ഒരുത്തനും വാങ്ങാൻ വരുന്നില്ല, ക്രെറ്റയുടെ കുറഞ്ഞ വിലയുള്ള പെർഫോമൻസ് മോഡൽ നിർത്തലാക്കി ഹ്യുണ്ടായി

ഇന്ത്യയിൽ പലരൂപത്തിൽ വാങ്ങാനാവുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ ക്രെറ്റ (Hyundai Creta). പെട്രോൾ, ഡീസൽ, ടർബോ-പെട്രോൾ, ഇലക്‌ട്രിക് എന്നിങ്ങനെ പല രൂപങ്ങളിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സ്പോർട് യൂട്ടിലിറ്റി വാഹനം വാങ്ങാനുള്ള അവസരമുണ്ട്. ഡ്രൈവിംഗ് ഹരമുള്ളവർക്ക് കൊണ്ടുനടക്കാൻ പറ്റിയ N-ലൈൻ പതിപ്പും ക്രെറ്റ (Hyundai Creta N Line SUV) അവതരിപ്പിച്ചിട്ടുണ്ട്. സ്പോർട്ടിയർ പെർഫോമൻസ് വേരിയന്റിന് കമ്പനി അടുത്തിടെ വില ചെറുതായൊന്ന് വർധിപ്പിച്ച് ഫാൻസിനെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ സങ്കടപ്പെടുത്തുന്ന മറ്റൊരു വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ.

ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ക്രെറ്റ N ലൈനിന്റെ എൻട്രി ലെവൽ N8 വേരിയന്റ് ഔദ്യോഗികമായി നീക്കം ചെയ്‌തതാണ് ആരാധകരെ നിരാശരാക്കുന്ന ആ വാർത്ത. ഈ അപ്‌ഡേറ്റോടെ, ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയുടെ സ്‌പോർട്ടിയർ ആവർത്തനം ഇപ്പോൾ സിംഗിൾ വേരിയന്റിൽ മാത്രമാവും വാങ്ങാനാവുക. വിൽപ്പന കുറഞ്ഞതും കൂടുതൽ ആളുകൾ എല്ലാ ഫീച്ചറുകളുമുള്ള ടോപ്പ് വേരിയന്റ് വാങ്ങുന്നതുമാവാം ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ഹ്യുണ്ടായിയെ നിർബന്ധിതരാക്കിയത്.

Hyundai Creta N Line Base N8 Variant Discontinued In India

ഹ്യുണ്ടായിയുടെ പെർഫോമൻസ് എസ്‌യുവിക്കായി ഇന്ത്യയിൽ 17.83 ലക്ഷം രൂപ മുതൽ 20.01 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടതായി വന്നിരുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ക്രെറ്റ N ലൈൻ മോഡലിന് തുടിപ്പേകാൻ എത്തുന്നത്. ഇത് സ്റ്റാൻഡേർഡ് ക്രെറ്റ എസ്‌യുവിക്ക് കരുത്ത് പകരുന്ന അതേ എഞ്ചിനാണെങ്കിലും സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി എഞ്ചിന് 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്‌തിരുന്നു.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 158 bhp കരുത്തിൽ പരമാവധി 253 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന വിധമാണ് ഈ എഞ്ചിൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ട്യൂൺ ചെയ്‌തിരിക്കുന്നത്. പെർഫോമൻസ് അധിഷ്ഠിതമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ തന്നെ വെറും 9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹ്യുണ്ടായി ക്രെറ്റ N ലൈൻ എസ്‌യുവിക്ക് സാധിക്കും.

Hyundai Creta N Line Base N8 Variant Discontinued In India

ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും പെർഫോമൻസ് മോഡലിൽ കമ്പനി ഒരുക്കിവെച്ചിട്ടുണ്ട്. ഇതോടൊപ്പം സ്നോ, സാൻഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളും ക്രെറ്റയുടെ സ്പോർട്ടി വേരിയന്റിന്റെ പ്രത്യേകതയാണ്. പെർഫോമൻസ് എസ്‌യുവിയായതിനാൽ മൈലേജ് കുറവായിരിക്കുമെന്ന ധാരണയൊന്നും വേണ്ട. ക്രെറ്റ N ലൈൻ പെർഫോമൻസ് എസ്‌യുവിക്ക് കമ്പനി പറയുന്നതനുസരിച്ച് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് മാനുവലിന് 18 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 18.2 കിലോമീറ്ററുമാണ്.

ക്രെറ്റയുടെ സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് പുതിയ സ്‌പോർട്ടി ഫ്രണ്ട് ഗ്രില്ലും N ലൈൻ ലോഗോയും സഹിതം എക്സ്റ്റീരിയർ ഡിസൈനിൽ ചെറിയ മാറ്റങ്ങളോടെയാണ് N ലൈൻ വേരിയന്റിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ സ്‌പോർട്ടി നിലപാട് ഉയർത്തുന്നിനായി റെഡ് ആക്‌സൻ്റുകളോടെയുള്ള കൂടുതൽ ആക്രമണാത്മകമായ ശൈലിയുള്ള ഫ്രണ്ട് ബമ്പറും ഹ്യുണ്ടായി സമ്മാനിച്ചിട്ടുണ്ട്.

Hyundai Creta N Line Base N8 Variant Discontinued In India

റെഡ് ആക്‌സൻ്റുകളുള്ള സൈഡ് സ്കർട്ടുകളും N ലൈൻ ബാഡ്‌ജിംഗോടുകൂടിയ പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും വശങ്ങളെ കിടിലമാക്കുന്നു. N ലൈൻ ലോഗോയും ചുറ്റും ചുവന്ന ആക്‌സൻ്റുകളുമുള്ള ഇൻ്റീരിയറും സെറ്റപ്പാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളാലും എസ്‌യുവി സമ്പന്നമാണ്.

ഇതോടൊപ്പം പവർഡ് ഡ്രൈവർ സീറ്റ്, ലെവൽ-2 ADAS സാങ്കേതികവിദ്യ, 360-ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോ എന്നീ ഫീച്ചറുകൾ കൂടിയാവുമ്പോൾ കൊടുക്കുന്ന കാശ് മുതലാവുകയും ചെയ്യും. എന്തായാലും ക്രെറ്റ N ലൈനിന്റെ എൻട്രി ലെവൽ N8 വേരിയന്റ് ഔദ്യോഗികമായി നിർത്തലാക്കുന്നത് വിൽപ്പനയെ കാര്യമായി ബാധിക്കാനിടയില്ലെന്ന് വേണം കരുതാൻ.

Article Published On: Saturday, July 4, 2026, 13:42 [IST]
English summary
Hyundai creta n line base n8 variant discontinued in india more details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X