ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'

രാജ്യത്ത് ഏറ്റവും കൂടുതൽ ആഡംബര കാറുകൾ വാങ്ങുന്നത് ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം സിനിമ താരങ്ങളാണെന്ന്. മോളിവുഡിലായാലും ബോളിവുഡിലായാലും ഇത്തരം വാഹനങ്ങളുടെ പിന്നാലെ താരങ്ങൾ പായുന്നത് കാണാം. സേഫ്റ്റിയും കംഫർട്ടുമെല്ലാം ആഗ്രഹിക്കുന്നവരെല്ലാം ലക്ഷ്വറി കാറുകളിലാണ് യാത്ര ചെയ്യാറും. ഹിന്ദി സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്നതിനാൽ താരങ്ങൾ അടിക്കടി തങ്ങളുടെ ഗരാജ് പുതുക്കാറുമുണ്ട്.

ഇപ്പോഴിതാ ആയുഷ്മാൻ ഖുറാന 1.50 കോടി രൂപയുടെ പുതിയ ടൊയോട്ട വെൽഫയർ വാങ്ങിയിരിക്കുകയാണ്. ബോളിവുഡിലെ മിനിമം ഗ്യാരന്റിയുള്ള നടന്മാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ആളാണ് ആയുഷ്മാൻ. 2004-ൽ എംടിവി റോഡീസ് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയുടെ രണ്ടാം സീസൺ വിജയിച്ച ഖുറാന ഇതിനുശേഷം ആങ്കറിംഗിലാണ് പിടിച്ചുകയറിയത്. പിന്നീട് 2012-ൽ വിക്കി ഡോണർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു.

Ayushmann Khurrana Buys Toyota Vellfire Luxury MPV

പിന്നീട് ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളായി വളർന്ന ആയുഷ്മാൻ കൂടുതലും ലളിതമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നയാളാണെന്ന് മുമ്പ് പല സന്ദർഭങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രകളിൽ നല്ലൊരു വാഹനം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതിനു പറ്റിയ എംപിവി വാഹനമാണ് ടൊയോട്ടയുടെ വെൽഫയർ എന്ന ലക്ഷ്വറി കാർ.

ഇതിനോടകം തന്നെ പല നടൻമാരും ഗരാജിലെത്തിച്ചിട്ടുള്ള ഈ വാഹനം ഇങ്ങ് മലയാളത്തിൽ വരെ സൂപ്പർഹിറ്റാണ്. മോഹൻലാൽ, ഫഹദ് ഫാസിൽ, സുരേഷ് ഗോപി, ബിജുമേനോൻ പോലുള്ളവരെല്ലാം ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന കാറാണ് വെൽഫയർ. എന്തായാലും ആയുഷ്മാൻ തെരഞ്ഞെടുത്തിരിക്കുന്ന മോഡൽ ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ പതിപ്പാണെന്നതാണ് ഹൈലൈറ്റ്.

Ayushmann Khurrana Buys Toyota Vellfire Luxury MPV

താരം തന്റെ പുത്തൻ വണ്ടിയിൽ വന്നിറങ്ങുന്ന വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വൈറൽ ഭയാനിയെന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആയുഷ്മാൻ പുത്തൻ വാഹനം സ്വന്തമാക്കിയ വിവരം പുറംലോകത്തെത്തിയിരിക്കുന്നത്. കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ടൊയോട്ട വെൽഫയറാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം വിപണിയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മുൻഗാമിയേക്കാൾ കൂടുതൽ മിടുക്കനായാണ് വന്നിരിക്കുന്നത്.

മുൻ പതിപ്പിനേക്കാൾ പ്രീമിയവും ഗംഭീരവുമാക്കാൻ ടൊയോട്ട എംപിവിയിൽ ചെറിയ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. കൂറ്റൻ ഫ്രണ്ട് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ അതിൻ്റെ ഒരു ഭാഗം പോലെ തോന്നിക്കുന്ന തരത്തിലാണ് സിക്‌സ് സ്ലാറ്റ് ഗ്രിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രോമിൽ ഒരുക്കിയിരിക്കുന്ന ഗ്രിൽ പ്രീമിയം ഫീലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

Ayushmann Khurrana Buys Toyota Vellfire Luxury MPV

വശക്കാഴ്ച്ചയിലേക്ക് വന്നാൽ ലക്ഷ്വറി എംപിയുടെ ഗ്ലാസ്ഹൗസ് ഇപ്പോൾ ഒരു ക്രോം ഔട്ട്‌ലൈനോടുകൂടിയ ഒരു പ്രൊമിനന്റ് കിങ്കും ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകളുള്ള ഒരൊറ്റ യൂണിറ്റായാണ് നൽകിയിരിക്കുന്നത്. പിന്നെ വലിയ 19 ഇഞ്ച് അലോയ് വീലുകളും മനംകുളിർപ്പിക്കുന്ന കാഴ്ച്ചയാണ്. പിന്നിലേക്ക് വന്നാൽ വളരെ പരിചിതമായ വി-ആകൃതിയിലുള്ള ടെയിൽ ലാമ്പ്, ക്രോമിന്റെ ഉപയോഗം, വെൽഫയർ ബാഡ്‌ജിംഗ് എന്നിവയെല്ലാം കാണാം.

ജാപ്പനീസ് ബ്രാൻഡിന്റെ TNGA-K പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ മുൻ മോഡലിനെ അപേക്ഷിച്ച് പുതുതലമുറ ടൊയോട്ട വെൽഫയറിന് വലിപ്പമേറിയതിനൊപ്പം ഭാരം കുറക്കാനും സാധിച്ചിട്ടുണ്ട്. വെൽഫയറിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസാണ് എംപിവിക്കുള്ളത്.

ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ വെൽഫയർ വിൽപ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്. ഇതിൽ ഏത് മോഡലാണ് ആയുഷ്മാൻ തന്റെ ഗരാജിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഒരു കൊട്ടാരത്തിനുള്ളിലേക്ക് കയറുന്ന ഫീലാണ് ആഡംബര കാറിനകത്ത് ടൊയോട്ട ഒരുക്കിയിട്ടുള്ളത്.

മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓപ്പൺ/ക്ലോസ് ഫംഗ്‌ഷനുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, സീറ്റുകളിൽ പ്രീമിയം ലെതർ മെറ്റീരിയൽ, ഡാഷിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 14 ഇഞ്ച് ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ADAS ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ എന്നിവയെല്ലാമാണ് വെൽഫയറിനെ ആഡംബര പൂർണമാക്കുന്നത്.

Ayushmann Khurrana Buys Toyota Vellfire Luxury MPV

കൂടാതെ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെൽഫയറിന് തുടിപ്പേകുന്നത്. ഇത് ഏകദേശം 193 bhp പവറിൽ പരമാവധി 240 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ ഇ-സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, April 24, 2024, 13:05 [IST]
English summary
Ayushmann khurrana buys toyota vellfire luxury mpv worth rs 1 50 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X