ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം മലയാളം ആങ്കര്‍മാരില്‍ ഒരാള്‍! യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ ക്രെറ്റ വാങ്ങി പൂജ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാര്‍ത്ഥിയുമായ പൂജ കൃഷ്ണ പുത്തന്‍ കാര്‍ വാങ്ങി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ 'നൈറ്റ് എഡിഷന്‍' (Hyundai Creta Knight Edition) പതിപ്പാണ് താരം സ്വന്തമാക്കിയത്. പുത്തന്‍ വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങളും പ്രത്യേക റീലുകളും ആരാധകര്‍ക്കായി പൂജ കൃഷ്ണ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കുടുംബത്തോടൊപ്പം ഷോറൂമില്‍ എത്തി അതീവ സന്തോഷത്തോടെ കേക്ക് മുറിച്ചാണ് താരം പുതിയ അതിഥിയെ വീട്ടിലേക്ക് വരവേറ്റത്.

പൂജ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും ആശംസാപ്രവാഹമാണ്. സാധാരണ ക്രെറ്റ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഓള്‍-ബ്ലാക്ക് എക്സ്റ്റീരിയര്‍ തീമിലാണ് ഈ പ്രത്യേക നൈറ്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്തുള്ള തിളങ്ങുന്ന ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്ലും അതിനോടൊപ്പം നല്‍കിയിട്ടുള്ള ബ്ലാക്ക് ഹ്യുണ്ടായി ലോഗോയും ഈ എസ്‌യുവിക്ക് അഗ്രസീവ് ലുക്ക് നല്‍കുന്നുണ്ട്.

pooja krishna buys Hyundai creta

യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള മാറ്റ് ബ്ലാക്ക് ഫിനിഷുള്ള വലിയ അലോയ് വീലുകളും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഹ്യുണ്ടായി ക്രെറ്റ നൈറ്റ് എഡിഷന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ഓപ്ഷന്‍ 115hp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ്.

രണ്ടാമത്തെ ഓപ്ഷന്‍ കൂടുതല്‍ കരുത്തുള്ള 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡിസല്‍ എഞ്ചിനാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് മികച്ച ഇന്ധനക്ഷമതയും സുഗമമായ ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കാന്‍ നല്‍കാന്‍ പ്രാപ്തമാണ് ഈ രണ്ട് എഞ്ചിനുകളും. ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കുന്നതിനായി ഈ എഞ്ചിനുകള്‍ക്കൊപ്പം വ്യത്യസ്തമായ ഗിയര്‍ബോക്സ് ഓപ്ഷനുകളും ഹ്യുണ്ടായി ഓഫര്‍ ചെയ്യുന്നുണ്ട്.

pooja krishna buys Hyundai creta

പെട്രോള്‍ പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (IVT) ഓട്ടോമാറ്റിക് ഓപ്ഷനും ലഭ്യമാണ്. എന്നാല്‍ ഡിസല്‍ പതിപ്പില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ക്രെറ്റ നൈറ്റ് എഡിഷന്റെ ഇന്റീരിയറിലും കറുപ്പ് നിറത്തിന്റെ ആറാട്ടാണ്. ബ്ലാക്ക് ലെതറെറ്റ് കവറുകളാണ് എല്ലാ സീറ്റുകള്‍ക്കും നല്‍കിയിട്ടുള്ളത്. പ്രീമിയം ലുക്ക് നല്‍കാനായി ബ്രാസ് നിറത്തിലുള്ള പ്രത്യേക സ്റ്റിിച്ചിങ്ങുകളും ഡാഷ്ബോര്‍ഡില്‍ ചെറിയ ഇന്‍സെര്‍ട്ടുകളും കാണാം.

കൂടാതെ സ്‌പോര്‍ട്ടി ഫീല്‍ നല്‍കുന്ന മെറ്റല്‍ പെഡലുകളും സ്റ്റിയറിംഗ് വീലില്‍ ബ്ലാക്ക് ലെതര്‍ റാപ്പും ഇതിലുണ്ട്. പനോരമിക് സണ്‍റൂഫ്, വലിയ 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഈ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം മുന്‍വശത്തെ സീറ്റുകളില്‍ വെന്റിലേഷന്‍ സൗകര്യം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഡ്രൈവര്‍ സീറ്റിനായുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയുമുണ്ട്.

pooja krishna buys Hyundai creta

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഇതിലുണ്ട്. പ്രീമിയം ലുക്കും ഫീച്ചറുകളും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ ഈ വാഹനത്തിന്റെ പര്‍ച്ചേസ് മലയാളം ടെലിവിഷന്‍ രംഗത്തെ പൂജയുടെ വളര്‍ച്ചയാണ് അടയാളപ്പെടുത്തുന്നത്. 1439200 രൂപ മുതലാണ് നൈറ്റ് എഡിഷനിൽ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, July 15, 2026, 20:46 [IST]
English summary
Anchor pooja krishna buys brand new hyundai creta knight edition
കൂടുതല്‍... #celebrity car #hyundai creta #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X