ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ
ഗുജറാത്ത് അധിഷ്ടിതമായ ഇന്ത്യന്‍ വാഹന നിർമ്മാതാക്കളായ അതുൽ ഓട്ടോ, കൊവിഡ് -19 രോഗികളെ എത്തിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത കുറഞ്ഞ നിരക്കിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ത്രീ-വീലർ ആംബുലൻസ് പുറത്തിറക്കി.

തിങ്കളാഴ്ച കമ്പനി തങ്ങളുടെ ആദ്യത്തെ ആംബുലൻസ് രാജ്കോട്ട് സിവിൽ ഹോസ്പിറ്റലിന് സംഭാവന ചെയ്തു. ഇതിനു ശേഷം വാഹനത്തിന്റെ വാണിജ്യ ഉൽപാദനം വലിയ തോതിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഡീസലിൽ പ്രവർത്തിപ്പിക്കുന്ന ആംബുലൻസ് നിർമ്മാതാക്കളുടെ ത്രീ-വീലർ കാർഗോ വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പാണെന്നും ഇടുങ്ങിയ പാതകളിൽ പ്രവേശിച്ച് രോഗികളിലേക്ക് എത്തിച്ചേരാനുതകുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

രാജ്കോട്ട് ജില്ലാ ഭരണകൂടം പ്രത്യേക അഭ്യർത്ഥന നടത്തിയ ശേഷമാണ് തങ്ങൾ ഈ ആംബുലൻസ് രൂപകൽപ്പന ചെയ്തത്. റെസിഡൻഷ്യൽ സൊസൈറ്റികളുടെ ഇടുങ്ങിയ ബൈലെയിനുകളിൽ താമസിക്കുന്ന രോഗികളിലേക്ക് ഇത് എളുപ്പത്തിൽ എത്തിച്ചേരേണ്ടതിനായിട്ടാണ് വാഹനം ഒരുക്കിയത് എന്ന് അതുൽ ഓട്ടോ ജനറൽ മാനേജർ യോഗേഷ് രഞ്ജൻ പറഞ്ഞു.

ഈ ആംബുലൻസിന്റെ വിജയത്തിനുശേഷം, ഈ മോഡലിനെ അഖിലേന്ത്യാ തലത്തിലേക്ക് കൊണ്ടുപോകാൻ തങ്ങൾ പദ്ധതിയിടുന്നു എന്നും രഞ്ജൻ കൂട്ടിച്ചേർത്തു.
MOST READ: അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

നിലവിൽ സിവിൽ ഹോസ്പിറ്റലിൽ 10 ആംബുലൻസുകളുണ്ട്. നഗരത്തിലെ കൊവിഡ് -19 കേസുകളുടെ വർധനവ് കാരണം ആംബുലൻസുകളുടെ ആവശ്യകത കൂടുതലാണ്.

എന്നിരുന്നാലും, ഈ വാഹനങ്ങൾക്കും 108 ആംബുലൻസുകൾക്കും ഇടുങ്ങിയ പാതകളിലേക്ക് പ്രവേശിക്കാൻ കഴിയില്ല. കൂടാതെ രോഗികളെ സ്ട്രെച്ചറുകളിൽ പുറത്തുകൊണ്ടുവരാനായി ചിലപ്പോൾ സൊസൈറ്റികൾക്കുള്ളിൽ നിന്ന് വളരെ ദൂരം സഞ്ചരിക്കേണ്ടി വരും.
MOST READ: ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ഇത്തരം കൂടുതൽ ആംബുലൻസുകൾ വാങ്ങാനും രാജ്കോട്ട് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ 250 ഓളം ആംബുലൻസുകൾ നിർമ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഒരു പ്രത്യേക പ്രദേശത്തിന്റെ ആവശ്യമനുസരിച്ച് ആംബുലൻസുകൾ വാണിജ്യപരമായി കസ്റ്റമൈസ് ചെയ്യാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു.


Click it and Unblock the Notifications








