വാക്കുപാലിച്ച് ആനന്ദ് മഹീന്ദ്ര, ചെസ് മാസ്റ്റർ പ്രഗ്നാനന്ദയുടെ യാത്രയിനി പ്രീമിയം ഇലക്‌ട്രിക് എസ്‌യുവിയിൽ

ചെസിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ ആണ് ഇന്ത്യക്കാരനായ പ്രജ്ഞാനന്ദ രമേഷ്ബാബു. ഈ പേര് കേൾക്കാത്ത ഇന്ത്യക്കാരാരമില്ലെന്ന് വേണം പറയാൻ. ചെസ് ലോകകപ്പ് കിരീടത്തിന് തൊട്ടടുത്ത് വരെയെത്തി ഫൈനലിൽ സാക്ഷാൽ മാഗ്നസ് കാള്‍സനെ വരെ ഞെട്ടിച്ച് കീഴടങ്ങിയെങ്കിലും ഈ പതിനെട്ടുകാരൻ ലോകപ്രശസ്‌തി നേടിയാണ് തിരികെയെത്തിയത്.

കഴിഞ്ഞ വർഷം നടന്ന ചെസ് ലോകകപ്പ് ഫൈനലിൽ ടൈ ബ്രേക്കറിലായിരുന്നു പ്രഗ്നാനന്ദ ലോക ഒന്നാം റാങ്കുകാരനായ മാ​ഗ്നസ് കാൾസനോട് പരാജയപ്പെട്ടത്. എങ്കിലും രാജ്യം മുഴുവനും കൊണ്ടാടിയ പ്രജ്ഞാനന്ദയെ ആദരിക്കാൻ താരത്തിന്റെ രക്ഷിതാക്കൾക്ക് പുത്തനൊരു എസ്‌യുവി സമ്മാനിക്കുമെന്ന ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനവും രാജ്യം ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴിതാ ആ വാക്കു പാലിച്ചിരിക്കുകയാണ് പ്രിയപ്പെട്ട മഹീന്ദ്ര.

chess randmaster praggnanandhaa mahindra xuv400

കഴിഞ്ഞ വർഷം ചെസ് ലോകകപ്പിലെ മികവിന് ശേഷം ഇന്ത്യൻ ചെസ് പ്രതിഭ പ്രഗ്നാനന്ദ രമേഷ്ബാബുവിന് XUV400 ഇലക്ട്രിക് എസ്‌യുവിയാണ് ആനന്ദ് മഹീന്ദ്ര സമ്മാനമായി നൽകിയിരിക്കുന്നത്. ഒരു പരിപാടി സംഘടിപ്പിച്ചാണ് പ്രഗ്നാനന്ദയ്ക്കും കുടുംബത്തിനും ഇലക്ട്രിക് എസ്‌യുവിയുടെ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ താക്കോൽ കൈമാറിയിരിക്കുന്നത്. പ്രഗ്നാനന്ദയ്ക്ക് അല്ല മകന്റെ ആ​ഗ്രഹങ്ങളെ പിന്തുണച്ച മാതാപിതാക്കൾക്കാണ് സമ്മാനം നൽകുകയെന്ന് നേരത്തെ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

ആനന്ദ് മഹീന്ദ്ര തന്റെ മാതാപിതാക്കൾക്കായി സമ്മാനിച്ച ഇലക്ട്രിക്ക് കാറിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെയാണ് ആരാധകരിലേക്ക് പ്രഗ്നാനന്ദ എത്തിച്ചിരിക്കുന്നത്. XUV400 ലഭിച്ചു, എന്റെ മാതാപിതാക്കൾ വളരെ സന്തോഷത്തിലാണ്, വളരെ നന്ദി ആനന്ദ് മഹീന്ദ്ര സാർ, എന്നാണ് പ്രഗ്നാനന്ദ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുറിച്ചത്. സമീപകാലത്ത് അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ അംഗീകാരങ്ങൾ നേടിയ നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഇന്ത്യൻ കായിക താരങ്ങൾക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇത്തരത്തിൽ എസ്‌യുവികൾ സമ്മാനിച്ചിട്ടുണ്ട്.

chess randmaster praggnanandhaa mahindra xuv400

എന്നാൽ ഇതാദ്യമായാണ് ഒരു കായിക താരത്തിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV400 ഇവി സമ്മാനമായി നൽകുന്നത്. ഇവികൾ പോലെ തന്നെ നമ്മുടെ ഗ്രഹത്തിന് നല്ലൊരു ഭാവിയിലേക്കുള്ള നിക്ഷേപമാണിത്. അതിനാൽ തങ്ങളുടെ മകൻ്റെ അഭിനിവേശം വളർത്തിയതിനും അവന് നിരന്തരമായ പിന്തുണ നൽകിയതിനും പ്രഗ്നാനന്ദയുടെ മാതാപിതാക്കളായ നാഗലക്ഷ്‌മിക്കും രമേഷ്ബാബുവിനും XUV4OO സമ്മാനിക്കണമെന്ന് കരുതുന്നുവെന്നുമാണ് ആനന്ദ് മഹീന്ദ്ര അന്ന് അഭിപ്രായപ്പെട്ടത്.

15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV400 ഇവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. രണ്ട് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്ന XUV400 രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ എൻട്രി ലെവൽ മോഡലിന് 34.5 kWh ശേഷിയാണുള്ളത്. ഇത് സിംഗിൾ ചാർജിംഗിൽ 375 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ടോപ്പ് വേരിയന്റുകളിൽ വലിയ 39.4 kWh ബാറ്ററി പായ്ക്കുമാണ് കമ്പനി നൽകുന്നത്.

chess randmaster praggnanandhaa mahindra xuv400

ഇത് പൂർണ ചാർജിൽ 456 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. ലോവർ EC വേരിയന്റുകൾ 3.3 kW, 7.2 kW എന്നിങ്ങനെ രണ്ട് ചാർജർ ഓപ്ഷനുകളിലാണ് വരുന്നത് മറുവശത്ത്, EL ട്രിം 7.2 kW ചാർജറുമായി മാത്രമേ വരുന്നുള്ളൂ. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 150 bhp കരുത്തിൽ പരമാവധി 310 Nm torque വരെ നല്‍കാന്‍ ശേഷിയുള്ള ഫ്രണ്ട് ആക്സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് വേരിയന്റുകള്‍ക്കും ശക്തി പകരുന്നത്.

ഫീച്ചറുകളാലും സമ്പന്നമാണ് ഈ വാഹനം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മഹീന്ദ്ര XUV400 ഇവിയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, അലക്‌സാ കണക്റ്റിവിറ്റി, വയർലെസ് ഫോൺ കണക്റ്റിവിറ്റി പോലുള്ള അത്യാധുനിക കാര്യങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ കളർ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയും പ്രഗ്നാനന്ദയുടെ ഗരാജിലെ പുതിയ കാറിനുണ്ട്.

കൂടാതെ ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ-ടോൺ ഇൻ്റീരിയർ തീം, കിടിലൻ ഡാഷ്‌ബോർഡ് ഡിസൈൻ, വയർലെസ് ചാർജർ, റിയർ എസി വെൻ്റുകൾ, രണ്ടാം നിരയിൽ ചാർജിംഗ് പോർട്ടുകൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയുടെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. നാല് വീലുകള്‍ക്കും ഡിസ്‌ക് ബ്രേക്കുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, മൂന്ന് ഡ്രൈവ് മോഡുകള്‍ എന്നിവയും ഇവിയിലുണ്ട്. വിപണിയിൽ ടാറ്റ നെക്സോൺ ഇവിയുമായാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ മത്സരം.

More from DriveSpark

Article Published On: Wednesday, March 13, 2024, 12:26 [IST]
English summary
Anand mahindra gifts xuv400 electric suv to indian chess master praggnanandhaa rameshbabu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X