യാത്രയിൽ കൈയിൽ കരുതിയ പൈസ തീർന്നോ? വിഷമിക്കേണ്ട, ട്രെയിനില്‍ ATM സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ

ട്രെയിൻ യാത്രകൾ ചെയ്യാത്ത ഇന്ത്യക്കാരില്ലെന്ന് വേണം പറയാൻ. ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ ജിവനാഢിയായി അറിയപ്പെടുന്നതാണ് റെയിൽവേ. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം പിന്നിടാൻ ഇത്രയും മികച്ച മറ്റൊരു ഗതാഗത മാർഗം ഇല്ലെന്നതാണ് സത്യം. ഓരോ തീവണ്ടി യാത്രകളും പലർക്കും പല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക അല്ലേ. ചിലർക്ക് വിരസതയായി തോന്നിയേക്കാമെങ്കിലും മറ്റുചിലർക്ക് തീവണ്ടി യാത്ര ഒരു മാന്ത്രിക അനുഭവമാണ്. മനോഹരമായ കാഴ്ച്ചകൾ, പുതിയ ആളുകളെ കണ്ടുമുട്ടൽ, ഏതാനും മണിക്കൂറുകൾ മുതൽ ഒരു ദിവസം വരെ ട്രെയിനിൽ ചിലവഴിക്കുന്നത് സന്തോഷകരമായ നിമിഷങ്ങളാണ്.

അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്നവർക്കും തൊഴിൽ ചെയ്യുന്നവർക്കുമെല്ലാം നാട്ടിലെത്തണമെങ്കിൽ ആദ്യം പരിഗണിക്കുന്നതും ട്രെയിനുകളെയാണ്. ഇന്ത്യൻ റെയിൽവേയുടെ സർവീസുകളെ സംബന്ധിച്ച് പല പരാതികളുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് റെയിൽവേ കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് വേണം പറയാൻ. വൃത്തിയുടെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിലായാലും പരാതിപരിഹാരത്തിലായാലുമെല്ലാം മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്.

ATM Machine Installed In Mumbai Manmad Train

ഗൂഗിൾ പേയും, ഫോൺപേയും പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ ജനകീയമായതോടെ യാത്രകളിൽ കൈയിൽ പണം സൂക്ഷിക്കേണ്ടതിന്റെ റിസ്‌കും കുറഞ്ഞിട്ടുണ്ട്. എന്താവശ്യത്തിനും സ്‌കാനർ സ്കാൻ ചെയ്‌ത് പണം കൊടുക്കാമെന്നത് എപ്പോഴും ഉപകാരപ്രദമായ വിഷയമാണ്. പക്ഷേ ചിലപ്പോൾ ഇത്തരം സേവനങ്ങൾ പണി തരാറുണ്ടെന്നതാണ് യാഥാർഥ്യം. ട്രെയിൻ യാത്രകളിൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ സംഭവം അത്ര സേഫുമല്ല.

മാത്രമല്ല ഭക്ഷണം വാങ്ങിക്കഴിക്കാനോ ഒരു ചായ കുടിക്കാനോ തോന്നിയാൽ ഗൂഗിൾ പേയും, ഫോൺപേയും ഉപയോഗത്തിലുണ്ടാവുകയുമില്ല. ഇത്തരം സന്ദർഭങ്ങളിൽ കൈയിൽ കുറച്ച് കാശ് ഇരിക്കുന്നത് തന്നെയാണ് നല്ലത്. ഇനി ട്രെയിൻ യാത്രകളിൽ കൈയിൽ കരുതിയ പണം തീർന്നുപോയാൽ എന്തുചെയ്യും. ഡിജിറ്റലായി പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പലരും അടുത്തിരിക്കുന്ന യാത്രക്കാരനോട് സഹായം തേടുകയാണ് പതിവ്.

ATM Machine Installed In Mumbai Manmad Train

ഇതിന് മടിയുള്ളവർ തങ്ങളുടെ ആവശ്യം വേണ്ടെന്ന് വെക്കുകയും ചെയ്യുകയുമാണ് സാധാരണയായി ചെയ്യാറ്. എന്നാൽ ഈ സാഹചര്യം ഒഴിവാക്കാനുള്ള നടപടി അല്ലെങ്കിൽ അതിനുള്ള പരിഹാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ് കേട്ടോ. ട്രെയിൻ യാത്രകൾ ഇനി വെറും ജനൽ കാഴ്ച്ചകളും സഹയാത്രികരുമായുള്ള നീണ്ട സംഭാഷണങ്ങളും മാത്രമല്ലെന്ന് ഉറപ്പുവരുത്താൻ ഒരുങ്ങുന്ന വിപ്ലവകരമായ തീരുമാനമാണ് റെയിൽവേയിൽ നിന്നുമുണ്ടായിരിക്കുന്നത്.

അതിവേഗ ട്രെയിനുകൾ, സ്മാർട്ട് സ്റ്റേഷനുകൾ, ഭക്ഷണം നിങ്ങളുടെ സീറ്റിൽ നേരിട്ട് എത്തിക്കൽ എന്നിവയിലൂടെ ട്രെയിൻ യാത്രകളുടെ അനുഭവം ഇപ്പോൾ മുമ്പത്തേക്കാൾ വേഗതയേറിയതും, മികച്ചതും, രുചികരവുമാണ്. ഇനി പണമിടപാടുകൾക്കായി ട്രെയിനിൽ എടിഎം മെഷീൻ കൂടി സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ചിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേ.

ATM Machine Installed In Mumbai Manmad Train

സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവം ക്ലിക്കായാൽ രാജ്യത്തെ മറ്റ് ദീർഘദൂര ട്രെയിനുകളിലേക്കും എടിഎം സർവീസ് എത്തിയേക്കുമെന്നാണ് വിവരം. ഡിജിറ്റലായി പണം നൽകാൻ കഴിയാത്ത സാഹചര്യങ്ങൾ മറികടക്കാനാണ് ഇത്തരത്തിലുള്ള തീരുമാനം ഇന്ത്യൻ റെയിൽവേ കൈക്കൊണ്ടിരിക്കുന്നത്.

മുംബൈയിൽ നിന്ന് മൻമദിലേക്ക് പോകുന്ന ട്രെയിന്റെ കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതിലും നല്‍കിയിട്ടുണ്ടെന്നതും ആശങ്കകളെ അകറ്റും. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം.

ATM Machine Installed In Mumbai Manmad Train

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 16, 2025, 18:35 [IST]
English summary
Atm machine installed in mumbai manmad train check out the details
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X