വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. അതേസമയം ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി എസ്‌യുവി മോഡലുകളില്‍ ഡീസല്‍ പരീക്ഷണം തുടര്‍ന്നേക്കുമെന്നും സൂചനകളുണ്ട്.

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പാസഞ്ചര്‍ വാഹന വിപണിയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതം കുറയുന്നതാണ് ഡീസല്‍ തന്ത്രത്തിന് ആക്കം കൂട്ടുന്നതെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി. ആഗോളതലത്തില്‍, യുഎസ്, ഇപ്പോള്‍ യൂറോപ്പ് തുടങ്ങിയ വന്‍കിട വിപണികളില്‍ ഡീസല്‍ എമീഷന്‍ കൃത്രിമത്വം കാരണം ബ്രാന്‍ഡ് വന്‍തോതില്‍ പണം ചെലവഴിക്കേണ്ടി വന്നു.

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

'ഞങ്ങള്‍ ഇതിനകം തന്നെ ഡീസല്‍ വാഹനങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്, ഇപ്പോള്‍ നിലവിലുള്ള മോഡലുകളായ പോളോ, വെന്റോ, പുതുതായി പുറത്തിറക്കിയ ടി-റോക്ക്, ടിഗുവാന്‍ ഓള്‍സ്‌പേസ് എസ്‌യുവികളില്‍ ഡീസല്‍ ഓപ്ഷനുകളിലെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.

MOST READ: ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായി രണ്ട് പുതിയ മോഡലുകളും ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അത് 2021 -ല്‍ പുറത്തിറങ്ങും. ഈ രണ്ട് ഉത്പ്പന്നങ്ങളും TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വിപണിയില്‍ എത്തുക.

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

നോ ഡീസല്‍ തന്ത്രം ഗ്രൂപ്പ് തലത്തിലാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്യാസോലിനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ബ്രാന്‍ഡിന്റെ തന്ത്രമാണ്, അതില്‍ എല്ലാ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു.

MOST READ: ആഢംബര ഫീച്ചറുകൾ നിറച്ച് പുത്തൻ ഥാർ, കാണാം ഇന്റീരിയർ ചിത്രങ്ങൾ

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങളുടെ വിഹിതം കുറയുന്നതിന് കാരണം, '2017 -ല്‍, ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഡീസല്‍ വിഹിതം 39 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷം അത് 35 ശതമാനം ആയി.

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഈ ജൂണില്‍ അത് 23 ശതമാനമായി ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎസ് VI -ലേക്കുള്ള നവീകരണവും, അധിക ചെലവുമാകും ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നതെന്നുമാണ് സൂചന.

MOST READ: 2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഉപയോഗിച്ച കാര്‍ വിപണിയില്‍ പോലും പെട്രോള്‍ കാറുകളാണ് വേഗത്തില്‍ വില്‍ക്കുന്നത്. ''ഇന്ന് ഞങ്ങള്‍ ഉപയോഗിച്ച പെട്രോള്‍ വാഹനം വില്‍ക്കാന്‍ 15 ദിവസവും ഒരു ഉപയോഗിച്ച ഡീസലിന് 30 ദിവസവും എടുക്കുന്നതായും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഡീസല്‍ എക്‌സിറ്റ് കൂടാതെ, ഇന്ത്യന്‍ റോഡുകള്‍ക്കും ഉയര്‍ന്ന പ്രാദേശികവല്‍ക്കരണത്തിനുമുള്ള എസ്‌യുവികളില്‍ ഇന്ത്യ 2.0 തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

വില്‍പ്പന കുറഞ്ഞു; ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പ്രാദേശികവല്‍ക്കരണ നില 81 ശതമാനത്തില്‍ നിന്ന് അടുത്ത വര്‍ഷം 93 ശതമാനമായി ഉയര്‍ത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. 95 ശതമാനം കടക്കുക എന്നതാണ് ഞങ്ങളുടെ ഇടത്തരം ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Volkswagen To Exit Diesel Space In India. Read in Malayalam.
Story first published: Saturday, August 8, 2020, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X