ഇതുപോലെ വേറൊന്നില്ല! റേസിംഗ് ഇതിഹാസം അയർട്ടൻ സെന്നയുടെ റെപ്ലിക്ക ഹെൽമെറ്റ് ലേലത്തിന്

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കായിക വിനോദങ്ങളിൽ ഒന്നാണ് F1 റേസിംഗ് എന്ന ഫോർമുല വൺ കാറോട്ട മത്സരം. മൈക്കിള്‍ ഷുമാക്കര്‍ പോലുള്ള ഇതിഹാസങ്ങൾ അരങ്ങുവാഴുന്നതിന് മുമ്പ് റേസിംഗ് ട്രാക്കിൽ വിപ്ലം തീർത്തയാളാണ് ബ്രസീലിന്റെ അയർട്ടൻ സെന്ന. ഞങ്ങളുടെ അന്താരാഷ്‌ട്ര മാധ്യമ വെബ്‌സൈറ്റായ OneArabia റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മോട്ടോർസ്‌പോർട്ട് പാരമ്പര്യത്തോടുള്ള ആദരസൂചകമായി ദുബായിൽ നടക്കാനിരിക്കുന്ന ആർഎം സോത്ത്ബിയുടെ ലേലത്തിൽ അദ്ദേഹത്തിന്റെ ഹെൽമെറ്റ് ലേലത്തിനെത്തുകയാണ്.

ലോകം കണ്ട ഏറ്റവും മികച്ച ഫോർമുല വൺ ഡ്രൈവർമാരിലൊരാളായി ഇദ്ദേഹത്തെ അറിയാത്ത കാറോട്ട മത്സരപ്രേമികൾ ഉണ്ടാവില്ലെന്ന് വേണം പറയാൻ. റേസിംഗ് ട്രാക്കിൽ മരണത്തിന് കീഴടങ്ങിയ അയർട്ടൻ സെന്ന 3 തവണ ലോക ചാമ്പ്യനും 41 റേസുകളിൽ ജേതാവുമായിരുന്നു. 1994 ൽ ഇറ്റലിയിലെ സാൻ മാരിനോ ഗ്രാൻഡ് പ്രീയിൽ ലീഡ് ചെയ്യുമ്പോഴാണ് നിയന്ത്രണം വിട്ട് റിട്ടെയിനിംഗ് വാളിൽ ഇടിച്ച കാർ തകർന്ന് ഇതിഹാസം വിടപറയുന്നത്.

അപകടത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നേരിയ ഗ്യാപ്പുകളിലൂടെ പോലും സെന്ന പറന്നു കയറുമായിരുന്നുവെന്ന് സഹതാരങ്ങൾ വിശേഷിപ്പിക്കുമായിരുന്നു. ഫോർമുല വണ്ണിലെ ഏറ്റവും ആദരണീയനായ പ്രതിഭകളിൽ ഒരാളുടെ ഓർമകൾ ആഘോഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് 2024 മാർച്ച് 9 ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ഈ ലേലം എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

അയർട്ടൻ സെന്നയുടെ ഒറിജിനൽ ഹെൽമെറ്റല്ല ഇതെങ്കിലും ഷൂയിയുടെ ഫോർമുല വൺ ഹെൽമെറ്റിൻ്റെ ഒരു പകർപ്പ് മാത്രമായിരിക്കും. അയർട്ടൻ സെന്നയുടെ ഹെൽമെറ്റ് ധാരാളം പ്രത്യേകതകളുമായാണ് വരുന്നത്. ഒരു പ്രൊട്ടക്റ്റീവ് ഗിയർ എന്നതിലുപരി ബ്രസീലിയൻ റേസറുടെ ഭയാനകമായ സ്പിരിറ്റിനെയും അതുല്യമായ ശൈലിയെയും ട്രാക്കിലെ അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത നേട്ടങ്ങളെയും പ്രതീകപ്പെടുത്തുന്ന ഒന്നായാണ് കരുതപ്പെടുന്നത്.

പച്ചയും നീലയും വരകളാൽ അലങ്കരിച്ച അതിൻ്റെ ഗ്ലോസി യെല്ലോ കളർ ഓപ്ഷൻ ബ്രസീലിൻ്റെ ദേശീയ നിറങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. കായിക ചരിത്രത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ഡിസൈനുകളിൽ ഒന്നാണിതെന്ന് റേസിംഗ് പ്രേമികൾ ഉൾപ്പടെയുള്ളവർക്ക് വളരെ പെട്ടന്ന് മനസിലാക്കാനും സാധിക്കും. റേസ്‌ട്രാക്കിൽ വേറിട്ടുനിൽക്കാൻ സെന്ന ബോധപൂർവമായിരുന്നു ഈ ഡിസൈൻ തെരഞ്ഞെടുത്തിരുന്നത്. ശ്രദ്ധേയമായ വിജയങ്ങളോടെ വേഗതയുടെ രാജാവ് തന്റെ ലക്ഷ്യം കൈവരിക്കുകയും ചെയ്‌തു.

സർക്യൂട്ടിൽ പ്രചാരത്തിലുള്ള സാധാരണ വെളുത്ത നിറത്തിലുള്ള ഹെൽമെറ്റുകളിൽ നിന്ന് സ്വയം വേർതിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽമെറ്റിൻ്റെ ഡിസൈൻ പൂർത്തിയാക്കിയത്. സിഡ് സ്‌പെഷ്യൽ പെയിൻ്റിൻ്റെ സ്ഥാപകനായ സിഡ് മോസ്കയാണ് 1979-ൽ രൂപകല്പന ചെയ്ത ഈ ഐക്കണിക് ഡിസൈനിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 1973-ലാണ് മോസ്‌ക എയർബ്രഷിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

തുടർന്ന് സെന്നയ്ക്ക് പുറമെ മറ്റ് ബ്രസീലിയൻ റേസിംഗ് ഇതിഹാസങ്ങളായ നെൽസൺ പിക്വെറ്റ്, എമേഴ്‌സൺ ഫിറ്റിപാൽഡി എന്നിവരുമായി പ്രവർത്തിച്ചും ആഗോളതലത്തിൽ അംഗീകാരം നേടാനായിട്ടുണ്ട്. തൻ്റെ 15 വർഷത്തെ കരിയറിൽ അറൈ, ബെൽ, റിയോസ്, ഒടുവിൽ ഷൂയി തുടങ്ങിയ വ്യത്യസ്ത ഹെൽമെറ്റ് ബ്രാൻഡുകളും സെന്നയുടെ കരിയറിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളോടൊപ്പം ഹെൽമെറ്റിന്റെ യെല്ലോ കളർ നിലനിർത്താനും പ്രത്യേകം ശ്രദ്ധകൊടുത്തിരുന്നു.

എന്നിരുന്നാലും ഹെൽമെറ്റിലെ സ്ട്രിപ്പുകളിലും മറ്റും ഡാർക്ക് ബ്ലൂ, ബ്ലാക്ക് പോലുള്ള നിറങ്ങളും റേസിംഗ് ഇതിഹാസം ഉപയോഗിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും ഡിസൈനിന്റെ കാതലായ സാരാംശം നിലനിർത്താനും പ്രത്യേകം ശ്രദ്ധകൊടുത്തിരുന്നു. അത് തൻ്റെ നാടിനോടുള്ള സെന്നയുടെ അർപ്പണബോധവും ഫോർമുല വണ്ണിലേക്ക് അദ്ദേഹം കൊണ്ടുവന്ന ഊർജ്ജസ്വലവും ആക്രമണാത്മകവുമായ എനർജിയെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ റെപ്ലിക്ക ഹെൽമെറ്റിൻ്റെ ലേലം ആരാധകർക്കും കളക്ടർമാർക്കും മോട്ടോർസ്‌പോർട്ടിനും പ്രത്യേക ആവേശമാണ് കൊണ്ടുവരിക. അയർട്ടൻ സെന്നയുടെ അസാധാരണമായ കരിയറിന് ആദരവ് അർപ്പിക്കുകതിനോടൊപ്പം റേസിംഗിനോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിൻ്റെ വ്യതിരിക്തമായ സമീപനത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു. ലേല തീയതി അടുത്തുവരുമ്പോൾ ഫോർമുല വൺ പൈതൃകത്തിൻ്റെ ഈ ഐതിഹാസിക ലേലം വിളിയിൽ കടുത്ത മത്സരം തന്നെ ഉണ്ടായേക്കാം.

More from DriveSpark

Article Published On: Saturday, March 2, 2024, 10:54 [IST]
English summary
Ayrton sennas shoei formula 1 replica helmet to feature in rm sothebys dubai auction details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X