മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി
നിരവധി അന്താരാഷ്ട്ര വിപണികൾക്കായി ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ നിർമ്മിക്കുന്ന സബ് കോംപാക്ട് ക്രോസ്ഓവർ എസ്‌യുവിയാണ് കിയ സ്റ്റോണിക്.

മലേഷ്യയിൽ, ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും (iMT) പുതിയ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനും ഉപയോഗിച്ച് കിയ അടുത്തിടെ കാർ അപ്‌ഡേറ്റുചെയ്‌തു. ഈ iMT ഇന്ത്യയിൽ ലഭിക്കുന്ന അതേ രണ്ട്-പെഡൽ മാനുവൽ സിസ്റ്റമല്ല, മറിച്ച് ഇത് ഒരു പരമ്പരാഗത മാനുവൽ ഗിയർബോക്സ് പോലെ മൂന്ന് പെഡൽ സിസ്റ്റമാണ്.

കിയ സ്റ്റോണിക്കിലെ സ്മാർട്ട്-ഹൈബ്രിഡ് സംവിധാനം 1.0 ലിറ്റർ, ഇൻലൈൻ -3, ടർബോചാർജ്ഡ് T-GDI എഞ്ചിനിലാണ് ചേർത്തിരിക്കുന്നത്. ഇത് 100 bhp, 120 bhp എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്.
MOST READ: പണി പാളി; ബുക്കിംഗ് റദ്ദാക്കുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കാനൊരുങ്ങി മാരുതി

200 Nm torque പുറപ്പെടുവിക്കുന്ന 120 bhp വേരിയന്റിലെ ഏഴ് സ്പീഡ് DCT പതിപ്പ് ഒഴികെ 171 Nm torque ഔട്ട്‌പുട്ട് രണ്ടിനും തുല്യമാണ്. ആറ്-സ്പീഡ് iMT ഈ എഞ്ചിനുള്ള മറ്റ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഇതിനുപുറമെ സ്റ്റോണിക്ക്, 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -4 പെട്രോൾ എഞ്ചിൻ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ലഭ്യമാണ്. ഈ മോട്ടോർ പരമാവധി 84 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കുന്നു.
MOST READ: FTR 1200 റാലി, കാർബൺ പതിപ്പുകൾ ഉടൻ വിപണിയിൽ എത്തിക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ നോൺ-സ്മാർട്ട്-ഹൈബ്രിഡ് പതിപ്പാണ് മറ്റൊരു പവർപ്ലാന്റ് ഓപ്ഷൻ, ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT -യുമായി ജോടിയാക്കുന്നു.

സ്റ്റോണിക്കിന്റെ സ്മാർട്ട്-ഹൈബ്രിഡ് മോഡലുകൾ മാത്രമേ ഒരു iMTക്കൊപ്പം ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇരു സിസ്റ്റങ്ങളും പരസ്പരം സമന്വയിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാലാണിത്.
MOST READ: വിപണി സജീവമാക്കാൻ ഹോണ്ട, വാഗ്‌ദാനം മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ക്ലച്ച്-ബൈ-വയർ സാങ്കേതികവിദ്യയാണ് iMT പ്രധാനമായും ഉപയോഗിക്കുന്നത്. അതിൽ ക്ലച്ച് പെഡലിലെ ഒരു സെൻസർ TCU -വുമായി (ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ്) ആശയവിനിമയം നടത്തുന്നു, അത് എത്ര ക്ലച്ച് പ്രവർത്തനം ആവശ്യമാണെന്ന് തീരുമാനിക്കുന്നു. സാധാരണ മൈൽഡ്-ഹൈബ്രിഡ് പോലെ ട്രാഫിക് സ്റ്റോപ്പ് / സ്റ്റാർട്ട് സവിശേഷതയും സ്റ്റോണിക് വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവറുടെ ഇൻപുട്ട് ഇല്ലാതെ തന്നെ ക്ലച്ച് സ്വന്തമായി പ്രവർത്തിക്കാൻ TCU -വിന് കഴിവുള്ളതിനാൽ iMT -യിൽ ക്ലച്ച് പെഡൽ ഉപയോഗിക്കുന്നത് പൂർണ്ണമായും ഓപ്ഷണലാണ്.
MOST READ: കൗതുക കാഴ്ചയായി മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക്

തിരഞ്ഞെടുത്ത ഗിയറിനായി എഞ്ചിൻ rpm വളരെ കുറവാണെങ്കിൽ, മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പവർ വിടവ് നികത്തുന്നു, അങ്ങനെ എഞ്ചിനിടിച്ചു നിൽക്കുന്നത് തടയുന്നു.

ഇല്ലെങ്കിൽ, ട്രാൻസ്മിഷൻ ഗിയർ വിച്ഛേദിക്കാൻ തീരുമാനിക്കുകയും ഡ്രൈവർ വാഹനമോടിക്കാൻ ഒരു കുറഞ്ഞ ഗിയർ തിരഞ്ഞെടുക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യും.

കൂടാതെ, MY2021 സ്റ്റോണിക്ക് കിയയുടെ ഫേസ് 2 UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയോടൊപ്പം), ഇൻസ്ട്രുമെന്റ് കൺസോളിൽ 4.2 ഇഞ്ച് MID -യും സ്പീഡോ, ടാക്കോ എന്നിവയ്‌ക്കായി പരമ്പരാഗതമായ ഡയലുകളും ലഭിക്കുന്നു.

ഈ വർഷാവസാനം കിയ സ്റ്റോണിക് മലേഷ്യയിലും, യൂറോപ്യൻ വിപണിയിലും വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








