കൗതുക കാഴ്ചയായി മെർസിഡീസ് X-ക്ലാസ് കസ്റ്റമൈസ്ഡ് ആഢംബര പിക്കപ്പ് ട്രക്ക്
ചെറിയ A-ക്ലാസ് മുതൽ ശക്തരായ GLS വരെ മികച്ച ആഢംബര വാഹനങ്ങൾ നിർമ്മിക്കുന്നതിൽ മെർസിഡീസ് ബെൻസ് പ്രശസ്തമാണ്. ത്രീ-പോയിന്റ് സ്റ്റാർ ധരിക്കുന്ന അത്ര പ്രശസ്തമല്ലാത്ത മോഡലുകളിൽ ഒന്നാണ് X-ക്ലാസ് പിക്കപ്പ് ട്രക്ക്.

നമ്മിൽ പലരും X-ക്ലാസിനെക്കുറിച്ച് അത്ര കേട്ടുകേഴ്വി ഉള്ളവരുമല്ല. എന്നാൽ ഇവിടെ, കസ്റ്റമൈസ് ചെയ്ത ഒരു മെർസിഡീസ് X-ക്ലാസാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. നിലവിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്യാബിനാണ് ഈ വാഹനത്തിനുള്ളത്.

പോളണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള കസ്റ്റം കാർ വർക്ക്‌ഷോപ്പായ കാർലെക്‌സ് ഡിസൈനിന്റെ ട്രക്ക് വിഭാഗമായ പിക്കപ്പ് ഡിസൈനാണ് വാഹനം പരിഷ്‌ക്കരിച്ചത്.
MOST READ: വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

കറുപ്പ് / തവിട്ട് നിറങ്ങളിലുള്ള മനോഹരമായ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം ആണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗിയർ നോബ്, ഹാൻഡ്‌ബ്രേക്ക് ലിവർ, ഫ്ലോർ കൺസോൾ, ഡോർ പാനലുകൾ എന്നിവയെല്ലാം തവിട്ട് നിറമുള്ള ലെതർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ഡാഷ്‌ബോർഡിന് ധാരാളം മരത്തിൽ നിർമ്മിച്ച ഘടകങ്ങൾ ലഭിക്കുന്നു, സ്റ്റിയറിംഗ് വീൽ ഭാഗീകമായി ലെതറിലും, ഭാഗീകമായി തടിയിലുമാണ് പൂർത്തിയാക്കിയിരിക്കുന്നത്.
MOST READ: ഇലക്ട്രിക് വാഹനങ്ങൾക്ക് പച്ചക്കൊടി; ഇവി സബ്സിഡികൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

അത് തികച്ചും മിഴിവുള്ളതായി തോന്നുന്നു. കറുത്ത ലെതർ ഉപയോഗിച്ചാണ് സീറ്റുകൾ, കൂടാതെ ബോൾസ്റ്ററുകളിൽ തവിട്ട് നിറമുള്ള ലെതർ ലൈനിംഗ് ഉപയോഗിച്ചിരിക്കുന്നു.

ആദ്യ നിരയിലും രണ്ടാം നിരയിലുമുള്ള സീറ്റുകളിൽ തടി കൊണ്ട് നിർമ്മിച്ച ഫ്ലോർ മാറ്റുകളുണ്ട്. മൊത്തത്തിൽ, ഈ പിക്കപ്പ് ട്രക്ക് ഒരു ആധുനിക മെയ്ബാക്കിനേക്കാൾ ആഢംബരമാണെന്ന് തോന്നുന്നു!
MOST READ: ഹാരിയർ ബിഎസ് VI ഓട്ടോമാറ്റിക്കിന് കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌കൗണ്ടുമായി ടാറ്റ

X-ക്ലാസിന്റെ പുറംഭാഗത്ത് ഡ്യുവൽ-ടോൺ, വൈറ്റ്-ബ്രൗൺ നിറം പോലുള്ള ചില മാറ്റങ്ങളും ലഭിച്ചു. മുൻവശത്ത്, ഗ്രില്ലും ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്, കൂടാതെ എയർ ഡാമിൽ യാച്ചിംഗ് ലെറ്ററിംഗ് നൽകിയിരിക്കുന്നു.

വശങ്ങളിൽ, പുതിയതും മനോഹരവുമായ അലോയി വീലുകൾ വളരെ ശ്രദ്ധ ആകർഷിക്കുന്നു. ഈ X-ക്ലാസിലെ ബെഡും തടി കൊണ്ട് ലൈൻ ചെയ്തിരിക്കുന്നു, പക്ഷേ പണം കളയാൻ എന്നല്ലാതെ ഇത് ഒരു പിക്കപ്പ് ട്രക്കിന് അനുയോജ്യമല്ല.
MOST READ: ഫ്രീസ്റ്റൈൽ ഫ്ലെയർ വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഫോർഡ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരു സാധാരണ മെർസിഡീസ് X-ക്ലാസിനെ സംബന്ധിച്ചിടത്തോളം 2.0 ലിറ്റർ ടർബോ-പെട്രോൾ (164 bhp / 238 Nm), 2.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (161 bhp / 403 Nm, 190 bhp / 450 Nm) 3.0 ലിറ്റർ V6 ടർബോ-ഡീസൽ (258 bhp / 550 Nm) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെ ഇത് ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

X-ക്ലാസ് പരാജയപ്പെടാനുള്ള പ്രധാന കാരണം ആധുനികതയുടെ അഭാവമാണ്. ഇത് ഒരു മെർസിഡീസ് ബെൻസ് ആണെങ്കിലും, പിക്കപ്പ് യഥാർത്ഥത്തിൽ നിസ്സാൻ നവേരയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായിരുന്നു.


Click it and Unblock the Notifications








