അംബാനിക്ക് സ്വപ്‌നം കാണാൻ പോലും സമയം കൊടുത്തില്ല! 11 കോടിയുടെ സൂപ്പർകാർ ഇന്ത്യയിൽ ആദ്യം വാങ്ങിയത് ഈ തമിഴൻ

ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര കാറുകൾ നിർമിക്കുന്ന റോൾസ് റോയ്‌സ് എന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ പേര് നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. അതിസമ്പന്നമാർ മാത്രം വാങ്ങുന്ന ഇത്തരം വാഹനങ്ങളെക്കുറിച്ചറിയാൻ പക്ഷേ എല്ലാവർക്കും വലിയ താത്പര്യമായിരിക്കും. കോട്ടും സ്യൂട്ടുമെല്ലാമിട്ട് ആഡംബര കാറുകൾ വാങ്ങുന്ന നിരവധി പേരുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം നാം സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവുമല്ലോ. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്‌തമായി സാധാരണ ചെരിപ്പും ടി-ഷർട്ടുമെല്ലാം ധരിച്ച് ഷോറൂമിലെത്തി 10 കോടിയുടെ റോൾസ് റോയ്‌സ് ഇവി വാങ്ങിക്കൊണ്ട് പോയൊരു വ്യക്തിയുടെ വാർത്തയും അടുത്തിടെ നാമെല്ലാം കേട്ടിട്ടുണ്ട്.

മറ്റാരുമല്ല, ചെന്നൈ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ബിൽഡർ ബാഷ്യം കൺസ്ട്രക്ഷൻസിൻ്റെ ഉടമയായ ഭാഷ്യം യുവരാജായിരുന്നു സിമ്പിളിയി എത്തി റോൾസ്‌ റോയ്‌സ് സ്പെക്‌ടർ ഇവി സ്വന്തമാക്കിയത്. ഇക്കാരണത്താൽ തന്നെ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലാവുകയും ചെയ്‌തിരുന്നു. രാജ്യത്ത് ഈ കാർ വാങ്ങുന്ന ആദ്യ വ്യക്തി കൂടിയായിരുന്നു യുവരാജ് എന്നതും ശ്രദ്ധേയമായ വിഷയമായിരുന്നു.

Baashyaam Yuvaraj Becomes First Indian To Buy Ferrari 12 Cilindri Supercar

ഇപ്പോഴിതാ ഫെറാറിയുടെ മറ്റൊരു സൂപ്പർകാറും ഇന്ത്യയിൽ ആദ്യം വാങ്ങുന്ന വ്യക്തിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഭാഷ്യം യുവരാജ്. 8.50 കോടി രൂപ വിലയുള്ള ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ 12 സിലിൻഡ്രിയാണ് വ്യവസായി തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. ചെന്നൈയിലെ തിരക്കേറിയ റോഡുകളിലൂടെ പുത്തൻ ഫെറാറി 12 സിലിൻഡ്രി ചീറിപ്പായുന്നൊരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കാർ ക്രേസി ഇന്ത്യയാണ് ഈ പോസ്റ്റ് പങ്കിട്ടത്. ഇന്ത്യയിലെ ആദ്യത്തെ 12 സിലിൻഡ്രി എന്നതിന് പുറമേ വെർഡെ GB23 കളർ ഓപ്ഷനിൽ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യത്ത മോഡൽ കൂടിയാണിത് എന്നതും വലിയൊരു പ്രത്യേകതയാണ്. ഈ വർഷം ആദ്യമാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുന്നത്. ഈ സൂപ്പർകാറിനെ അല്ലെങ്കിൽ ഫ്രണ്ട്-എഞ്ചിൻ ഗ്രാൻഡ് ടൂററിനെ മറ്റ് ഫെറാറി കാറുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ എഞ്ചിനാണ്.

Baashyaam Yuvaraj Becomes First Indian To Buy Ferrari 12 Cilindri Supercar

കാറിന്റെ പേര് യഥാർഥത്തിൽ ഉച്ചരിക്കുന്നത് ഡോഡിസി സിലിൻഡ്രി എന്നാണ്. ഇറ്റാലിയൻ ഭാഷയിൽ 12 സിലിണ്ടറുകൾ എന്നാണ് ഇതിന്റെ അർഥം. 830 bhp പവറിൽ പരമാവധി 678 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ V12 എഞ്ചിനാണ് ഫെറാറിയുടെ 12 സിലിൻഡ്രിയ്ക്ക് തുടിപ്പേകുന്നത്. ആധുനിക സ്പോർട്സ് കാർ എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ ടർബോചാർജറുകളോ ഹൈബ്രിഡ് സിസ്റ്റമോ ഇല്ല എന്നതാണ് ഈ എഞ്ചിനെ സവിശേഷമാക്കുന്നത്.

ഫ്രണ്ട്-എഞ്ചിൻ, ടൂ ഡോർ ഗ്രാൻഡ് ടൂറിംഗ് സൂപ്പർകാറിന്റെ എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ചാണ് ഘടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഇതൊരു റിയർവീൽ ഡ്രൈവ് കാർ കൂടിയാണെന്നതാണ് രസകരമായ കാര്യം. 12 സിലിൻഡ്രി യഥാർഥത്തിൽ മുമ്പ് വിൽപ്പനയിലുണ്ടായിരുന്ന 812 സൂപ്പർഫാസ്റ്റിന്റെ പിൻഗാമിയായിട്ടാണ് അറിയപ്പെടുന്നതും. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഗ്രാൻഡ് ടൂററിന്റെ എക്സ്റ്റീരിയർ ഫെറാറി 365 GTB/4 സൂപ്പർകാറിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

മുൻവശത്ത് ഹെഡ്‌ലാമ്പുകൾക്കിടയിൽ ഒരു ബ്ലാക്ക് സ്ട്രിപ്പും കാണാം. ഫെരാരി ലോഗോയും കൂടിയാവുമ്പോൾ വണ്ടിക്ക് അഡാറ് ലുക്കാണ് കിട്ടുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഇന്ത്യയിൽ 12 സിലിൻഡ്രിക്ക് നിരവധി ഓപ്ഷണൽ എക്സ്ട്രാകൾ സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ഏതൊരു ബ്രാൻഡിനെയും പോലെ ഫെറാറിയും ഉപഭോക്താവിന് വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

ഫെറാറി മുൻകാലങ്ങളിൽ ഓപ്ഷണൽ എക്സ്ട്രാകളായി ചില ബേസിക് ഫീച്ചറുകൾ പോലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളിൽ നിന്നുള്ള V12 ഗ്രാൻഡ് ടൂററിന് 8.5 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നതെങ്കിലും ടാക്‌സും ഇൻഷറുൻസുമെല്ലാമായി ഇന്ത്യയിൽ ഏകദേശം 10.24 കോടി മുതൽ 11.02 കോടി രൂപ വരെ ഓൺ-റോഡ് വില വരുമെന്നാണ് കണക്കുകൾ. ഭാഷ്യം യുവരാജ് കസ്റ്റമൈസേഷനുകളും നടത്തിയിട്ടുള്ളതിനാൽ വില ഇതിലും കൂടാമെന്നാണ് അനുമാനം

More from DriveSpark

Article Published On: Friday, June 13, 2025, 13:24 [IST]
English summary
Baashyaam yuvaraj becomes first indian to buy ferrari 12 cilindri supercar
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X