ഒടിച്ചുമടക്കി കാറിൽ കയറ്റാം, അപൂർവ സൈക്കിളിന് കൈയടിച്ച് സാക്ഷാൽ മഹീന്ദ്ര മുതലാളി

കൊവിഡാനന്തരം ഇന്ത്യൻ വിപണിയിൽ തലയുയർത്തിയ വിപണിയാണ് സൈക്കിളുകളുടേത്. ആരോഗ്യ സംരക്ഷണത്തിനായി ആളുകൾ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തിയ മാർഗമായിരുന്നു സൈക്കിളോടിക്കുക എന്നത്. ഇതോടെ ഇലക്‌ട്രിക് കരുത്തിലോടുന്ന മോഡലുകളുടെ വരവിനും രാജ്യം സാക്ഷ്യംവഹിച്ചു.

ചവിട്ടി എനർജി കളയുന്നതിനു പകരം ഇടയ്ക്ക് ആനന്ദത്തിനായി ഇലക്‌ട്രിക് കരുത്തിൽ ബൈക്കുകളേയും സ്‌കൂട്ടറുകളേയും പോലെ സൈക്കിളുകളും നിരത്തുകളിലൂടെ പായാൻ തുടങ്ങി. പക്ഷേ അത്രവേഗത്തിലൊന്നും ഓടിക്കാനാവില്ല കേട്ടോ. കൂടി പോയാൽ 20 കിലോമീറ്റർ സ്പീഡിലൊക്കെ പോവാൻ പറ്റിയ വൈദ്യുത മോഡലുകളാണ് ഇന്ന് വിപണിയിൽ കൂടുതലായുള്ളത്. മുമ്പെങ്ങും കാണാത്തത്ര ബ്രാൻഡുകളും മോഡലുകളും ഇന്ന് ഇ-സൈക്കിൾ വിപണിയിൽ കടന്നുവന്നിട്ടുണ്ട്.

Anand Mahindra Praises Hornback X1 Electric Cycle

ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരങ്ങളിൽ ഓഫീസിൽ പോവാൻ വരെ പലരും സൈക്കിളുകളെ ആശ്രയിക്കാറുണ്ട്. കുറഞ്ഞ ചെലവിൽ ഇത്തരം ദൈനംദിന യാത്രകൾ നടക്കാൻ ഇ-സൈക്കിളുകൾ മിടുക്കരാണ്. ഇപ്പോഴിതാ ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്രയുടെ സൈക്കിളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡായിരിക്കുന്നത്. ഒടിച്ചുമടക്കി കാറിൽ കയറ്റാവുന്ന ഈ അപൂർവ സൈക്കിളിനെ മഹീന്ദ്ര മുതലാളി പുകഴ്ത്തിയതോടെയാണ് സംഭവം വൈറലാവുന്നത്.

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രശസ്‌തനാണെന്ന കാര്യവും ഏവർക്കും അറിയാമല്ലോ. 'ഹോൺബാക്ക്' എന്ന സ്റ്റാർട്ടപ്പിനെയും ബോംബെ ഐഐടിയിൽ നിന്നുള്ള അതിന്റെ സ്ഥാപകരെയും വാനോളമാണ് ഇപ്പോൾ പുകഴ്ത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഫോൾഡബിൾ ഡയമണ്ട് ഫ്രെയിം ഇ-ബൈക്കാണ് ഹോൺബാക്ക് X1.

Anand Mahindra Praises Hornback X1 Electric Cycle

ഇത് സ്വന്തമാക്കി പ്രായോഗികതയിൽ ആകൃഷ്‌ടനായതോടെയാണ് ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് കമ്പനിക്ക് ആനന്ദ് മഹീന്ദ്ര കൈയടിച്ചിരിക്കുന്നത്. തന്റെ ഓഫീസ് കോമ്പൗണ്ടിൽ സവാരിക്കായി ഹോൺബാക്ക് X1 മോഡൽ സ്വന്തമാക്കിയതായും സ്റ്റാർട്ടപ്പിൽ താനും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മഹീന്ദ്ര പറഞ്ഞു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ തന്റെ സ്കോർപിയോ-N എസ്‌യുവിയുടെ ബൂട്ടിനുള്ളിലേക്ക് ഇലക്ട്രിക് സൈക്കിൾ മടക്കി കയറ്റുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ; ഒരു കൂട്ടം ഐഐടി ബോംബെ പയ്യന്മാർ തങ്ങളെ വീണ്ടും അഭിമാനംകൊള്ളിപ്പിച്ചു. അവർ ലോകത്തിലെ ആദ്യത്തെ ഫുൾ സൈസ് വീലുകളുള്ള ഫോൾഡബിൾ ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് സൃഷ്ടിച്ചു. ഇത് മറ്റ് ഫോൾബിൾ സൈക്കിളുകളെ അപേക്ഷിച്ച് 35 ശതമാനം കൂടുതൽ കാര്യക്ഷമമാക്കുക മാത്രമല്ല ഉയർന്ന വേഗതയിൽ പോലും മികച്ച സ്റ്റെബിലിറ്റായാണ് നൽകുന്നതെന്നും അദ്ദേഹം എഴുതിച്ചേർത്തു.

Anand Mahindra Praises Hornback X1 Electric Cycle

മടക്കിയ ശേഷം ഉയർത്തേണ്ടതില്ലാത്ത ഒരേയൊരു ബൈക്കാണിത്. ഓഫീസ് വളപ്പിന് ചുറ്റും കറങ്ങാൻ എന്റെ സ്വന്തം ഹോൺബാക്ക് X1 മോഡലാണ് ഉപയോഗിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. ഈ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കൂടി പോസ്റ്റിലൂടെ വ്യക്തമാക്കിയ കമ്പനി ഹോൺബാക്ക് ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണെന്നും അറിയിച്ചു. 45,000 രൂപയുടെ പ്രാരംഭ വിലയിലാണ് ഹോൺബാക്ക് X1 ഇലക്ട്രിക് സൈക്കിൾ വാങ്ങാനാവുന്നത്.

250W, 36 Nm മോട്ടോറുമായി ജോടിയാക്കിയ 36V, 7.65Ah റിമൂവബിൾ ബാറ്ററിയാണ് ഇതിന് ലഭിക്കുന്നത്. ഒരു പരമ്പരാഗത 2-പിൻ പ്ലഗ് പോയിന്റ് ഉപയോഗിച്ച് 3 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 45 കിലോമീറ്റർ പെഡൽ അസിസ്റ്റ് റേഞ്ച് നൽകുന്നു. ഗ്രേ-ഓറഞ്ച്, ബ്ലൂ-ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഹോൺബാക്ക് X1 ഇലക്ട്രിക് സൈക്കിൾ വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തെ നിറമാണ് ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലായാലും മുടക്കുന്ന വിലയ്ക്കുള്ള എല്ലാ സവിശേഷതകളും അടങ്ങിയതാണ് ഈ ഇ-ബൈക്ക് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. റൈഡറുടെ വേഗത, ബാറ്ററി നില, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ കാണിക്കുന്ന ഒരു സ്മാർട്ട് എൽസിഡി ഡിസ്പ്ലേ പോലുള്ള നിരവധി സവിശേഷതകൾ X1-ൽ സജ്ജീകരിച്ചിരിക്കുന്നു. മടക്കാവുന്ന ഇ-ബൈക്ക് പൂർണ വലിപ്പമുള്ള 28 ഇഞ്ച് വീലുകളിലാണ് ഒരുക്കിയിരിക്കുന്നതും.

More from DriveSpark

Article Published On: Monday, October 23, 2023, 9:48 [IST]
English summary
Anand mahindra praises hornback x1 electric cycle details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X