ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

വിപണിയിലെ ഓരോ കാർ നിർമാതാക്കൾക്കും അവരവരുടേതായ ഒരു പ്രത്യേക മോഡലുണ്ടായിരിക്കും. അതായത് ആ കമ്പനിക്ക് ഒരു അഡ്രസ് നൽകിയ വാഹനം. ഉദാഹരണത്തിന് എം‌പിവി സെഗ്‌മെന്റിന്റെ രാജാവ് ടൊയോട്ട ഇന്നോവയാണ്. ഇതേ മോഡലിന്റെ പേരിലാണ് ചിലപ്പോൾ ബ്രാൻഡ് അറിയപ്പെടുന്നതു പോലെ.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

അതത് സെഗ്മെന്റിലെ ജനപ്രിയ മോഡലുകളെ വെല്ലുവിളിച്ച് പരാജയപ്പെട്ട് പിൻമാറിയവരും പിടിച്ചു നിന്നവരുമുണ്ട്. ഇന്നോവയ്ക്ക് ഇക്കാലമത്രയും പല പല എതിരാളികളാണ് വന്നുപോയത്.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

ടാറ്റയും മഹീന്ദ്രയും എല്ലാ ഇന്നോവ എന്ന രാജാവിന്റെ സ്ഥാനം മോഹിച്ച് വിപണിയിൽ ചില മോഡലുകളെ അവതരിപ്പിച്ചവരാണ്. എന്നാൽ തീർത്തും പരാജയപ്പെട്ടന്നു വേണം പറയാൻ. പ്രത്യേകിച്ച് ടാറ്റ. ആരിയ, ഹെക്‌സ പോലുള്ള വ്യത്യസ്‌ത ശൈലിയുള്ള കാറുകളെ അവതരിപ്പിച്ച് അമ്പേ പരാജയപ്പെടാനായിരുന്നു ബ്രാൻഡിന്റെ വിധി.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

എം‌പി‌വി സെഗ്മെന്റിലെ താരമായ ടൊയോട്ട ഇന്നോവയ്ക്ക് എതിരെ ടാറ്റ ആരിയ 2010-ൽ ആണ് എത്തുന്നത്. അന്ന് ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് ടാറ്റ തങ്ങളുടെ ആദ്യത്തെ 7 സീറ്റർ എംപിവി ക്രോസ്ഓവറിനെ പരിചയപ്പെടുത്തുന്നത്.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

ആരിയ അതിന്റെ എതിരാളികളേക്കാൾ മിടുക്കനായിരുന്നു എന്നതും വാസ്‌തവമാണ്. എല്ലാത്തിനുമുപരി ടാറ്റയുടെ നിരയിലെ പ്രധാന വാഹനമായാണ് ആരിയയെ കണ്ടത്. ക്ലാസ് സവിശേഷതകളിൽ ഒന്നാമതെത്തിയ എം‌പി‌വി ഏവരുടേയും മനംമയക്കാൻ പ്രാപ്‌തമായിരുന്നു.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

ടാറ്റ എക്സോവർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ആരിയയെ നിർമിച്ചത്. 2008-ൽ ജനീവ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് പതിപ്പായിരുന്നു ആദ്യം ആരിയ. ഏറെ പ്രതീക്ഷയോടെ വിപണിയിൽ എത്തിയെങ്കിലും ടാറ്റയുടെ പ്രവചനത്തിന് നേരെ എതിരായിരുന്നു വിപണിയുടെ പ്രതികരണം.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

മാത്രമല്ല ഇന്നോവയുടെ വിപണിക്ക് സമീപം എത്താൻ പോലും ആരിയക്ക് സാധിച്ചില്ല. അതിനാൽ എംപിവിക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകാൻ ടാറ്റ പിന്നീട് തീരുമാനിച്ചു. ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങളോടെ വാഹനത്തെ പുനരവതരിപ്പിക്കുന്ന പ്രക്രിയയാണ് ഫെയ്‌സ്‌ലിഫ്റ്റ്.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

കാറിന് മറ്റൊരു ഗ്രിൽ, പുതിയ അലോയ് വീലുകൾ കൂട്ടിചേർക്കുകയും അതോടൊപ്പം ചില പുതിയ ഡെക്കലുകൾ ഉപയോഗിച്ച് വാഹനത്തെ പരിചയപ്പെടുത്തുകയും ചെയ്താൽ അത് ഫെയ്‌സ്ലിഫ്റ്റായി കണക്കാക്കപ്പെടുന്നു. സമാനമായ ഉദ്ദേശ്യത്തോടെ ടാറ്റ 2014-ൽ ആരിയക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചു.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

എന്നാൽ അതുവരെയുണ്ടായിരുന്ന എല്ലാ അനുമാനങ്ങളും തെറ്റിച്ച് ടാറ്റ ആരിയയിൽ ഒരു മാറ്റവും വരുത്തിയില്ല! കറുത്ത ഹെഡ്‌ലൈറ്റുകൾ മാത്രം നൽകി പുകമറ സൃഷ്‌ടിക്കാനാണ് കമ്പനി അന്ന് തയാറായത്. എന്നിരുന്നാലും എംപിവിയുടെ പിന്നിൽ സുതാര്യമായ ടെയിൽ ലൈറ്റുകൾ കൂട്ടിച്ചേർക്കാൻ ടാറ്റ തയാറായി.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

എന്നാൽ കാഴിച്ചയിലെ പോരായ്‌മകൾ അതേപടി നിലനിർത്തിയെങ്കിലും 2014 -ലെ പരിഷ്ക്കരണത്തിൽ ആരിയക്ക് കൂടുതൽ ശക്തമായ എഞ്ചിൻ ടാറ്റ പരിചയപ്പെടുത്തി. നിലവിലെ എഞ്ചിനെ റീ-ട്യൂൺ ചെയ്യുകയായിരുന്നു കമ്പനി ചെയ്‌തത്.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

എംപിവിക്കൊപ്പം ലഭ്യമായ ഒരേയൊരു എഞ്ചിൻ ഓപ്ഷൻ 2.2 ഡൈ-കോർ എഞ്ചിനായിരുന്നു. തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് റിയർ വിൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ടാറ്റ ആരിയയിൽ ഒരുക്കി.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരുന്നു എംപിയിൽ ലഭ്യമായിരുന്നുള്ളൂ. ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന് 147 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. പുതിയ എഞ്ചിൻ സജ്ജീകരണത്തെ വാരിക്കോർ എഞ്ചിൻ എന്നാണ് ടാറ്റ വിളിച്ചിരുന്നത്.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, അവബോധജന്യമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എല്ലാ വരികൾക്കും 3 വ്യത്യസ്ത ബ്ലോവർ സംവിധാനമുള്ള എസി വെന്റുകൾ, ഇൻ‌ഫോടെയ്ൻ‌മെൻറ് സിസ്റ്റത്തിന് AUX കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് ടെലിഫോണി എന്നിവയാണ് ഇന്നോവയെ മറികടക്കാൻ ആരിയിൽ ടാറ്റ ഒരുക്കിയ പ്രധാന സവിശേഷതകൾ.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

സുരക്ഷക്കായി എട്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സെൻസറുകളുള്ള പിൻ പാർക്കിംഗ് ക്യാമറ എന്നിവ ആരിയ എംപിവിയുടെ സുരക്ഷാ സംവിധാനങ്ങളിലും കൂട്ടിനുണ്ടായിരുന്നു. വാഹനം നിർമ്മിച്ച നിലവാരവും ഫിറ്റും ഫിനിഷും കണക്കിലെടുത്ത് വില അൽപ്പം കൂടുതലായിരുന്നതാണ് ആരിയക്ക് തിരിച്ചടിയായ പ്രധാന കാരണം.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

പിന്നെ ഇന്നുണ്ടായിരുന്നത്ര ജനപിന്തുണയും വിശ്വാസീയതയും ടാറ്റ എന്ന വാഹന നിർമാണ കമ്പനിക്കുണ്ടായിരുന്നില്ല എന്നതും പരാജയത്തിന് കാരണമായി. ടാറ്റ അവരുടെ എഞ്ചിനീയറിംഗ് വൈധഗ്ധ്യം കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ ഇന്നോവയുടെ നിലവാരത്തിൽ എത്തിയിരുന്നില്ല.

ഇന്നോവയ്ക്കെതിരെ ഓടി തളർന്ന ടാറ്റ ആരിയ; തരംഗമില്ലാതെ അലഞ്ഞത് ആറ് വർഷം

ഇന്നോവ അപ്പോഴും കൂടുതൽ സുഖകരവും മികച്ച എൻ‌വി‌എച്ച് നിലകളുമായാണ് വന്നത്. പിന്നെ യാത്രയിൽ നൽകുന്ന സുഖം മറ്റൊരു വണ്ടിക്കും നൽകാനും സാധിച്ചിരുന്നില്ല. പിന്നീട് 2017 ൽ ടാറ്റ ആരിയയെ പിൻവലിച്ച് പകരം ഹെക്സ സമാരംഭിച്ചു. ഹെക്സയും ആരിയയുടെ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമാണ്, എന്നാൽ ഈ സമയം എംപിവി മുൻഗാമിയേക്കാൾ മികച്ചതായിരുന്നു.

Most Read Articles

Malayalam
English summary
An Old Enemy Of Toyota Innova The Story Behind Tata Aria MPV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X