ഒരുകാലത്ത് ഏഷ്യയിലെ സമ്പന്നൻ, ഇപ്പോൾ പാപ്പർ; ബെൻസ് വിറ്റ് ഹ്യുണ്ടായി വാങ്ങിയ ആളെ മനസിലായോ

ഇന്ത്യയിലെ ഏറ്റവും ധനികരായ അംബാനി കുടുംബത്തെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. നീ ആര് അംബാനിയുടെ മോനോ, മോളോ എന്നൊക്കെ ഒരുതവണയെങ്കിലും ജീവിതത്തിൽ കേട്ടിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. ഇതിൽ പലരും മുകേഷ് അംബാനിയുടെ വിശേഷങ്ങളായിരിക്കും കൂടുതലും അറിയുകയെങ്കിലും സഹോദരന്‍ അനില്‍ അംബാനിയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.

ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു അനില്‍ അംബാനി. എന്നാല്‍ പിന്നീട് അദ്ദേഹം ബിസിനസില്‍ തകര്‍ന്നടിയുകയായിരുന്നു. 2008-ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ മൊത്തം ആസ്​തി. എന്നാൽ ചൈനീസ്​ ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്​തി വട്ടപൂജ്യ​മായെന്ന വാദവുമായി അനിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

Anil Ambani Spotted In Humble Hyundai Ioniq 5

മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് അനിലിന് തിരിച്ചടിയുണ്ടാവാന്‍ തുടങ്ങിയത്. എന്തായാലും മറ്റൊരു കാരണത്താൽ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ് ഇദ്ദേഹം. മറ്റൊന്നുമല്ല യാത്രകൾക്കായി പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. അതും അത്യാഡംബര വാഹനങ്ങളിൽ മാത്രം സഞ്ചരിച്ചിരുന്ന മുൻകേടിപതി ഇപ്പോൾ സിമ്പിളായാണ് യാത്രകൾ ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി വലിയ ചെലവുള്ള ആഡംബര പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നതിനു പകരം ചെലവ് കുറവുള്ള പുതിയ ഇലക്‌ട്രിക് കാറിലേക്കാണ് അനിൽ അംബാനി ഇപ്പോൾ യാത്ര മാറ്റിയിരിക്കുന്നത്. തൻ്റെ വ്യവസായ സാമ്രാജ്യം തകർന്നടിഞ്ഞതോടെ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇവിയായി അയോണിക് 5 മോഡലാണ് ഇപ്പോൾ അദ്ദേഹം ഉപയോഗിക്കുന്നത്.

Anil Ambani Spotted In Humble Hyundai Ioniq 5

പുത്തൻ വാഹനത്തിൽ യാത്ര ചെയ്യുന്ന അനിൽ അംബാനിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വാഹനത്തിലേക്ക് യാത്രകൾ പറിച്ചുനട്ടതിന്റെ വാർത്തകൾ പുറംലോകം അറിയുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന അദ്ദേഹത്തെ മുംബൈ വിമാനത്താവളത്തിലാണ് പാപ്പരാസികൾ കണ്ടെത്തിയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഇടം നേടിയ അനിലിന്റെ ഈ യാത്ര എന്തായാലും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

'ഹംബിൾ' ഹ്യുണ്ടായി കാർ അദ്ദേഹത്തിൻ്റെ ബാങ്ക് ബാലൻസിൻ്റെ പ്രതിനിധിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, റോൾസ് റോയ്‌സ് ഫാൻ്റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബര കാറുകളിലാണ് അനിൽ അംബായി മുമ്പ് യാത്രകൾ ചെയ്‌തിരുന്നത്. ഔദ്യോഗികമായി പാപ്പരായതിന്റെ നേർക്കാഴ്ച്ചയാണ് ഇപ്പോൾ ഈ കാണുന്നതെന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തിട്ടുണ്ട്.

പക്ഷേ അനിൽ അംബാനി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ഹ്യുണ്ടായി അയോണിക് 5 ഒരു വിലകുറഞ്ഞ കാറല്ല എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ച കാറുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. തുടർന്ന് വിപണനത്തിനായി എത്തിയ ഇവിക്ക് ഇപ്പോൾ 46.05 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

ഇന്ത്യയിൽ 215 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന റിയർ-മൌണ്ടഡ് ഇലക്ട്രിക് മോട്ടോറുള്ള ഹ്യുണ്ടായി അയോണിക് 5 ഒരു റിയർ-വീൽ ഡ്രൈവ് വെഹിക്കിളായി മാത്രമാണ് വിൽക്കപ്പെടുന്നത്. ഇലക്ട്രിക് വാഹനത്തിൻ്റെ 72.6kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ ഏകദേശം 631 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കണക്കുകൾ. അതായത് അയോണിക് കാറിന് കിലോമീറ്ററിന് വെറും 75 പൈസയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നത്.

Anil Ambani Spotted In Humble Hyundai Ioniq 5

അയോണിക് 5 ഇവിയുടെ പ്രതിമാസ ചാർജിംഗ് ചെലവ് 1125 രൂപ മാത്രമാണ് വരികയെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ അനിൽ അംബാനിയുടെ യാത്രാ ചെലവുകൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കാം. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ആള് പുലിയാണ്. വേണ്ട കാര്യങ്ങൾക്ക് എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഇവി സഹായിക്കും.

18 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കാറിന് കഴിയും. കൂടാതെ, 100 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ ഒരാൾക്ക് അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ മതിയാകുമെന്നതും നേട്ടമാണ്. ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ലോകത്തിൻ്റെ വീക്ഷണത്തെ മാറ്റിമറിക്കുന്ന വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ഇലക്‌ട്രിക് വെഹിക്കിൾ ഓഫ് ദ ഇയർ, വേൾഡ് കാർ ഡിസൈൻ ഓഫ് ദി ഇയർ എന്നിങ്ങനെ 2022 ലെ വേൾഡ് കാർ അവാർഡുകൾ വാരിക്കൂട്ടാനും അയോണിക്കിന് സാധിച്ചിട്ടുണ്ട്. ​

More from DriveSpark

Article Published On: Saturday, February 3, 2024, 8:30 [IST]
English summary
Anil ambani spotted in humble hyundai ioniq 5 electric suv instead of luxury cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X