അശോക് ലെയ്‌ലാൻഡ് മുതലാളി വരെ വാങ്ങി മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവി, ഇനി മസ്‌ക് വാങ്ങിയാലും അതിശയിക്കാനില്ല

മഹീന്ദ്ര (Mahindra) ഏത് പുതിയ വാഹനം പുറത്തിറക്കിയാലും ഹിറ്റായിക്കൊണ്ടിരിക്കുന്ന കാലമാണിത്. രണ്ടാംതലമുറ ഥാർ, XUV700, സ്കോർപിയോ N, XUV 3XO തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്തിനേറെ പറയുന്നു അടുത്തിടെ ഇന്ത്യക്കായി സമ്മാനിച്ച BE 6, XEV 9e ഇലക്‌ട്രിക് എസ്‌യുവികൾ വരെ ലോകശ്രദ്ധപിടിച്ചുപറ്റിയത് വെറുതേയല്ല. എതിരാളികൾ വരെ രഹസ്യമായി ആരാധിക്കുന്ന ഇവികളായി ഇരുവരും മാറിയിട്ടുണ്ടെന്നതാണ് സത്യം. സെലിബ്രിറ്റികളും വലിയ വ്യവസായി പ്രമുഖരുമെല്ലാം കൂട്ടത്തോടെ എത്തുന്നുമുണ്ടിപ്പോൾ. രണ്ട് പുത്തൻ വൈദ്യുത കാറുകളുടേയും ഡെലിവറിയും വലിയ ആഘോഷമാക്കി കമ്പനി മാറ്റിയിട്ടുണ്ട്.

എതിരാളികൾ വരെ രഹസ്യമായി ആരാധിക്കുന്നുവെന്ന് ചുമ്മാതെ പറഞ്ഞതല്ല കേട്ടോ. അശോക് ലെയ്‌ലാൻഡിന്റെ ഉടമസ്ഥതയിലുള്ള സ്വിച്ച് മൊബിലിറ്റി വാഹന വിഭാഗത്തിന്റെ സിഇഒയായ മഹേഷ് ബാബു വരെ XEV 9e ഇലക്‌ട്രിക് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. അതായത് എതിർ ചേരിയിൽ നിന്ന് വരെ വാഹനത്തിന് ഫാൻസ് എത്തിയിരിക്കുന്നെന്ന് സാരം. വാണിജ്യ വാഹന വിഭാഗത്തിൽ മഹീന്ദ്രയുടെ വലിയ എതിരാളിയാണ് അശോക് ലെയ്‌ലാൻഡ്.

Ashok Leyland Switch CEO Bought New Mahindra XEV 9E Electric SUV

എന്തായാലും ഇഷ്‌ടപ്പെട്ട വാഹനം കാശ് കൊടുത്ത് വാങ്ങിക്കുന്നതിൽ സൌഹൃദം മാത്രമേ കാണാനാവൂ. മഹേഷ് ബാബു തന്റെ X പ്രൊഫൈലിലൂടെയാണ് മഹീന്ദ്ര XEV 9e ഇലക്‌ട്രിക് എസ്‌യുവി വാങ്ങിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം എത്തി പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ ചിത്രങ്ങൾ എന്തായാലും ശ്രദ്ധനേടിയിട്ടുണ്ട്. മുമ്പ് മഹീന്ദ്രയുടെ തന്നെ ഐക്കണിക് മോഡലായ XUV 500 ആണ് സ്വിച്ച് മൊബിലിറ്റി സിഇഒ ഉപോഗിച്ചിരുന്നത്.

ഇത് കൊടുത്തതിന് ശേഷമായിരിക്കാം പുതിയ ഇലക്ട്രിക് എസ്‌യുവിയിലേക്ക് മഹേഷ് ബാബു ചേക്കേറിയിരിക്കുക. വൈവിധ്യമാർന്ന കളർ ഓപ്ഷനിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബ്ലൂ നിറമാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും ഫീച്ചറുകളുള്ളതും സാങ്കേതികമായി പുരോഗമിച്ചതുമായ ഇലക്ട്രിക് എസ്‌യുവിയായാണ് XEV 9e ഇവിയെ വിശേഷിപ്പിക്കുന്നത് തന്നെ.

59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് ഇവിയിലുള്ളത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഡെലിവറിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ചെറിയ ബാറ്ററി പതിപ്പ് 228 bhp കരുത്തും 380 Nm ടോർക്കും നൽകുമ്പോൾ സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യും. വലിയ 79 kWh വേരിയന്റുകൾ 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ഇതിന് സിംഗിൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പുതിയ മഹീന്ദ്ര XEV 9E ഇവിക്ക് 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുത്തൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നതും.

Ashok Leyland Switch CEO Bought New Mahindra XEV 9E Electric SU

ഡിസൈനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഹോളിവുഡ് സിനിമകളിൽ കണ്ടിരിക്കുന്ന അന്യഗ്രഹ ജീവികളുടെ വാഹനത്തിന് സമാനമായ രൂപം ആരേയും ഞെട്ടിക്കുന്നതാണ്. മുൻവശത്ത് കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു കണക്റ്റിംഗ് ബാറും ഉള്ള ഒരു കൂപ്പെ പോലുള്ള ഡിസൈൻ മഹീന്ദ്ര XEV9e ഇലക്‌ട്രിക് എസ്‌യുവിയെ കിടിലമാക്കുന്ന സംഗതിയാണ്.

മഹീന്ദ്രയുടെ മിക്ക ആധുനിക വാഹനങ്ങളെയും പോലെ XEV 9e ഫീച്ചറുകളാൽ സമ്പന്നമാണെന്ന് ഊഹിക്കാല്ലോ. ഇന്റീരിയറിലേക്ക് കയറിയാൽ പലരുടേയും കണ്ണ്തള്ളിയേക്കാനും സാധ്യതയുണ്ട്. മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിളിക്കുന്നതും. കൂടാതെ പിൻസീറ്റ് യാത്രക്കാർക്ക് വിനോദം നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മഹീന്ദ്ര രണ്ട് സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട് കേട്ടോ.

Ashok Leyland Switch CEO Bought New Mahindra XEV 9E Electric SU

വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർക്കിടെക്ചർ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകൾ. 7-എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

More from DriveSpark

Article Published On: Tuesday, April 1, 2025, 18:18 [IST]
English summary
Ashok leyland switch ceo bought new mahindra xev 9e electric suv
കൂടുതല്‍... #mahindra #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X