Automatic Car ഇങ്ങനെ ഓടിക്കരുതേ, എല്ലാത്തിനും അതിന്റേതായ രീതികളുണ്ട്

ഇന്ത്യയിൽ ഓട്ടോമാറ്റിക് കാറുകളുടെ (Automatic Cars) പ്രചാരം ഏറിവരികയാണ്. പണ്ട് ഗിയർലെസ് കാറുകൾ ഓടിക്കാൻ മടിച്ചിരുന്നവർ പോലും ഇന്ന് ഇത്തരം വാഹനങ്ങളുടെ ആരാധകരായി മാറുന്ന കാഴ്ച്ച നാം കണ്ടതാണ്. മാനുവൽ ഗിയർബോക്‌സുള്ള കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് മോഡലുകൾക്ക് കഴിഞ്ഞ രണ്ട് വർഷമാമായി ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്.

നഗരങ്ങളിലെ വാഹനത്തിരക്കുകളില്‍ പെട്ട് തുടര്‍ച്ചയായി ഗിയര്‍ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുത്തപ്പോഴാണ് വലിയൊരു വിഭാഗം ഓട്ടോമാറ്റിക് ഡ്രൈവിംഗിലേക്ക് ചേക്കേറുന്നത്. എന്നാൽ സ്ത്രീകൾക്കായുള്ള സംവിധാനമാണെന്നും ഗിയറില്ലാത്ത കാറുകൾ ഓടിക്കാൻ കുറച്ചിലുള്ള ഒരു വിഭാഗവും നമുക്കിടയിൽ ഇന്നുമുണ്ട്. പക്ഷേ ഏത് പണിയും ഈസിയാക്കാനാണല്ലോ മനുഷ്യർക്കിഷ്‌ട്ടം. അവിടെയാണ് ഓട്ടോമാറ്റിക് കാറുകൾ വിജയിക്കുന്നതും. നേരത്തെ മൈലേജില്ലെന്ന പരാതി ഉയർന്നുവെങ്കിൽ സാങ്കേതികവിദ്യയുടെ വികാസത്തോടെ ഇന്ന് ഗിയർലെസ് കാറുകളാണ് ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ളവ.

Avoid These Mistakes While Driving An Automatic Car

സ്റ്റോപ്പ് ആൻഡ് ഗോ സിറ്റി ട്രാഫിക് സാഹചര്യങ്ങളിൽ ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുന്നത് ആരെയും ആനന്ദത്തിലാക്കുന്ന കാര്യമാണ്. ഡ്യുവൽ പെഡൽ സാങ്കേതികവിദ്യയുടെ സൗകര്യത്തോടെയാണ് ഓട്ടോമാറ്റിക് കാറുകൾ വരുന്നത്. അതായത് ക്ലച്ച് ചവിട്ടുന്നതിനും ഗിയർ നിരന്തരം മാറ്റുന്നതിനുമുള്ള ബുദ്ധിമുട്ട് ഡ്രൈവർക്ക് ഒഴിവാക്കാനാകും. ഡ്യുവൽ പെഡൽ സാങ്കേതികവിദ്യ ശരിക്കും പുതിയ സാധ്യതകളിലേക്ക് വഴിതെളിക്കുകയാണ് ചെയ്‌തത്. ആധുനിക കാറുകളിൽ ഇന്ന് മൂന്ന് തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ ലഭ്യമാണ്.

സിവിടി, എഎംടി, ഡ്യുവൽ ക്ലച്ച് ഓട്ടോമേറ്റഡ് മാനുവൽ എന്നിവയാണ് അവ. പക്ഷേ ചുമ്മാ ഓടിച്ചാൽ പോരാ ഓട്ടോമാറ്റിക് കാറുകൾ ഓടിക്കേണ്ടതിനും ചില രീതികളുണ്ട്. അത് കൃത്യമായി എല്ലാർക്കും അറിയാവുന്ന കാര്യവുമല്ല. ഡ്രൈവിംഗ് ഈസിയാക്കുമെങ്കിലും കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പണികിട്ടും. ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ എങ്ങനെ ഓടിക്കരുത് എന്നു പറഞ്ഞുതരാം. സാധാരണയായി കണ്ടുവരുന്ന ചില തെറ്റായ രീതികൾ മാറ്റാൻ ഈ ടിപ്പുകൾ നിങ്ങളെ സഹായിച്ചേക്കും.

Automatic Car

ഓട്ടോമാറ്റിക് കാർ മുന്നോട്ടുനീങ്ങുന്ന സാഹചര്യങ്ങളിൽ ഒരിക്കലും ന്യൂട്രലിലേക്ക് ഗിയർഷിഫ്റ്റ് ചെയ്യുരുത്. വണ്ടി പൂർണമായും നിർത്തിയതിനുശേഷം മാത്രമേ ന്യൂട്രലിലേക്ക് മാറാവൂ. കാർ ചലിച്ചുകൊണ്ടിരിക്കുമ്പോൾ ന്യൂട്രൽ ഗിയറിലേക്ക് മാറുന്നത് ട്രാൻസ്മിഷൻ സിസ്റ്റത്തിൽ തേയ്മാനം സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇത് നിങ്ങളുടെ പോക്കറ്റ് കീറുന്നതിനൊപ്പം മെയിന്റനെൻസ് ചെലവും താളംതെറ്റിയേക്കാം. ആയതിനാൽ ഗിയർലെസ് കാറുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ആദ്യമേ മനസിൽ കുറിച്ചിട്ടോണം.

ഓട്ടോമാറ്റിക് കാറുകൾ ഉപയോഗിക്കുമ്പോൾ ഒരു കാലിന്റെ പണി കുറയുകയാണ് ചെയ്യുന്നത്. ആയതിനാൽ ഇത്തരം മോഡലുകളിൽ നിങ്ങളുടെ ഇടത് കാൽ ഉപയോഗിക്കരുതെന്ന തത്വം മനസിലാക്കണം. മാനുവൽ മോഡൽ പോലെ ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ രണ്ട് കാലുകളും ഉപയോഗിക്കുന്ന തെറ്റ് പലരും ചെയ്‌ത് കാണാറുണ്ട്. ഒരേ സമയം രണ്ട് പെഡലുകളും ഉപയോഗിക്കുന്നത് കാറിന്റെ നിയന്ത്രണം വരെ നഷ്‌ടപ്പെടാൻ കാരണമായേക്കാം.

Avoid These Mistakes While Driving An Automatic Car

കാർ എവിടെയെങ്കിലും നിർത്തിയിട്ട് പോവാൻ ഉദ്ദേശിച്ചാൽ ഉടൻ ഹാൻഡ് ബ്രേക്കോ അല്ലെങ്കിൽ പാർക്ക് മോഡോ ഉപയോഗിക്കണം. ഓട്ടോമാറ്റിക് കാറുകളുടെ ഗിയർബോക്‌സിന്റെ അവിടെ P എന്ന് സൂചിപ്പിച്ചിരിക്കുന്നത് പാർക്ക് മോഡിനെയാണ്. വാഹനം പാർക്ക് ചെയ്യുമ്പോൾ ഗിയർ ഷിഫ്റ്റർ എപ്പോഴും പാർക്ക് മോഡിലേക്ക് ഇടുകയാണ് വേണ്ടത്. ഇതിനൊപ്പം വാഹനം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് വലിക്കാനും മറക്കേണ്ട.

ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാത്തത് വാഹനത്തിന്റെ ട്രാൻസ്മിഷൻ മെക്കാനിസത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തും. അതേസമയം ഹാൻഡ് ബ്രേക്ക് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ പാർക്ക് മോഡ് വാഹനത്തെ മുന്നോട്ടോ പിന്നോട്ടോ ഉരുളുന്നത് തടയും. എഎംടി കാറുകളുടെ കാര്യത്തിൽ പാർക്ക് മോഡ് വരാത്തതിനാൽ ഷിഫ്റ്റർ ന്യൂട്രൽ മോഡിലേക്ക് വെക്കുകയാണ് വേണ്ടത്. അതോടൊപ്പം ഹാൻഡ് ബ്രേക്ക് പ്രയോഗിക്കുകയും ചെയ്യുക. ഇത് പാർക്കിംഗിൽ കാർ ഉരുളുന്നത് തടയും.

Avoid These Mistakes While Driving An Automatic Car

അടുത്തത് ട്രാഫിക്കുകളിൽ ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ എങ്ങനെയാണ് നിർത്തേണ്ടത് എന്നതാണ്. ഇക്കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട് താനും. സിവിടി ട്രാൻസ്മിഷൻ സംവിധാനം ഉള്ള കാറുകളാണെങ്കിൽ ന്യൂട്രലിൽ നിർത്തി ഹാൻഡ് ബ്രേക്ക് വലിക്കുന്നതാവും ഉത്തമം. ഡിസിടി ഓട്ടോമാറ്റിക്കുള്ളവയും ട്രാഫിക്കിൽ ന്യൂടലിലേക്ക് തന്നെ മാറ്റുന്നതാണ് ഉചിതം. എഎംടിയിലാവട്ടെ, സാധാരണ മാനുവൽ ട്രാൻസ്മിഷൻ കാറുകളിൽ ചെയ്യുന്നത് പോലെ ഗിയർ N മോഡിലേക്ക് മാറ്റി വേണം ട്രാഫിക്കിൽ നിർത്താൻ.

ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണെങ്കിൽ ന്യൂട്രൽ മോഡിൽ ഇടേണ്ട ആവശ്യം വരുന്നില്ല.ട്രാഫിക്കിൽ നിൽക്കുമ്പോൾ ഗിയർ ലിവർ പൊസിഷൻ മാറിയില്ലെങ്കിൽ പോലും യാതൊരു കുഴപ്പവും ഈ ട്രാൻസ്മിഷൻ ഉണ്ടാക്കുന്നില്ല. ഇത്തരം സംഗതികളെല്ലാം പാലിച്ച് മുന്നോട്ടു പോയാൽ ഓട്ടോമാറ്റിക് കാറുകൾ കൂടുതൽ കാലം അധിക മെയിന്റനെൻസ് ചെലവുകളൊന്നുമില്ലാതെ മുന്നോട്ടുകൊണ്ടുപോവാനും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും സാധിക്കും.

More from DriveSpark

Article Published On: Tuesday, April 25, 2023, 18:15 [IST]
English summary
Avoid these mistakes while driving an automatic car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X