ലോകത്തിലെ ഏറ്റവും സെക്‌സിയായ ഓട്ടക്കാരി; ഈ വിവാദ സുന്ദരിക്ക് സ്വന്തമായുള്ളത് രണ്ട് കാറുകൾ മാത്രം
ലോകത്തിലെ ഏറ്റവും സെക്സിയായ ഓട്ടക്കാരിൽ ഒരാളാണ് ജർമൻ അത്ലറ്റായ അലിക്ക ഷ്മിഡിറ്റ്. ഇൻസ്റ്റഗ്രാമിൽ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരം മെഡൽ നേട്ടങ്ങളിലൂടെയൊന്നുമല്ല പേരും പ്രശസ്‌തിയുമെടുത്തത്. ട്രാക്കിനു പുറത്ത് വലിയ സെലിബ്രിറ്റിയാണെങ്കിലും സ്വന്തം ടീമിനകത്തു പോലും വിവാദ നായികയാണ് കക്ഷി. പാരീസ് ഒളിംപിക്സിൽ പോലും വാർത്തകളിൽ നിറഞ്ഞു നിന്ന അലികയുടെ മെഡൽ നേട്ടങ്ങളേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ സെക്‌സി ലുക്കിലാണ്. 4X400 മീറ്റര്‍ റിലേയിലെ ജര്‍ന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണെങ്കിലും ഇത്തവണത്തെ സെലക്ഷനിൽ ഉൾപ്പെടെ പുള്ളിക്കാരി ചീത്തപ്പേര് കേൾപ്പിച്ചാണ് മടങ്ങിയത്.
യോഗ്യത റൗണ്ടില്‍ ഏഴാം സ്ഥാനത്ത് ടീം ഫിനിഷ് ചെയ്തതോടെ ഇത്തവണ അലിക്ക അടങ്ങുന്ന ടീമിന് ഒളിംപിക്സ് ഫൈനലിലേക്ക് എത്താന്‍ സാധിച്ചില്ല. ഒളിംപിക്സിന് മുമ്പ് ജര്‍മന്‍ ഓട്ടക്കാരി ലൂണാ ബുള്‍മാഹിന് പകരം അലിക്ക ഷ്മിഡിറ്റിനെ ഉള്‍പ്പെടുത്തിയതെല്ലാം വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്തായാലും ഒളിംപിക്സില്‍ മെഡല്‍ നേടിയില്ലെങ്കിലും വലിയ കായിക വേദിയിൽ പങ്കെടുക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് അലിക്ക. ഓസ്ട്രേലിയന്‍ മാസികയായ ബസ്റ്റഡ് കവറേജാണ് അലിക്കയ്ക്ക് ലോകത്തിലെ ഏറ്റവും സെക്സിയായ ഓട്ടക്കാരിയെന്ന പട്ടം കൊടുത്തത്.

അലിക്ക മേഗൻ ഷ്മിഡ് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ആരും കണ്ടാൽ ഒന്ന് നോക്കിപ്പോവുന്ന സൌന്ദര്യം കൈവശമുള്ള അലിക്ക അത്ലറ്റ് എന്നതിലുപരി വിലപിടിപ്പുള്ള മോഡൽ കൂടിയാണ്. ഇതിനകം ചില വലിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള ജർമൻ കായിക താരത്തിന്റെ ആസ്തി ഏകദേശം 2 ദശലക്ഷം ഡോളറാണെന്ന് റിപ്പോർട്ടുകൾ. അതായത് ഏകദേശം 16.48 കോടി രൂപ. കാറുകളോടും വലിയ താത്പര്യമുള്ള അലിക്കയുടെ ഗരാജിലെ വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്ന് നോക്കിയാലോ?
വോൾവോ XC60: പ്രശസ്ത ജർമൻ അത്‌ലറ്റിന്റെ വാഹന ശേഖരങ്ങളിലുള്ള പ്രധാന കാറുകളിൽ ഒന്നാണ് സ്വീഡിഷ് ബ്രാൻഡിന്റെ ഈ എസ്‌യുവി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമക്കുന്ന വോൾവോയുടെ XC60 ഇന്ത്യയിലും ഏറെ പ്രചാരമുള്ള മോഡലാണ്. 250 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

ഈ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫോർ വീൽ ഡ്രൈവ് ഓപ്ഷനുമുള്ള വോൾവോ XC60 എസ്‌യുവിക്ക് 70 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. 4.7 മീറ്റർ നീളമുള്ള ആഡംബര എസ്‌യുവിക്ക് 2.62 മീറ്റർ വീൽബേസാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ലഗേജ് സ്പേസിനായി കമ്പനി 483 ലിറ്റർ സ്പേസും ഒരുക്കിയിട്ടുണ്ട്. അലിക്കയുടെ ഗരാജിലെ സാധാരണ മോഡലാണിത്.
പോർഷ 911 കരേര 4S: ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർകാറുകളിൽ ഒന്നായ പോർഷ 911 കരേര 4S സ്വന്തമാക്കാനും ജർമൻ അത്ലറ്റായ അലിക്ക ഷ്മിഡിറ്റിനായിട്ടുണ്ട്. 3.0 ലിറ്റർ 6 സിലിണ്ടർ എഞ്ചിനാണ് ഈ കിടുക്കൻ കാറിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 443 bhp പവറിൽ 530 Nm torque വരെ നിർമിക്കാനാവുന്ന സ്പോർട് കാർ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് വരുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 3.6 സെക്കൻഡിനുള്ളിൽ സൂപ്പർകാറിന് 0 മുതൽ 100 കി.മീ വേഗതയിൽ കുതിക്കാനാവും. അതേസമയം സ്‌പോർട് ക്രോണോ പാക്കേജ് ഉപയോഗിച്ച് 0 മുതൽ 200 കി.മീ/മണിക്കൂർ വേഗത 12.4 സെക്കൻഡിൽ എത്തിപ്പിടിക്കാനും പോർഷ 911 കരേര 4S മോഡലിനാവും. സൂപ്പർകാറിന്റെ ബ്ലാക്ക് കളർ ഓപ്ഷനാണ് അലിക്ക ഷ്മിഡിറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 2.75 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില വരുന്നത്.
ഒരു അത്‌ലറ്റ് എന്ന നിലയിൽ അലിക്ക ഷ്മിഡിൻ്റെ വരുമാനം വളരെ ചെറുതാണ്. ജർമൻ ദേശീയ ടീമിലെ അംഗങ്ങൾക്ക് പ്രതിമാസം 739 ഡോളറാണ് ലഭിക്കുന്നുണ്ടെന്ന് അത്‌ലറ്റുകളെ പിന്തുണയ്ക്കുന്ന സ്‌പോർട്ടിൽഫ് എന്ന സംഘടനയിലൂടെ ഫോക്‌സ് മുമ്പ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആയതിനാൽ പരസ്യങ്ങളിൽ അഭിനയിച്ചും മോഡലിംഗ് ചെയ്‌തും മറ്റുമാണ് അലിക്കയും വരുമാനം കണ്ടെത്തുന്നത്. പ്രതിവർഷം ഏകദേശം 30.96 ഡോളർ സമ്പാദിക്കുന്ന യൂട്യൂബ് ചാനലും ലോകത്തിലെ ഏറ്റവും സെക്‌സിയായ ഓട്ടക്കാരിയുടെ പ്രധാന വരുമാന മാർഗമാണ്.


Click it and Unblock the Notifications








