എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ ദിവസം പുത്തൻ സ്കോർപിയോ N എസ്‌യുവി സ്വന്തമാക്കായ ആനന്ദ് മഹീന്ദ്രയുടെ വാർത്ത ഇന്റർനെറ്റിലെ താരമായിരുന്നു. ആരാധകരോട് തന്റെ പുതിയ മോഡലിനായി ഒരു പേര് നിർദേശിക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ ചെയർമാൻ ആവശ്യപ്പെട്ടിരുന്നു.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ഇപ്പോഴിതാ തന്‍റെ പുതിയ സ്കോർപിയോ എന്നിന് പേരിട്ടതായി പ്രഖ്യാപിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. 'ഭീം'എന്നാണ് തന്റെ സ്കോർപിയോയ്ക്ക് പേര് നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ചുവന്ന നിറമായതിനാൽ ലാൽ ഭീം എന്നും വാഹനം അറിയപ്പെടും.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള നിർദേശം പരിഗണിച്ചാണ് ഭീം എന്ന് പേര് നൽകിയിരിക്കുന്നത്. ഭീം, ബിച്ചു എന്നീ രണ്ട് ചുരുക്ക പട്ടികയിൽ നിന്നാണ് പുതിയ പേര് കണ്ടെത്തിയിരിക്കുന്നത്. വോട്ടെടുപ്പിൽ 77,000-ത്തിലധികം വോട്ടുകൾ ലഭിച്ചാണ് ഭീം എന്ന പേരിലേക്ക് ആനന്ദ് മഹീന്ദ്ര എത്തിയത്.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ഭീമൻ എന്നത് മഹാഭാരതത്തിലെ ഒരു പുരാണ കഥാപാത്രത്തിന്റെ പേരാണ്. ഇത് ശക്തി, ബലം, ശക്തി എന്നിവയെ സൂചിപ്പിക്കുന്നു. മറുവശത്ത് ബിച്ചു എന്നത് സ്കോർപിയോണിന്റെ ഹിന്ദി പദമാണ്. 2002-ൽ ഇന്ത്യയിൽ പുറത്തിറങ്ങി നീണ്ട 20 വർഷമായി നിരത്തുകളിലുള്ള സ്കോർപിയോയുടെ പുതിയ മോഡൽ ഇറങ്ങിയത് അടുത്തിടെയാണ്.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്രയുടെ ഗാരേജിലെ ആദ്യത്തെ മഹീന്ദ്ര എസ്‌യുവിയല്ല പുതിയ സ്‌കോർപ്പിയോ N. തന്റെ കമ്പനിയുടെ തന്നെ വാഹനം ഉപയോഗിക്കുന്നതിൽ പ്രത്യേക താത്പര്യം കാണിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര. ആള്‍ട്യൂറാസ് ലക്ഷ്വറി എസ്‌യുവിയും TUV300 പ്ലസ് മൾട്ടി-യൂട്ടിലിറ്റി വാഹനവും ഉണ്ട്.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള മറ്റ് മഹീന്ദ്ര വാഹനങ്ങളിൽ ഒന്നാം തലമുറ സ്‌കോർപ്പിയോ, ഇൻവേഡർ ലൈഫ്‌സ്‌റ്റൈൽ വെഹിക്കിൾ, 1990-കളിലും 2000-കളുടെ തുടക്കത്തിലും മഹീന്ദ്ര നിർമിച്ച മറ്റ് വിവിധ ജീപ്പുകൾ എന്നിവയും ഉൾപ്പെടുന്നു.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്രയെ കൂടാതെ, ഒളിമ്പ്യൻ ഗീത ഫോഗട്ട്, വാർത്താ അവതാരകൻ ആനന്ദ് നരസിംഹൻ തുടങ്ങിയ പ്രമുഖരും മഹീന്ദ്ര സ്കോർപ്പിയോ N ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നവരാത്രിയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 26-നാണ് എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിച്ചത്.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ സ്കോർപിയോ N മോഡലിനായി 50,000 ബുക്കിംഗുകളാണ് മഹീന്ദ്രയ്ക്ക് ലഭിച്ചത്. നിലവിലുള്ള ഓർഡറുകൾ ആദ്യം പൂർത്തീകരിക്കുന്നതിനായി എസ്‌യുവിക്കായുള്ള ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

2002-ൽ ആദ്യമായി പുറത്തിറക്കിയ എസ്‌യുവിയുടെ ഏറ്റവും പുതിയ തലമുറ ആവർത്തനമാണ് മഹീന്ദ്ര സ്‌കോർപിയോ N. ബോഡി-ഓൺ-ലാഡർ ഫ്രെയിമിൽ തന്നെയാണ് കമ്പനി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ നിർമിച്ചെടുത്തിരിക്കുന്നതും. 6, 7 സീറ്റ് വേരിയന്റുകളിൽ ലഭ്യമാകുന്ന സ്‌കോർപിയോ N മോഡലിന് 11.99 ലക്ഷം മുതൽ 23.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

mFalcon എന്ന 2.0 ലിറ്റർ-4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളും mHawk എന്ന് വിളിക്കപ്പെടുന്ന 2.2 ലിറ്റർ-4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമാണ് സ്കോർപിയോ N പതിപ്പിന്റെ എക്സ്ഷോറൂം വില.

എന്റെ ലാൽ ഭീം... തന്റെ പുത്തൻ സ്കോർപിയോ N എസ്‌യുവിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര

രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ഡീസൽ എഞ്ചിന് മാത്രമേ ടോപ്പ് എൻഡ് വേരിയന്റുകളിൽ ഫോർ വീൽ ഡ്രൈവ് ലേഔട്ട് ലഭിക്കൂ.

Article Published On: Wednesday, October 12, 2022, 15:33 [IST]
English summary
Anand mahindra named bhim for his new scorpio n suv details
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X