പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് ആദരവുമായി Mahindra; പ്രത്യേകം നിർമിച്ച XUV700 സമ്മാനം

ഒളിമ്പിക്‌സ് എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യ മുന്നേറിയപ്പോൾ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്‌സിലും താരങ്ങൾ നേട്ടങ്ങൾ കൊയ്യുകയാണ്. ടൂർണമെന്റിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ലോക റെക്കോർഡുമായി ആദ്യ സ്വർണം സ്വന്തമാക്കിയത് അവനി ലെഖാരയാണ്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഈ രാജസ്ഥാൻകാരി തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പാരാലിമ്പിക്‌സിൽ ചരിത്ര നേട്ടം കൊയ്‌തവർക്ക് കിടിലൻ സമ്മാനവും മഹീന്ദ്രയുടെ വക പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

പാരാലിമ്പ്യൻമാരുടെ ഉപയോഗത്തിന് അനുയോജ്യമായ കാറുകൾ തയാറാക്കാൻ ദീപ മാലിക് ആവശ്യപ്പെട്ട ട്വീറ്റിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്ര കമ്പനിയോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. പാരാലിമ്പ്യൻ അവനി ലേഖാരയ്ക്ക് ആദ്യ യൂണിറ്റ് സമ്മാനിക്കാനാണ് തീരുമാനം. വനിതകളുടെ 10 മീറ്റർ AR സ്റ്റാൻഡിംഗ് SH1 ഫൈനലിൽ 249.6 സ്കോർ നേടിയാണ് താരം ലോക റെക്കോർഡിട്ടത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലും ഷൂട്ടിംഗിലെ ആദ്യ മെഡലുമാണ് അവനി ലേഖാര സ്വന്തമാക്കിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. 2018-ൽ 249.6 സ്കോറോടെ ലോക റെക്കോർഡ് സ്ഥാപിച്ച ഇരിനയെയാണു ടോക്കിയോയിൽ ഇന്ത്യൻ താരം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

ഈ വർഷം പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ നാലാം മെഡലാണിത്. രാജ്യത്തിനായി പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യൻ വനിതയാണ് അവനി. ലേഖാരയ്ക്ക് പുറമെ ടേ​ബിൾ ടെ​ന്നി​സിൽ ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ, ഹൈ-ജമ്പിൽ നി​ഷാ​ദ്​ കു​മാ​ർ, ഡി​സ്​​ക​സ്​​ത്രോയിൽ വി​നോ​ദ്​ കു​മാ​ർ തുടങ്ങിയവരാണ് ഇന്ത്യക്കായി മെഡൽ നേടിയ മറ്റുതാരങ്ങൾ.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

നേരത്തെ ടോക്കിയോയിൽ ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്കും മഹീന്ദ്ര പുതിയ XUV700 എസ്‌യുവി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ ഫ്ലാഗ്ഷിപ്പ് എസ്‌യുവി തന്നെയാകും പാരാലിമ്പ്യൻമാർക്കും നൽകുക. എന്നാൽ അവരവരുടേതായ വൈകല്യങ്ങൾക്ക് അനുസൃതമായി കസ്റ്റമൈസ് ചെയ്ത വാഹനമായിരിക്കും കമ്പനി പ്രത്യേകം നിർമിച്ച് നൽകുക.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

ബ്രാൻഡിന്റെ ഏറ്റവും പുതിയ ഉത്പന്നമാണ് ഈയിടെ വിപണിയിൽ അവതരിപ്പിച്ച മഹീന്ദ്ര XUV700. ഒക്ടോബർ രണ്ടിന് ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തുന്ന വാഹനം മുമ്പുണ്ടായിരുന്ന XUV500 എസ്‌യുവിയുടെ പിൻഗാമിയാണ്. മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

മിഡ്-സൈസ് എസ്‌യുവി എല്ലാ അറ്റത്തും സ്വതന്ത്ര സസ്‌പെൻഷനാണ് ഉപയോഗിക്കുന്നതും. ഇതു മാത്രമല്ല നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും അണിനിരത്തിയാണ് മഹീന്ദ്ര XUV700 അണിയിച്ചൊരുക്കിയിരിക്കുന്നത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

പോപ്പ്-അപ്പ് ഡോർ ഹാൻഡിലുകൾ, സ്കൈറൂഫ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ട്വിൻ-ഡിസ്പ്ലേ എൽസിഡി പാനൽ, അഡ്രിനോക്സ് ഇന്റലിജന്റ് യുഐ തുടങ്ങിയ ഫീച്ചറുകളാണ് അതിൽ ഏറ്റവും ശ്രദ്ധേയം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

പെട്രോൾ യൂണിറ്റ് 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ എഞ്ചിൻ പരമാധി 185 bhp പവറും 450 Nm torque ഉം വികസിപ്പിക്കാൻ ശേഷയുള്ളതാണ്. ആറ് സ്പീഡ് സ്റ്റിക്ക് ഷിഫ്റ്റ് അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

ഓപ്ഷണല്‍ ഓള്‍-വീല്‍-ഡ്രൈവ് (AWD) സംവിധാനവും വാഹനത്തിലുണ്ടാകും. ഇതുകൂടാതെ മൂന്ന് വരികള്‍ക്കുമായി 7 എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍ കാല്‍മുട്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍, കോ-പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ലാപ് പ്രീ-ടെന്‍ഷനര്‍, സ്റ്റാന്‍ഡേര്‍ഡായി എബിഎസ് വിത്ത് ഇബിഡി, ഫ്രണ്ട്, സൈഡ് ക്രാഷ് സെന്‍സറുകളും XUV700-യുടെ പ്രത്യകതയാണ്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

പുതിയ മഹീന്ദ്ര XUV700 എസ്‌യുവിയുടെ എൻട്രി ലെവൽ പെട്രോൾ വേരിയന്റിന് 11.99 ലക്ഷം രൂപയാണ് രാജ്യത്തെ എക്സ്ഷോറൂം വില. അതേസമയം എൻട്രി ലെവൽ ഡീസൽ പതിപ്പിന് 12.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

മറ്റ് മോഡലുകളുടെ വിലയും കമ്പനി അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. രാജ്യത്തെ ജനപ്രിയ സബ്-4 മീറ്റര്‍ എസ്‌യുവികളായ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍ മുതലായ മോഡലുകള്‍ വാങ്ങുന്നവരെ കൂടി ലക്ഷ്യമിട്ടാണ് മഹീന്ദ്ര XUV എസ്‌യുവിയുടെ വില നിര്‍ണയം നടത്തിയിരിക്കുന്നത്.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് സെപ്റ്റംബറോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഒക്ടോബർ രണ്ടിന് ഫ്ലാഗ്‌ഷിപ്പ് എസ്‌യുവി ഡെലിവറിക്കും തയാറായേക്കും. അതിന്റെ ഭാഗമായി XUV700 പതിപ്പിന്റെ നിർമാണവും മഹീന്ദ്ര തുടങ്ങിയിട്ടുണ്ട്. അഞ്ച് സീറ്റുകളുടെയും 7 സീറ്റുകളുടെയും രണ്ട് സീറ്റിംഗ് ലേഔട്ടുകളും പുത്തൻ മോഡലിൽ തെരഞ്ഞെടുക്കാനാകും.

പാരാലിമ്പിക് സ്വർണ നേട്ടത്തിന് അവനി ലേഖാരയ്ക്ക് സമ്മാനം ഒരുക്കി Mahindra; പ്രത്യേകം നിർമിച്ച XUV700 വീട്ടിലെത്തും

ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്ക് സജ്ജമാകുമ്പോൾ ടാറ്റ സഫാരി, ഹാരിയർ, എംജി ഹെക്ടർ പ്ലസ്, ജീപ്പ് കോമ്പസ് തുടങ്ങിയ വമ്പൻമാരുമായാകും മഹീന്ദ്രയുടെ XUV700 എന്ന തുറുപ്പുചീട്ട് മാറ്റുരയ്ക്കുക. നിലവിൽ നിർത്തലാക്കിയ XUV500 2024-ന്റെ തുടക്കത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതികളുണ്ടെന്നാണ് വിവരം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand mahindra announced specially customized xuv700 for paralympic gold medalist avani lekhara
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X