ലക്ഷ്വറി കാറൊന്നും സെറ്റാവൂല്ല, സിഐഡി മൂസയിലെ വില്ലൻ വാങ്ങിയ പുത്തൻ 'സിമ്പിൾ എസ്‌യുവി' കണ്ടോ?

സിഐഡി മൂസ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറി പാർത്ത വില്ലനാണ് ആശിഷ് വിദ്യാർത്ഥി. ചെസ്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിലൂടെയും തന്റെ വില്ലനിസം മലയാളികൾക്ക് മുന്നിൽ താരം ആടിത്തിമിർക്കുകയും ചെയ്‌തിട്ടുണ്ട്.

മലയാളത്തിലൂടെ മാത്രമല്ല, തമിഴ് ചിത്രങ്ങളിലെ വില്ലൻ, സഹനടൻ എന്നീ വേഷങ്ങളിലൂടെയും നമുക്കെല്ലാം പ്രിയങ്കരനാണ് ഇദ്ദേഹം. സിനിമയ്ക്ക് പുറമെ തന്റെ വിശേഷങ്ങളും യാത്രകളും തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് എത്തിക്കാനും ആശിഷ് വിദ്യാർത്ഥി മറക്കാറില്ല. അങ്ങനെ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന നടന്റെ രണ്ടാം വിവാഹവും അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

Ashish Vidyarthi Buys Used Mahindra XUV700 SUV

പ്രണയിക്കാനും വിവാഹം കഴിക്കാനും പ്രായമൊരു തടസമല്ലെന്ന് കാണിച്ചു തന്ന ആശിഷ് വിദ്യാർത്ഥിയുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടിയെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു പ്രീമിയം എസ്‌യുവിയെ കൂടെക്കൂട്ടിയിരിക്കുകയാണ് താരം. ലക്ഷ്വറി കാറിനു പകരം മഹീന്ദ്ര XUV700 എന്ന പ്രീമിയം എസ്‌യുവിയാണ് ആശിഷ് സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര ജീവിതം നയിക്കുന്ന സിനിമയിലെ പല നടന്മാരിൽ നിന്നും വ്യത്യസ്തമായി വളരെ എളിമയുള്ള ജീവിതശൈലിയാണ് ആശിഷ് വിദ്യാർത്ഥിക്കുള്ളത്.

ഇതിനുള്ള തെളിവാണ് യാത്രകൾക്കായി കൂടെക്കൂട്ടിയിരിക്കുന്ന പുത്തൻ അതിഥിയും. ഫിഫ്റ്റി പ്ലസ് സിന്ദഗി എന്ന യൂട്യൂബ് ചാനലാണ് താരം XUV700 സ്വന്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുതിയ മോഡലിന് പകരം മഹീന്ദ്രയുടെ യൂസ്‌ഡ് മോഡലാണ് സിനിമാ താരത്തിന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡെലിവറി എടുത്തതിനു ശേഷം നടനും കുടുംബവും മതപരമായ ആചാരങ്ങളും പൂജയും നടത്തുന്നതും വീഡിയോയിൽ കാണാനാവും.

Ashish Vidyarthi Buys Used Mahindra XUV700 SUV

ആശിഷ് വിദ്യാർത്ഥി ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നതിനാൽ മികച്ചൊരു തെരഞ്ഞെടുപ്പാണ് ഈ വാഹനം എന്നതിലും സംശയം വേണ്ട. 5 സീറ്റർ മോഡലായതിനാൽ ധാരാളം ബൂട്ട് സ്പേസും മഹീന്ദ്രയുടെ ഈ പ്രീമിയം എസ്‌യുവിക്കുണ്ട്. തന്റെ ജീവിതത്തിൽ താൻ ആദ്യമായി വാങ്ങിയ ഓട്ടോമാറ്റിക് കാറാണിതെന്നും ആശിഷ് വീഡിയോയിൽ പരാമർശിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിലുള്ള XUV700 എസ്‌യുവിയാണ് ഗരാജിലേക്ക് എത്തുന്നത്.

കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ കാണിക്കാതെയും കാറിന് നൽകിയ വിലയും താരം വെളിപ്പെടുത്തിയിട്ടില്ല. 14.03 ലക്ഷം രൂപ മുതൽ 26.57 ലക്ഷം രൂപ വരെയാണ് നിലവിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. 2021-ലാണ് കമ്പനി ഏറെ ജനപ്രിയമായിരുന്ന XUV500 മോഡലിന്റെ പിൻഗാമിയായി XUV700 പുറത്തിറക്കുന്നത്. പിന്നീട് വൻഹിറ്റായി മാറിയ മോഡൽ ഇന്ന് ബ്രാൻഡ് നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡൽ കൂടിയാണ്.

Ashish Vidyarthi Buys Used Mahindra XUV700 SUV

മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും സാങ്കേതികമായി പുരോഗമിച്ച സ്പോർട് യൂട്ടിലിറ്റി വാഹനം കൂടിയാണ് XUV700. ഈ സെഗ്‌മെന്റിൽ ADAS അവതരിപ്പിച്ച ആദ്യ കാറും ഇതുതന്നെയാണ്. ഡാഷ്‌ബോർഡിൽ ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റിയർ എസി വെന്റുകൾ, പനോരമിക് സൺറൂഫ്, സോണി സ്പീക്കറുകൾ തുടങ്ങിയ സവിശേഷതകളോടെ പ്രീമിയം ലുക്ക് ഉള്ള ഇന്റീരിയറാണ് എസ്‌യുവിയിൽ വരുന്നത്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയും അതിലേറെയും പോലെയുള്ള ADAS സവിശേഷതകളും മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയുടെ ഭാഗമാണ്. മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന റഡാറുകളും കാറിന് ചുറ്റും ക്യാമറകളുമാണ് ഈ സവിശേഷതകളെല്ലാം നിയന്ത്രിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.

Ashish Vidyarthi Buys Used Mahindra XUV700 SUV

പെട്രോൾ പതിപ്പിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് എഞ്ചിനും ഡീസൽ പതിപ്പിൽ 2.2 ലിറ്റർ എംഹോക്ക് ടർബോചാർജ്ഡ് യൂണിറ്റുമാണ് കമ്പനി ഉപയോഗിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വണ്ടി വാങ്ങാനും സാധിക്കും. ആശിഷ് വിദ്യാർത്ഥി വാങ്ങിയത് പെട്രോളാണോ ഡീസലാണോ എന്ന് വ്യക്തമല്ല. ഡീസൽ ഓട്ടോമാറ്റിക് ടോപ്പ് എൻഡ് വേരിയന്റിൽ ഓൾ-വീൽ ഡ്രൈവ്‌ട്രെയിനുമായാണ് (AWD) മഹീന്ദ്ര XUV700 വരുന്നത് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെ മൊത്തത്തിൽ സേഫ്റ്റിയുടെയും ഫീച്ചറുകളുടെയും കാര്യത്തിലും വളരെ മുന്നിലാണ് ആശിഷ് വിദ്യാർത്ഥി സ്വന്തമാക്കിയ വാഹനം നിൽക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും എസ്‌യുവി 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ടാറ്റ സഫാരി, എംജി ഹെക്‌ടർ ഹ്യുണ്ടായി അൽകസാർ പോലുള്ള വമ്പൻ മോഡലുകളുമായാണ് മഹീന്ദ്ര XUV700 മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 24, 2023, 10:31 [IST]
English summary
Ashish vidyarthi buys used mahindra xuv700 suv images and video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X