ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡിന്റെ ഇന്ത്യയിലെ ക്രോസ്ഓവർ മോഡലായി എത്തിയ വാഹനമായിരുന്നു ഫ്രീസ്റ്റൈൽ. ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്കായ ഫിഗോയുടെ പ്ലാറ്റ്ഫോമില്‍ നിരത്തിലെത്തിയ ഇതിന് ഒരു വലിയ ആരാധകവൃന്ദം തന്നെ രാജ്യത്തുണ്ടായിരുന്നു.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

അമേരിക്കന്‍ കുടുംബത്തില്‍പ്പെട്ട ഫോര്‍ഡിന്റെ കോംപാക്ട് യൂട്ടിലറ്റി വാഹനമായാണ് ഫ്രീസ്റ്റൈലിനെ ഇന്ത്യയില്‍ പരിചയപ്പെടുത്തിയതു തന്നെ. 2018 ഏപ്രിലിലാണ് കമ്പനി ഫ്രീസ്റ്റൈൽ ആദ്യമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചതു തന്നെ.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

രണ്ടാം തലമുറ ഫിഗോ ഹാച്ച്‌ബാക്കിന്റെ ക്രോസ്ഓവർ-എസ്‌ക്യൂ പതിപ്പായാണ് ഈ കാർ പേരെടുത്തതെങ്കിലും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ഫ്രീസ്റ്റൈലിന് സാധിച്ചിരുന്നു. മോഡൽ ഒരിക്കലും ഫോർഡ് ഇന്ത്യയ്‌ക്കായി വലിയ വിൽപ്പന സംഖ്യകൾ കൊണ്ടുവന്നിട്ടില്ലെങ്കിലും, ഹാച്ച്‌ബാക്കിനെക്കാൾ അൽപ്പം പരുഷമായ എന്തെങ്കിലും തിരയുന്നവർക്കായുള്ള ഉത്തമ തെരഞ്ഞെടുപ്പായിരുന്നു ഫ്രീസ്റ്റൈൽ എന്നുവേണം പറയാൻ.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

ഇത് തികച്ചും കഴിവുള്ള ഒരു കാറാണെന്നും ഇപ്പോഴും വാങ്ങാൻ നല്ല ഓപ്ഷനാണെന്നും നിസംശയം പറയാം. ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചപ്പോൾ മറ്റെല്ലാ മോഡലുകൾക്കുമൊപ്പം ഫ്രീസ്റ്റൈലും ഇന്ത്യവിട്ടു. എന്നാൽ സെക്കൻഡ് ഹാൻഡ് വിപണിയിൽ വാഹനത്തെ സ്വന്തമാക്കാൻ നിങ്ങൾക്കാവും.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഫ്രീസ്റ്റൈൽ വാഗ്ദാനം ചെയ്തിരുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ രണ്ടും വളരെ മികച്ചതായിരുന്നുവെന്നു വേണം പറയാൻ. 2018-ലാണ് വിപണിയിൽ എത്തുന്നത് എന്നതിനാൽ തന്നെ അത്ര പഴതായി ഇവനെ കാണാനുമാവില്ല.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

യൂസ്‌ഡ് കാർ വിപണിയിൽ വാഹനത്തിന്റെ കണ്ടീഷൻ അനുസരിച്ച് ഏകദേശം 4 ലക്ഷം രൂപയ്ക്കും 8 ലക്ഷം രൂപയ്ക്കുമിടയിൽ ഫോർഡ് ഫ്രീസ്റ്റൈൽ ലഭ്യമാവും. എന്നാൽ ഈ അമേരിക്കൻ ക്രോസ്ഓവർ വാങ്ങുന്നതിനു മുമ്പ് മോഡലിനുള്ള ഗുണങ്ങളും ദോഷങ്ങളും നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

ആദ്യം ഗുണങ്ങൾ അഥവാ മേൻമകൾ എന്തെല്ലാമെന്ന് അറിയാം

ഫോർഡ് ഫ്രീസ്റ്റൈലിന്റെ മേൻമകളിലേക്ക് വരുമ്പോൾ അതിന്റെ ഹാൻഡിലിംഗ് മികവിനെ കുറിച്ചു തന്നെ വേണം ആദ്യം പറയാൻ. കൂടാതെ റൈഡ് നിലവാരവും വളരെ മനോഹരമാണ്. ഫിഗോ ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വർധിച്ച 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഈ ക്രോസ്ഓവറിന്റെ പ്രത്യേകതയാണ്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഫ്രീസ്റ്റൈൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പെർഫോമൻസിന്റെ കാര്യത്തിലും രണ്ടും വളരെ ശ്രദ്ധേയമാണ്. ആദ്യത്തേത് 94 bhp പവറിൽ 120 Nm torque വരെ നൽകുമ്പോൾ ഡീസൽ യൂണിറ്റ് 99 bhp കരുത്തിൽ 215 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും വാഹനം മിടുക്കനാണെന്ന് പറയാതെ വയ്യ. ഫ്രീസ്റ്റൈലിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടു കൂടിയ ഡ്യുവൽ എയർബാഗുകളും എബിഎസും ഫോർഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

അതേസമയം ക്രോസ്ഓവറിന്റെ ടോപ്പ്-എൻഡ് മോഡലിന് 6 എയർബാഗുകൾ വരെയും ലഭിക്കുന്നുണ്ട്. ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ നിന്നുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് കൈവശമുള്ള ഫിഗോയെ അടിസ്ഥാനമാക്കിയുള്ളതാണ് കാർ എന്നതിനാൽ ഫ്രീസ്റ്റൈലിനും ഇതേ റേറ്റിംഗ് തന്നെയാണുള്ളത്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

ഫ്രീസ്റ്റൈലിന്റെ ക്യാബിനും വളരെ വിശാലമാണ്. അതോടൊപ്പം തന്നെ ഇന്റീരിയറിലെ ഫിറ്റും ഫിനിഷും മികച്ചതാണെന്നതും ശ്രദ്ധേയമാണ്. വേരിയന്റിനെ ആശ്രയിച്ച് ഫോർഡിന്റെ SYNC3, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും നിങ്ങൾക്ക് ലഭിക്കും.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

പോരായ്‌മകളുമുണ്ട്...

ഫ്രീസ്റ്റൈൽ ക്രോസ്ഓവർ പോലെയുള്ള സ്റ്റൈലിംഗുമായി വരുന്നുണ്ടെങ്കിലും അതെല്ലാം വെറും ഗിമ്മിക്ക് മാത്രമായിരുന്നുവെന്നു വേണം പറയാൻ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസിന് ഉയരമുള്ള സ്പീഡ് ബമ്പുകളും ചെറിയ കുഴികളും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും ഇത് കൃത്യമായി ഓഫ്-റോഡിംഗ് അനുഭവങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്ന് ആദ്യമേ മനസിൽ കരുതിവെച്ചോണം.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

ഫോർഡ് ഫ്രീസ്റ്റൈലിന്റെ ഇന്റീരിയർ തീർച്ചയായും വിശാലമാണെങ്കിലും പ്ലാസ്റ്റിക് പാർട്‌സുകളുടെ ഗുണനിലവാരം തീർച്ചയായും കൂടുതൽ മെച്ചപ്പെടുത്താൻ അമേരിക്കൻ വാഹന നിർമാതാക്കൾക്ക് കഴിയുമായിരുന്നു. കൂടാതെ, ഫ്രീസ്റ്റൈലിന് പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളോ എൽഇഡി ഡിആർഎല്ലുകളോ ഒരു ഓപ്ഷനായി പോലും ലഭിക്കുന്നില്ലെന്നതും ഇന്നത്തെ കാലത്ത് ഒരു പോരായ്‌മയായി തോന്നിയേക്കാം.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

കാരണം ഈ സജ്ജീകരണങ്ങളെല്ലാം മിക്ക വാഹനങ്ങളിലും വളരെ സാധാരണമായിരിക്കുന്നു എന്നതു തന്നെയാണ്. ഫിഗോ, ആസ്പയർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഫ്രീസ്റ്റൈലിന് ഒരിക്കലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ലഭിച്ചിട്ടില്ല. ക്രോസ്ഓവറിന്റെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ 5 സ്പീഡ് മാനുവൽ യൂണിറ്റിൽ മാത്രമാണ് നിരത്തിലെത്തിയിട്ടുള്ളത്.

ഫോര്‍ഡിന്റെ കോംപാക്‌ട് യൂട്ടിലറ്റി വാഹനമായ ഫ്രീസ്റ്റൈല്‍, സെക്കൻഡ് ഹാൻഡ് വാങ്ങണോ?

മൂന്നു വർഷത്തിലേറെയായി മാത്രമാണ് ഫ്രീസ്റ്റൈൽ വിപണിയിൽ വിൽപ്പനയ്‌ക്കുണ്ടായിരുന്നുള്ളൂ. ഈ കാലയളവിൽ പോലും ഫിഗോ അല്ലെങ്കിൽ ആസ്പയർ പോലെ ഉയർന്ന വിൽപ്പന കൈവരിക്കാൻ ക്രോസ്ഓവറിന് സാധിച്ചിട്ടില്ല. ആയതിനാൽ യൂസ്‌ഡ് കാർ വിപണിയിൽ ഒരു നല്ല മോഡൽ കണ്ടെത്താൻ ചിലപ്പോൾ പാടുപെടേണ്ടി വന്നേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Are you looking to buy second hand ford freestyle here are some pros and cons
Story first published: Saturday, September 10, 2022, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X