ജാഗ്രതൈ! എയർബാഗുള്ള കാറുകളിൽ ഇക്കാര്യങ്ങൾ ചെയ്യാനേ പാടില്ല

വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സുപ്രധാന ഫീച്ചറാണ് എയര്‍ബാഗ് എന്ന് ഏവർക്കുമറിയാമല്ലോ. വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ എയർബാഗുകളാണ് പ്രധാനമായും വ്യത്യാസം വരുത്തുന്നതെന്നും പറയാം. ഇന്ന് വിപണിയിലെത്തുന്ന എല്ലാ ചെറുകാറുകളിൽ പോലും ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്നതാണ് നിയമം. നമ്മുടെ രാജ്യത്ത് സേഫ്റ്റിയുള്ള കാറുകളുടെ ഡിമാന്റിൽ വലിയ വർധനവാണുണ്ടായി വരുന്നത്.

ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ വളർച്ചയുടെ പ്രധാന കാരണവും ഇതുതന്നെയാണെന്ന് പറയാം. വാഹന സുരക്ഷയുടെ അവിഭാജ്യ ഘടകമാണ് എയർബാഗ് എങ്കിലും യാത്രക്കാരുടെ സേഫ്റ്റി മറ്റ് പല ഘടകങ്ങളേയും അപേക്ഷിച്ചാണിരിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എയർബാഗ് ഘടിപ്പിച്ച വാഹനം ഓടിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

Airbags

അതായത് ഇത്തരം കാറുകളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? കാറുകളിൽ നാം പൊതുവായി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അപകട സമയത്ത് എയർബാഗിന്റെ പ്രവർത്തനത്തെ തടസപ്പെടാൻ വരെ കാരണമാവും. സമയബന്ധിതമായി എയർബാഗ് വിന്യസിക്കുന്നത് അപകടത്തിന്റെ ഫലമായുണ്ടാകുന്ന ഗുരുതരമായ പരിക്കുകളോ മരണമോ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. പക്ഷേ കാറിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്. അവ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

അതിൽ ആദ്യത്തേത് ഡാഷ്ബോർഡിൽ കാല് കയറ്റിവെച്ചിരിക്കുന്ന രീതിയാണ്. ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നവരാണ് പൊതുവേ ഇക്കാര്യം ചെയ്യാറുള്ളത്. ഡാഷ്‌ബോർഡിൽ കാലുകൾ കയറ്റിവെച്ച് സീറ്റ് ചരിച്ചിട്ട് യാത്ര ചെയ്യുന്നത് പലരുടേയും ഒരു ഹോബിയുമാണ്. പക്ഷേ പാസഞ്ചർ-സൈഡ് എയർബാഗുള്ള കാറിൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നത് അപകടം വരുത്തിവെക്കും. ഇങ്ങനെ യാത്ര ചെയ്യുന്ന സമയത്ത് കാർ അപകടത്തിൽപെട്ടാൽ പാസഞ്ചർ-സൈഡ് എയർബാഗ് വിരിയുന്ന സമയത്ത് കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Feet On Dashboard

വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. ആയതിനാൽ അത്തരത്തിൽ ഒരു അപകടം സംഭവിച്ചാൽ ഉണ്ടാവുന്ന ഗുരുതരമായ ആഘാതം എത്രത്തോളമുണ്ടെന്ന് ചിന്തിക്കാമല്ലോ. മരണപ്പെട്ടില്ലെങ്കിലും എയർബാഗിന്റെ വിന്യാസ സ്‌ഫോടനം മൂലം യാത്രക്കാർക്ക് കാലുകൾ നഷ്‌ടമായ കേസുകളും പലയിടത്തും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിനാൽ ഡാഷ്ബോർഡിൽ കാല് കയറ്റിവെച്ചുള്ള യാത്രകൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.

കാറിന്റെ മുൻവശത്ത് ബുൾബാറുകൾ ഘടിപ്പിക്കുന്നതും തെറ്റായൊരു പ്രവണതയാണ്. കൂട്ടിയിടി കണ്ടെത്തുകയും എയർബാഗുകൾ വിന്യസിക്കുകയും ചെയ്യുന്ന സെൻസറുകൾ വാഹനത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ എയർബാഗുള്ള ഒരു വാഹനത്തിലും ഇത്തരത്തിൽ ബുൾബാറുകൾ ഘടിപ്പിക്കാൻ പാടില്ല. അപകട സമയങ്ങളില്‍ ഈ ബുള്‍ ബാറുകള്‍ എയര്‍ബാഗ് സെന്‍സറുകളെ തടസപ്പെടുത്തുമെന്ന കാര്യം പലർക്കും അറിയില്ലാത്തൊരു സംഭവം കൂടിയാണ്.

Car With Bullbar

ഈ സെൻസറുകളെ സ്വാധീനിക്കുന്ന ക്രാഷുകളിൽ മാത്രമേ എയർബാഗ് വിന്യസിക്കുകയുള്ളൂ. ആയതിനാൽ ബുൾബാറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ സെൻസറുകൾ സ്വാധീനം ചെലുത്താത്തതിനാൽ എയർബാഗുകൾ വിന്യസിക്കാതിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ ബൾബാർ കാരണം എയർബാഗ് വിന്യാസം വൈകുകയോ തടസപ്പെടുകയോ ചെയ്യാം. അങ്ങനെ അപകടങ്ങളിൽ യാത്രക്കാർക്ക് ജീവൻ വരെ നഷ്‌ടപ്പെട്ടേക്കാം.

സ്റ്റിയറിംഗ് വീലിനോട് വളരെ അടുത്ത് ഇരുന്ന് ഡ്രൈവ് ചെയ്യുന്ന പലരേയും നമുക്കറിയാം. ഇതും തെറ്റായ ഒരു പ്രവണതയാണ്. ഡ്രൈവർ സൈഡ് എയർബാഗ് എപ്പോഴും സ്റ്റിയറിംഗ് വീലിലാവും ഇൻസ്റ്റാൾ ചെയ്യുക. ആയതിനാൽ അപകടമുണ്ടായാൽ എയർബാഗ് വിന്യാസത്തിൽ നിന്നുള്ള പൊട്ടിത്തെറി ഡ്രൈവറുടെ മുഖത്തിന് പരിക്കേൽപ്പിക്കും.

Close To Steering Wheel

കൂടാതെ, സ്റ്റിയറിംഗ് വീലിനോട് വളരെ അടുത്ത് ഇരിക്കുന്നത് എയർബാഗ് മുഴുവനായി വീർക്കുന്നതിനും ഡ്രൈവറെ ആഘാതത്തിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ കുഷ്യൻ നൽകുന്നതിനും മതിയായ സമയം നൽകിയെന്നും വരില്ല. അതിനാൽ ഒരു നിശ്ചിത അകലത്തിൽ മാത്രം സീറ്റ് ക്രമീകരിച്ച് ഡ്രൈവ് ചെയ്യുന്നതാവും ഉചിതം.

എയർബാഗുള്ള കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും എയർബാഗുകൾ പ്രവർത്തിക്കില്ല. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനവും വരെയും ഒഴിവാക്കാന്‍ സാധിക്കും. പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ പോലുള്ള നിരവധി ഫീച്ചറുകൾ ഉണ്ടെങ്കിലും സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാണ്.

Seatbelt

സീറ്റ് കവറുകളും എയർബാഗിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരു കാര്യമാണ്. പല ആധുനിക താങ്ങാനാവുന്ന കാറുകളും സൈഡ് എയർബാഗുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈഡ് എയർബാഗുകളുള്ള കാറുകളിൽ അതീവ ശ്രദ്ധ വേണം. മിക്ക കാറുകളിലും സീറ്റുകൾക്കുള്ളിൽ സൈഡ് എയർബാഗുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നതിനാലാണ് സീറ്റ് കവറിന്റെ ഉപയോഗം വരെ എയർബാഗ് പ്രവർത്തനത്തെ തടസപ്പെടുത്തുന്നത്.

എയർബാഗുകൾ വിന്യസിക്കുമ്പോൾ എളുപ്പത്തിൽ കീറിപ്പോകുന്ന തരത്തിലാണ് സീറ്റ് കവറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈഡ് എയർബാഗുകളുള്ള കാറുകളിൽ സീറ്റ് കവറുകൾ ഇടുന്നത് എയർബാഗ് വിന്യാസത്തെ തടസപ്പെടുത്തുകയും യാത്രക്കാരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. സൈഡ് എയർബാഗുള്ള കാറുകളിൽ ഒരിക്കലും സീറ്റ് കവറുകൾ ഇടരുത്. ആയതിനാൽ ഇക്കാര്യവും പ്രധാനമായി ശ്രദ്ധിക്കേണ്ടതും വളരെ അത്യാവിശ്യമാണ്.

Dashboard

ഡാഷ്ബോർഡിൽ ദൈവങ്ങളുടെ രൂപങ്ങളും മറ്റ് രസകരമായ വസ്‌തുക്കളും ഘടിപ്പിക്കുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വളരെ നിർബന്ധമുള്ള കാര്യമാണ്. എന്നാൽ ഇത് വളരെ ദോഷകരമായ കാര്യമാണെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല. കോ-ഡ്രൈവർ എയർബാഗുള്ള കാറുകളിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അപകടസമയത്ത് വളരെ ദോഷകരമാണ്. ഫോട്ടോ ഫ്രെയിം പോലെയുള്ള ഡാഷ്‌ബോർഡ് അലങ്കാരങ്ങൾ ഉണ്ടെങ്കിൽ, അത് ഒരു പ്രൊജക്‌ടൈലായി മാറുകയും യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.

എയർബാഗ് ഓഫ് ചെയ്യാതെ കോ-പാസഞ്ചർ സീറ്റിൽ ചൈൽഡ് സീറ്റ് വെക്കുന്നതും ഗുരുതരമായ കാര്യമാണ്. മിക്ക ആധുനിക കാറുകളും ചൈൽഡ് സീറ്റ് സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് പിന്നിൽ ISOFIX ഹുക്കുകളോടെയാണ് വരുന്നത്. എന്നിരുന്നാലും ISOFIX ഹുക്കുകൾ നൽകാത്ത നിരവധി കാറുകൾ ഇപ്പോഴും എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Child Seat

പല മാതാപിതാക്കളും ചൈൽഡ് സീറ്റ് മുന്നിൽ വയ്ക്കുകയും പാസഞ്ചർ സൈഡ് എയർബാഗ് ഓഫ് ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണ്. എന്തുകൊണ്ടെന്ന് ചോദിച്ചാൽ എയർബാഗുകൾ അത്യധികം ശക്തിയോടെ തുറക്കുകയും കുട്ടിയെ പിന്നിലേക്ക് നീക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യും. കുട്ടികളുടെ തല ഡാഷ്‌ബോർഡിൽ തട്ടില്ല എന്നതിനാൽ കുട്ടികൾക്ക് എയർബാഗുകൾ ആവശ്യമില്ല. അതിനാൽ ഇത് ഓഫാക്കിയിടുന്നതാവും നല്ലത്.

More from DriveSpark

Article Published On: Wednesday, May 31, 2023, 18:34 [IST]
English summary
Avoid these common mistakes if your car having airbags
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X