സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ടോക്കിയോ ഓളിമ്പിക്‌സിലെ ഇന്ത്യയ്ക്ക് തങ്കത്തിളക്കം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് അംഗീകാരങ്ങളും സമ്മാനങ്ങളും തേടിയെത്തുകയാണ്. ജാവലിൻ ത്രോയിൽ സ്വർണം നേടിയ താരത്തിന് ആറ് കോടി രൂപയാണ് ഹരിയാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

തീർന്നില്ല, അതിനുപുറമെ സർക്കാർ ജോലിയും ഗോൾഡൻ ബോയ്ക്ക് നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ കണ്ടതിൽവെച്ചുള്ള ഏറ്റവും കൂടുതൽ മെഡൽ നേട്ടം കൊയ്‌ത ഒളിമ്പിക്‌സായിരുന്നു ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ഒളിമ്പിക്‌സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന ആദ്യ താരമായി മാറിയ നീരജിന് പുത്തനൊരു സമ്മാനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ആനന്ദ് മഹീന്ദ്ര. കായിക താരങ്ങളെ അനുമോദിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവരാണ് മഹീന്ദ്ര.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ഇന്ത്യയിലെത്തുമ്പോൾ നീരജിന് സ്വാതന്ത്ര്യദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പുതുപുത്തൻ XUV700 എസ്‌യുവി സമ്മാനമായി നൽകുമെന്നാണ് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന് അഭിമാനമായ നേട്ടമുണ്ടാക്കിയിട്ടുള്ള കായകതാരങ്ങൾ ഉൾപ്പടെയുള്ളവർക്ക് ഇതുവരെ ആനന്ദ് മഹീന്ദ്ര സമ്മാനിച്ചത് ഥാര്‍ എസ്‌യുവിയായിരുന്നെങ്കില്‍ ഗോൾഡൻ ബോയ്ക്ക് അതിലും മഹത്തായ സമ്മാനമാണ് ലഭിക്കുക.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ XUV700 നൽകണമെന്ന് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ഈ പ്രഖ്യാപനം. മിക്കവാറും വിപണിയിൽ എത്തുന്ന ആദ്യ യൂണിറ്റു തന്നെ ഹരിയാനക്കാരന് നൽകി ആദരിക്കാനും സാധ്യതകളുണ്ട്.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

വേണമെങ്കിൽ XUV700 എസ്‌യുവിയുടെ ഒരു സ്പെഷ്യൽ എഡിഷൻ തന്നെ മഹീന്ദ്രയ്ക്ക് വികസിപ്പിക്കാനാകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസും സ്ഥിരീകരിച്ചിട്ടുണ്ട്. മഹീന്ദ്ര റൈസ് ഡിസൈൻ സ്റ്റുഡിയോയിൽ ഇതാനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വർണം കൈപ്പിടിയിലാക്കിയത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഒരു ഇന്ത്യക്കാരന്‍ സ്വര്‍ണം നേടുന്നത് ആദ്യമായാണ്. വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഹരിയാനക്കാരൻ.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

നേരത്തെ 2008 ബെയ്ജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഹരിയാനക്കാരനാണ് നീരജ് ചോപ്ര. മാത്രമല്ല രാജ്യത്തിനായി സുവർണ നേട്ടങ്ങൾ കൊയ്യുന്നവരെയെല്ലാം ആദരിക്കുന്നതിലും മഹീന്ദ്രക്ക് ഒരു മടിയുമില്ല.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

നേരത്തെ ഓസ്‌ട്രേലിയയിൽ 1988 നുശേഷം ഒരു ടെസ്‌റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങൾക്ക് മഹീന്ദ്ര രണ്ടാംതലമുറ ഥാറും സമ്മാനമായി നൽകിയിരുന്നു. ബ്രാൻഡിൽ നിന്നും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് XUV500 എസ്‌യുവിക്ക് പിൻഗാമിയായി എത്തുന്ന XUV700.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

സെഗ്മെന്റ് ഫസ്റ്റ് സാങ്കേതിക സവിശേഷതകളാൽ സമ്പന്നമായാണ് വാഹനം അരങ്ങേറ്റം കുറിക്കുക. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള സെഗ്മെന്റ്-ഫസ്റ്റ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളെല്ലാം എസ്‌യുവിയുടെ മാറ്റുകൂട്ടും.

സുവർണ നേട്ടത്തിന് തിളക്കമുള്ള സമ്മാനം; നീരജ് ചോപ്രയ്ക്ക് XUV700 എസ്‌യുവി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര

അതോടൊപ്പം വൈറസ് സംരക്ഷണം, സ്മാർട്ട് ഡോർ ഹാൻഡിലുകൾ, ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ, വ്യക്തിഗത സുരക്ഷാ അലർട്ട് സിസ്റ്റം, സെഗ്‌മെന്റ്-ലാർജസ്റ്റ് പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ തുടങ്ങിയ സവിശേഷതകളും XUV700 എസ്‌യുവിയിൽ അണിയിച്ചൊരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand mahindra to gift new xuv700 suv for golden boy neeraj chopra
Story first published: Monday, August 9, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X