മുടക്കിയത് കോടികൾ, ബിഗ്‌ബിയുടെ യാത്രയിനി ഈ ആഡംബര എസ്‌യുവിയിൽ

ബോളിവുഡ് എന്നുകേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന വ്യക്തികളിൽ ഒരാളായിരിക്കും ബിഗ്ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍. പതിറ്റാണ്ടുകളായി ബോളിവുഡിന്റെ മുഖമായി നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ പൊക്കം തന്നെയാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്നുതന്നെ പറയാം.

ഹിറ്റ് ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം പണ്ടേ ഉറപ്പിച്ച താരം ഇപ്പോൾ സഹനടന്റെ വേഷത്തിലാണ് എത്തുന്നതെങ്കിലും ഫാൻബേസിനൊന്നും ഒരുകുറവും വന്നിട്ടില്ല. ജയിലറിന് ശേഷം രജനികാന്ത് പ്രധാനവേഷത്തിൽ എത്തുന്ന തലൈവർ 170 എന്ന സിനിമയിൽ അഭിനയിക്കാൻ പോവുന്നതിനു മുന്നോടിയായി പുത്തനൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ബിഗ്ബി.

Amitabh Bachchan Buys Land Rover Defender 130 HSE SUV

ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഐതിഹാസിക മോഡലായ ഡിഫന്‍ഡറാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫന്‍ഡറിന്റെ 130 HSE എന്ന മോഡലാണ് അമിതാഭ് ബച്ചന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. സെഡോണ റെഡ് നിറത്തിൽ പൂർത്തിയാക്കിയ ലക്ഷ്വറി കാർ മുംബൈയിലെ ജുഹുവിലുള്ള അദ്ദേഹത്തിന്റെ വസതിയായ ജൽസയ്ക്ക് പുറത്ത് ഫ്ലാറ്റ്ബെഡ് ട്രെയിലറിൽ ഡെലിവറി ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

1.30 കോടി രൂപയോളം എക്സ്ഷോറൂം വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ 130 മോഡലിന് മുംബൈയിൽ വരുന്ന എക്സ്ഷോറൂം വില. അതേസമയം എസ്‌യുവിക്ക് രജിസ്ട്രേഷൻ ഫീയും ഇൻഷുറൻസുമെല്ലാമായി 1.58 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡർ 90, 110 മോഡലുകൾ എത്തി വെന്നിക്കൊടി പാറിച്ചതിനു ശേഷം ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇന്ത്യയില്‍ 130 പതിപ്പിനെ ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.

Amitabh Bachchan Buys Land Rover Defender 130 HSE SUV

തുടർന്ന് സെലിബ്രിറ്റികൾക്കിടയിൽ വലിയ തരംഗവും ലാൻഡ് റോവർ ഡിഫൻഡർ ഉണ്ടാക്കിയിട്ടുണ്ട്. ഡിഫൻഡർ 130 ഇന്ത്യയിൽ ലഭ്യമായ ഏറ്റവും നീളമുള്ള ലോംഗ് വീൽബേസ് പതിപ്പാണ് (LWB). കൂടാതെ എട്ട് പേർക്ക് വരെ ഒന്നിച്ച് യാത്ര ചെയ്യാനാവുന്ന തരത്തിൽ മൂന്ന്-വരി ലേഔട്ടും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. HSE, X എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളോടെയാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

ഡീസല്‍ പതിപ്പാണ് ബിഗ്ബി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഒക്ടോബർ 11-ന് തന്റെ ജന്മദിനം ആഘോഷങ്ങൾക്ക് പിന്നാലെയാണ് പുത്തൻ എസ‌്‌യുവി മധുരമേകാൻ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫൻഡർ 130 രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പറഞ്ഞുവല്ലോ. പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ ആദ്യത്തെ പെട്രോൾ മോഡലുകൾക്ക് 3.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് (P400) തുടിപ്പേകുന്നത്.

Amitabh Bachchan Buys Land Rover Defender 130 HSE SUV

ഇത് പരമാവധി 394 bhp കരുത്തിൽ 550 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം, ഈ കൂറ്റൻ എസ്‌യുവിയുടെ 3.0 ലിറ്റർ ഡീസൽ എഞ്ചിൻ (D300) 296 bhp പവറിൽ 600 Nm torque വരെ നിർമിക്കാനും കഴിവുണ്ട്. രണ്ട് എഞ്ചിനുകളും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയാണ് ലാൻഡ് റോവർ നിരത്തിലെത്തിക്കുന്നത്. അമിതാഭ് ബച്ചന്റെ ഇനിയുള്ള യാത്രകൾ ഇതിലായിരിക്കുമെന്നാണ് വിവരം.

എസ്‌യുവിയുടെ അകത്തേക്ക് കയറിയാൽ ഏറ്റവും പുതിയ പിവി-പ്രോ സോഫ്റ്റ്‌വെയർ ഉൾക്കൊള്ളുന്ന 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന് വരികൾക്കും സീറ്റ് വെന്റിലേഷനോടൊപ്പം ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനം പോലുള്ള സവിശേഷതകളുമുണ്ട്. കൂടാതെ ഡിഫൻഡർ 130 HSE വേരിയന്റിന് സ്റ്റാൻഡേർഡായി ഒരു പനോരമിക് സൺറൂഫും മൂന്നാം നിരയ്ക്ക് മുകളിൽ രണ്ടാമത്തെ സൺറൂഫും ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Amitabh Bachchan Buys Land Rover Defender 130 HSE SUV

കണക്‌റ്റഡ് കാർ ടെക്‌നോളജി, മെറിഡിയൻ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ക്ലിയർസൈറ്റ് വ്യൂ, ക്ലിയർസൈറ്റ് ഗ്രൗണ്ട് വ്യൂ, 360 ഡിഗ്രി ക്യാമറകൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എയർ സസ്‌പെൻഷൻ, 20 ഇഞ്ച് വീലുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകൾ സ്റ്റേഡിയം ശൈലിയിലുള്ള സീറ്റിംഗ് കോൺഫിഗറേഷൻ എന്നിവയും വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകളായി പറയാവുന്നവയാണ്.

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയാണ് പുതുതലമുറ ഡിഫന്‍ഡറിനെയും ലാൻഡ് റോവർ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ആദ്യമെത്തിയ മോഡിന്റെ പിന്‍ഗാമിയായാണ് ഡിഫന്‍ഡര്‍ 130 എത്തിയിട്ടുള്ളതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തവുമാവും. ലാന്‍ഡ് റോവറിന്റെ പുതുതലമുറ D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയും വാഹനത്തിന്റെ സേഫ്റ്റി വർധിപ്പിക്കുന്നുണ്ട്.

Amitabh Bachchan Buys Land Rover Defender 130 HSE SUV

വലിപ്പത്തിലേക്ക് വന്നാൽ 5018 മില്ലീമീറ്റർ നീളവും 2105 മില്ലീമീറ്റർ വീതിയും 1967 മില്ലീമീറ്റർ ഉയരവും 3022 മില്ലീമീറ്റർ വീല്‍ബേസുമാണ് ഡിഫൻഡറിനുള്ളത്. ബിഎംഡബ്ല്യു X7, മെർസിഡീസ് ബെൻസ് GLS എന്നിവയുമായാണ് ലാൻഡ് റോവർ ഡിഫൻഡറിന്റെ ഇന്ത്യയിലെ മത്സരം. അമിതാഭ് ബച്ചന് പുറമെ മറ്റ് ബോളിവുഡ് താരങ്ങളും ഡിഫൻഡർ മുതലാളിമാരാണ്. മലയാള സിനിമ മേഖലയിലും വാഹനത്തെ ധാരാളം നടൻമാർ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, October 26, 2023, 11:16 [IST]
English summary
Amitabh bachchan buys land rover defender 130 hse suv price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X