ശീതൾ ദേവിക്ക് 31.47 ലക്ഷത്തിന്റെ എസ്‌യുവി സമ്മാനം കൊടുത്ത് ആനന്ദ് മഹീന്ദ്ര; ഈ 18കാരി ആരാണെന്ന് അറിയാമോ

ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ ശീതള്‍ ദേവിയെ (Sheetal Devi) അങ്ങനൊന്നും നമുക്ക് മറക്കാനാവില്ല. ലോകത്തിലെ തന്നെ ആദ്യത്തെ കൈകളില്ലാത്ത വനിത അമ്പെയ്ത്തുക്കാരിയാണ് ജമ്മു കശ്മീരുകാരിയായ ശീതള്‍. അംഗപരിമിതരുടെ വിശ്വ കായികമേളയിലെ പ്രകടനം എന്നും ഇന്ത്യക്കാരുടെ മനസിൽ മായാതെ കിടപ്പുണ്ടാവും. ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ഞാ‌ൺ വലിക്കുന്ന അദ്ഭുതതാരത്തിന് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര പുത്തനൊരു വാഹനം സമ്മാനിച്ചിരിക്കുകയാണ്. കായികതാരങ്ങളെ വേണ്ടുവോളം പ്രോത്സാഹിപ്പിക്കുന്ന ശതകോടീശ്വരൻ പണ്ടേ ശീതളിന് ഒരു കാർ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാണ്.

ആ വാക്കാണ് ഇപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമ കൂടിയായ ആനന്ദ് പാലിച്ചിരിക്കുന്നത്. രാജ്യത്ത് മഹീന്ദ്രയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നായ സ്കോർപിയോ N മോഡലാണ് അമ്പെയ്ത്തിൽ ലോക റെക്കോർഡുള്ള ശീതള്‍ ദേവിക്ക് കൈമാറിയിരിക്കുന്നത്. അതും എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റായ Z8 ആണ് കായികതാരത്തിന് ആനന്ദ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്.

Anand Mahindra Gifted Mahindra Scorpio N SUV To Archer Sheetal Devi

ശീതള്‍ ദേവിയും കുടുംബവും ഒന്നിച്ചെത്തിയാണ് പുതിയ അതിഥിയെ വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്. Z2, Z4, Z6, Z8, Z8S, Z8L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് മഹീന്ദ്ര സ്കോർപിയോ N എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 13.99 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. ടോപ്പ് എൻഡ് ഓട്ടോമാറ്റിക് നിരത്തിലെത്തുമ്പോൾ 31.47 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ.

2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് 7-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകാൻ എത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് രണ്ട് മോഡലുകൾക്കൊപ്പവും കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ടോപ്പ് എൻഡ് ആയതിനാൽ തന്നെ ശീതളിന് ഡീസൽ ഓട്ടോമാറ്റിക് വേരിയന്റായിരിക്കും ലഭിച്ചിട്ടുണ്ടാവുക.

Anand Mahindra Gifted Mahindra Scorpio N SUV To Archer Sheetal Devi

മഹീന്ദ്ര സ്കോർപിയോ N മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 370 Nm torque വരെ വികസിപ്പിക്കാനാവും. അതേസമയം 2.2 ലിറ്റർ ടർബോ ഡീസൽ പരമാവധി 172 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. 4X4 ട്രാൻസ്ഫർ കേസ് ടോപ്പ് എൻഡ് ഡീസൽ പതിപ്പിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള വാഹനം കൂടിയാണ് സ്കോർപിയോ N. ആറ് എയര്‍ബാഗുകള്‍, നാല് വീലിലും ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗ്, (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ മഹീന്ദ്രയുടെ ഏറ്റവും വിൽപ്പനയുള്ള സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.

Anand Mahindra Gifted Mahindra Scorpio N SUV To Archer Sheetal Devi

ഫീച്ചറുകളുടെ കാര്യമെടുത്താലും സ്കോർപിയോയുടെ രണ്ടാം തലമുറയെ കിടിലമായിട്ടാണ് മഹീന്ദ്ര പണികഴിപ്പിച്ചിരിക്കുന്നത്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, സോണി മ്യൂസിക് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, അഡ്രിനോഎക്‌സ് കണക്റ്റഡ് കാർ ടെക്‌നോളജി തുടങ്ങിയ അടിപൊളി സംവിധാനങ്ങളാണ് എസ്‌യുവിയിലുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 29, 2025, 9:42 [IST]
English summary
Anand mahindra gifted mahindra scorpio n suv to archer sheetal devi
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X