His Indian Fan

മധ്യപ്രദേശിലെ മൊറീന ജില്ലയിൽ നിന്നുള്ള 23 വയസ് മാത്രമുള്ള കണ്ടന്റ് ക്രീയേറ്ററാണ് യോഗേന്ദ്ര കുശ്വ. ആഷ്ടൺ ഹാളിന്റെ പ്രശസ്തമായ 3 AM, ഹൈപ്പർ-ഡിസിപ്ലിൻ വ്യായാമ ദിനചര്യകളും കണ്ടന്റ് സ്റ്റൈലും അതേപടി പകർത്തി വീഡിയോ ഇടാൻ തുടങ്ങിയതോടെയാണ് ഇൻസ്റ്റയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. യോഗേന്ദ്രയുടെ ഗ്രാമത്തിലേക്കുള്ള ആഷ്ടന്റെ സന്ദർശന വേളയിലാണ് തന്റെ ആരാധനപാത്രത്തെ യോഗേന്ദ്ര കണ്ടുമുട്ടുന്നത്.

പിന്നീട് വീഡിയോയിലും ഒരുമിച്ച് എടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയതോടെയാണ് ആഷ്ടൺ ഹാൾ പുത്തൻ മഹീന്ദ്ര ഥാർ റോക്സ് തന്റെ ആരാധകന് കൈമാറുന്നത്. യോഗേന്ദ്ര കുശ്വയുടെ സമർപ്പണത്തിനും കണ്ടന്റിന്റെ ഗുണനിലവാരത്തിനുമുള്ള അഭിനന്ദന സൂചകമായിട്ടാണ് ആഷ്ടൺ ആരാധകന് എസ്‌യുവി സമ്മാനിച്ചത്. ഇന്ത്യയിലെ യൂത്തൻമാർക്കിടയിലും ഓഫ്-റോഡ് പ്രേമികൾക്കും ഇടയിൽ ഏറ്റവും പ്രചാരമുള്ള എസ്‌യുവികളിൽ ഒന്നാണ് ഥാർ.

American Bodybuilder And Influencer Ashton Hall Gifted Mahindra Thar Roxx SUV To His Indian Fan

ഒരു ഘട്ടത്തിൽ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 4x4 എസ്‌യുവികളിൽ ഒന്നായിരുന്നു ഇത്. എങ്കിലും, ഥാറിനെക്കുറിച്ച് എല്ലാവർക്കും ഉണ്ടായിരുന്ന ഏറ്റവും വലിയ പരാതികളിലൊന്ന് അതിന്റെ ത്രീ-ഡോർ ലേഔട്ട് ആയിരുന്നു. ഫാമിലി ഉപയോഗത്തിനായി വാങ്ങാനാവാതെ വന്ന പലരും മഹീന്ദ്രയോട് പരാതി പറഞ്ഞിരുന്നു. അവിടുന്നാണ് 5-ഡോർ മോഡലായി ഥാർ റോക്‌സ് പിറവിയെടുക്കുന്നത്. മഹീന്ദ്ര സ്കോർപിയോ N മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇവനെ പണികഴിപ്പിച്ചിരിക്കുന്നത്.

MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന റോക്‌സിന് ഇപ്പോൾ 12.39 ലക്ഷം മുതൽ 22.25 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS തുടങ്ങിയ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും കുത്തിനിറച്ചെത്തുന്ന ഥാർ റോക്‌സിനെ ആരായാലും ഒന്ന് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടാവും.

American Bodybuilder And Influencer Ashton Hall Gifted Mahindra Thar Roxx SUV To His Indian Fan

2.2 ലിറ്റർ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് വാങ്ങാനാവുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കാം. ഡീസൽ എഞ്ചിനൊപ്പം മാത്രമാണ് കമ്പനി 4x4 ഡ്രൈവ് സംവിധാനം അവതരിപ്പിച്ചിട്ടുള്ളൂ. എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ 4x2 സെറ്റപ്പിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര ഥാർ റോക്‌സ് പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp കരുത്തിൽ 330 Nm torque വരെ നൽകുമ്പോൾ പെട്രോൾ ഓട്ടോമാറ്റിക് 177 bhp പവറിൽ പരമാവധി 380 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque നൽകാനാവുമെന്നാണ് മഹീന്ദ്ര പറയുന്നത്. അതേസമയം ഥാർ റോക്‌സ് 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

Article Published On: Friday, May 22, 2026, 17:24 [IST]
English summary
American bodybuilder and influencer ashton hall gifted mahindra thar roxx suv to his indian fan
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X