ഇനി ഇതിനായി പണം മുടക്കേണ്ട, സ്‌മാർട്ട്ഫോണും ഡാഷ്ക്യാമായി ഉപയോഗിക്കാം

വാഹനങ്ങളിൽ ഘടിപ്പിക്കാനാവുന്ന ഏറ്റവും പ്രായോഗികവും ഉപകരാപ്രദവുമായ ആക്‌സസറികളിൽ ഒന്നാണ് ഡാഷ്ബോർഡ് ക്യാമറകൾ അഥവാ ഡാഷ്ക്യാമുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് ഇന്ത്യയിലും ഇപ്പോൾ പ്രചാരമേറിവരികയാണ്. എന്തിന് പൊലീസും മോട്ടോർ വാഹന വകുപ്പുമെല്ലാം ഇതിന് പൂർണ പിന്തുണ നൽകുന്നതും ആളുകൾക്ക് പ്രോത്സാഹനമാണ്.

വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളെയും കണ്ടെത്താൻ ഡാഷ്ക്യാമുകൾ ഏറെ സഹായകരമാണ്. കാറുകളിലെ ഡാഷ് ബോർഡ് ക്യാമറ സാധ്യമായവരെല്ലാം സ്ഥാപിക്കണമെന്നാണു പൊലീസിന്റെ നിർദേശം. എന്നാൽ ഇവ വാങ്ങിവെക്കാനുള്ള ചെലവിനെ കുറിച്ചോർത്ത് പലരും ഇത് വാങ്ങിവെക്കാൻ താത്പര്യം കാണിക്കാറില്ല. എന്നാൽ ഇപ്പോൾ വിപണിയിൽ എത്തുന്ന പുതിയ കാറുകൾക്കൊപ്പം വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ആക്‌സസറികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും സുരക്ഷയുമായി ബന്ധപ്പെട്ടതുമായ ഇനങ്ങളിലൊന്നായി ഡാഷ്‌ക്യാമുകൾ മാറിയിട്ടുണ്ട്.

Dashcams

വികസിത രാജ്യങ്ങളിലും പ്രീമിയം കാറുകളിലും ഇത് ഒരു പരിധിവരെ സാധാരണമാണെങ്കിലും ശരാശരി ഇന്ത്യൻ കാർ വാങ്ങുന്നവർക്ക് ഇത് വിലയേറിയ ഓപ്‌ഷണൽ ആക്‌സസറിയാണിത്. എന്നാൽ അധിക ചെലവാണെന്ന് കരുതുന്നവർക്ക് ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണിപ്പോൾ. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ഡാഷ്ബോർഡ് ക്യാമറയായി ഉപയോഗിക്കാനാവും എന്നതാണ് ആ വാർത്ത. ഇതിനായി ഒരു പ്രത്യേക ഉപകരണം ആവശ്യമായി വരില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ അടുത്തിടെ ചേർത്ത ഒരു ആപ്ലിക്കേഷന്റെ കോഡിൽ മറഞ്ഞിരിക്കുന്ന ഭാവി ഫീച്ചറുകൾ കണ്ടെത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. ഗൂഗിൾ പിക്‌സൽ സ്‌മാർട്ട്‌ഫോണുകളെ കാറുകളിലെ ഡാഷ്‌ക്യാമുകൾ പോലെ ഇരട്ടിയാക്കാൻ പ്രാപ്‌തമാക്കുന്ന ഒരു ഫംഗ്‌ഷനാണ് ആൻഡ്രോയിഡ് ഫോണിനെ ഡാഷ്ക്യാമാക്കാൻ സഹായിക്കുന്നത്. പക്ഷേ നാം ഉപയോഗിക്കുന്ന ഫോണുകൾ ഇത്തരത്തിൽ ഡാഷ്ക്യാമറയായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Android Smart Phones Can Use As Dashcams

കാരണം ഫോണിന്റെ മെമ്മറി പരിമിതികളും റെക്കോർഡിനിടയ്ക്ക് കോളുകളും മെസേജുകളും വരുന്നത് വീഡിയോ റെക്കോർഡിംഗിനെ ബാധിക്കും. ആയതിനാൽ ഒരു സെക്കൻഡറി ഫോൺ ഇതിനായി ഉപയോഗിക്കുന്നതാവും അനുയോജ്യം. സ്‌മാർട്ട്‌ഫോൺ ക്യാമറകൾ ഇന്ന് എത്രത്തോളം മെച്ചപ്പെട്ടുവെന്ന് കണക്കിലെടുത്ത് നല്ല നിലവാരമുള്ള വീഡിയോകൾ നൽകാനും ഇത് സഹായിക്കും. ഒരു ഡാഷ് ക്യാമിന്റെ പ്രവർത്തനക്ഷമത അതിന്റെ ക്യാമറയുടെ ഗുണനിലവാരം, ഫീൽഡ് ഓഫ് വ്യൂ, സ്റ്റോറേജ് ഓപ്ഷനുകൾ, കണക്റ്റിവിറ്റി മുതലായവയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്.

ആൻഡ്രോയിഡ് ഒഎസിന്റെ ഉടമസ്ഥതയിലുള്ള അതേ കമ്പനിയാണ് പിക്സൽ നിർമിച്ചിരിക്കുന്നത് എന്നതിനാൽ ഈ ഫീച്ചർ ആദ്യം ലഭിക്കുന്നത് ഗൂഗിൾ പിക്‌സൽ ഫോണുകളിലാവും. അതോടൊപ്പം തന്നെ മറ്റ് ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഇത് പുറത്തിറക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതിന്റെ സാധ്യകതകൾ ഇനിയും വിദൂരമാണെങ്കിലും ഭാവിയിൽ ഇത്തരം കാര്യങ്ങൾ കാറുകളുടെ ഉപയോഗത്തെ കൂടുതൽ അനായാസമാക്കും.

Android Smart Phones Can Use As Dashcams

ഡാഷ് ക്യാമിന്റെ ഇടപെടൽ മൂലം ഒട്ടേറെ അപകടങ്ങളുടെ വിവരങ്ങളും കുറ്റകൃത്യങ്ങളും വരെ തെളിഞ്ഞിട്ടുണ്ട്. നമ്മുടെ യാത്രകളുടെ റെക്കോർഡിംഗാണ് ഇവ പകർത്തിയെടുക്കുന്നത്. സ്വന്തം വാഹനം അപകടത്തിൽപെട്ടാലോ, തട്ടോ മുട്ടോ മൂലം തർക്കമോ ഉണ്ടായാലോ റെക്കോർഡിംഗ് തെളിവായി നമുക്ക് കാണിക്കാനാവും. കൂടാതെ, ഒരു ഡ്രൈവറുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും വാഹനത്തെ മോഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ശരിയായ ഇൻഷുറൻസ് ക്ലെയിമുകൾക്കും ഇവ സഹായകരമാണ്.

മിക്ക കമ്പനികളും ഇപ്പോൾ ഒരു ആക്സസറി ഇനമായി ഡാഷ്‌ക്യാമിന്റെ ഓപ്‌ഷൻ നൽകുമ്പോൾ ഹ്യുണ്ടായി വെന്യു N ലൈനും 360-ഡിഗ്രി ക്യാമറ സജ്ജീകരണത്തിന്റെ ഭാഗമായി XUV700 എസ്‌യുവിയും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ഡാഷ്ക്യാമറ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉടൻ പുറത്തിറക്കാനിരിക്കുന്ന എക്‌സ്‌റ്റർ മൊക്രോ എസ്‌യുവിയും ഡാഷ്‌ക്യാം ലഭിക്കുന്ന മോഡലാവും. ഇതിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമായിരിക്കും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുക.

More from DriveSpark

Article Published On: Saturday, May 20, 2023, 11:05 [IST]
English summary
Android smart phones can use as dashcams soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X